ബോണി കപൂർ Instagram
Entertainment

'ഇത് ശ്രീദേവിക്ക് വേണ്ടി'; 69–ാം വയസ്സിൽ ബോണി കപൂർ കുറച്ചത് 26 കിലോ

ശരീരഭാരം കുറച്ചത് കൃത്യമായ ഭക്ഷണക്രമം പാലിച്ചും ശരിയായ ജീവിതശൈലി പിന്തുടർന്നും

സമകാലിക മലയാളം ഡെസ്ക്

ബോളിവുഡ് താരങ്ങളുടെ ജീവിതം എപ്പോഴും സോഷ്യൽ മീഡിയയിൽ ചർച്ചയാകാറുണ്ട്. ഇപ്പോൾ വൈറലാവുന്നത് ബോളിവുഡ് നിർമ്മാതാവായ ബോണി കപൂറാണ്. 69-ാം വയസ്സിൽ അദ്ദേഹം കുറച്ചിരിക്കുന്നത് 26 കിലോ ശരീരഭാരമാണ്. അദ്ദേഹത്തിന്റെ പുതിയ ലുക്ക് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാവുകയാണ്

ഇതിനായി അദ്ദേഹം ജിമ്മിൽ പോയില്ല എന്നത് ഏറെ ശ്രദ്ധ നേടിയിരിക്കുകയാണ്. കൃത്യമായ ഭക്ഷണക്രമം പാലിച്ച്, ശരിയായ ജീവിതശൈലി പിന്തുടർന്ന്, ദൃഢനിശ്ചയത്തോടെയാണ് അദ്ദേഹം ഭാരം കുറച്ചിരിക്കുന്നത്. എന്നാൽ ഇതിനായി ഏതെങ്കിലും ട്രെയിനറെ ഉപയോഗിക്കുകയോ, വില കൂടിയ ഡയറ്റ് പ്ലാൻ ഫോളോ ചെയ്യുകയോ ചെയിതിട്ടില്ല

തന്റെ ഭാര്യയായിരുന്ന ശ്രീദേവി ആരോഗ്യത്തെക്കുറിച്ച് വളരെ ശ്രദ്ധയുള്ളവളായിരുന്നുവെന്നും, ഭംഗിയേക്കാൾ ആരോഗ്യത്തിന് പ്രധാന്യം കൊടുക്കാറുണ്ടെന്നും താൻ തലമുടിയിൽ മാറ്റം വരുത്തണമെന്ന് പറഞ്ഞപ്പോഴും, ആദ്യം ഭാരം കുറക്കാനാണ് ശ്രീദേവി പറഞ്ഞതെന്നും ബോണി ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.

തങ്ങൾ ആദ്യമായി കണ്ടപ്പോൾ താൻ മെലിഞ്ഞ നല്ല ഭാവമുള്ളയാളായിരുന്നെന്നും, പിന്നീട് മോശമായി പോയെന്ന് ശ്രീദേവി തമാശയായി പറയാറുണ്ടായിരുന്നത്രേ. ഇതാണ് അദ്ദേഹത്തെ വൈറ്റ്ലോസ് ചെയ്യാൻ പ്രചോദിപ്പിച്ചതെന്നും, ശ്രീദേവിക്കുള്ള സമ്മാനമായി തന്നെ ഈ ഭാരം കുറച്ചതാണെന്നുമാണ് അദ്ദേഹത്തെ ചുറ്റിപ്പറ്റിയുള്ള പുറത്ത് വരുന്ന റിപ്പോർട്ടുകൾ

Film Producer Boney Kapoor loses 26 kgs, undergoes drastic physical transformation

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ജയില്‍ ഡിഐജിക്കെതിരായ കൈക്കൂലിക്കേസ്: കൊടി സുനിയടക്കം 12 തടവുകാര്‍ പണം നല്‍കി, എം കെ വിനോദ് കുമാറിനെ സസ്‌പെന്‍ഡ് ചെയ്യും

ശബരിമല സ്വർണക്കവർച്ച: കേസ് രേഖകൾ വേണമെന്ന ഇഡി അപേക്ഷയിൽ നാളെ വിധി

മുന്‍കൂര്‍ ജാമ്യഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍, രാഹുല്‍ മാങ്കൂട്ടത്തിലിന് നിര്‍ണായകം

വിബി–ജി റാം ജി ബിൽ ഇന്നു വോട്ടിനിടും; ഭേദ​ഗതികളുമായി പ്രതിപക്ഷം

നിങ്ങള്‍ പ്രണയത്തിലാണ്, ഈ ആഴ്ച എങ്ങനെയെന്നറിയാം

SCROLL FOR NEXT