കങ്കണ റാണാവത്/ ഫയല്‍ 
Entertainment

'എന്നേക്കാള്‍ റേഞ്ചും ബ്രില്യന്‍സും ഉള്ള ഒരു നടിയെ ലോകത്ത് കാണിച്ചുതരാമോ?'; വെല്ലുവിളിച്ച് കങ്കണ

'എന്നേക്കാള്‍ റേഞ്ചും ബ്രില്യന്‍സും ഉള്ള ഒരു നടിയെ ലോകത്ത് കാണിച്ചുതരാമോ?'; വെല്ലുവിളിച്ച് കങ്കണ

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: അഭിനേതാവ് എന്ന നിലയില്‍ തന്നോടു മത്സരിക്കാന്‍ ലോകത്ത് ആരുമില്ലെന്ന് നടി കങ്കണ റാണാവത്. തനിക്കുള്ളത്ര 'റേഞ്ച്' ലോകത്ത് ഇന്ന് ഒരു  നടിക്കുമില്ലെന്ന് കങ്കണ ട്വീറ്റ് ചെയ്തു.

സ്വഭാവ റോളുകളില്‍ മെറില്‍ സ്ട്രീപ്പിനെപ്പോലുള്ള പ്രതിഭയാണ് തനിക്കുള്ളത്. എന്നാല്‍ ആക്ഷന്‍, ഗ്ലാമര്‍ റോളുകളില്‍ ഗാല്‍ ഗാദോയെപ്പോലെ അഭിനിയിക്കാനുള്ള കഴിവ് തനിക്കുണ്ടെന്ന് കങ്കണ അവകാശപ്പെട്ടു.

കങ്കണ ഏറെ വ്യത്യസ്ത വേഷങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന തലൈവി, ധാകഡ് എന്നിവയുടെ ഹാഷ് ടാഗുകളോടെയാണ് നടിയുടെ ട്വീറ്റ്. തന്നേക്കാള്‍ റേഞ്ചും ബ്രില്യന്‍സും ഉള്ള ഒരു നടിയെ ആരെങ്കിലും കാണിച്ചുതന്നാല്‍ താന്‍ അഹങ്കാരം അവസാനിപ്പിക്കാം. ഇക്കാര്യത്തില്‍ തുറന്ന സംവാദത്തിനു തയാറാണ്. അതുവരെ ഈ അഹന്ത തുടരുമെന്ന് ട്വീറ്റില്‍ പറയുന്നു.

കങ്കണയുടെ ട്വീറ്റില്‍ കമന്റായി നിരവധി ട്രോളുകളും പ്രത്യക്ഷപ്പെടുന്നുണ്ട്. ബിജെപി അനുകൂല നിലപാടുകളുടെ പേരില്‍ അടുത്തിടെ കങ്കണ ഏറെ വിവാദങ്ങളില്‍ ഇടം പിടിച്ചിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് മര്‍ദനം; ആറാംക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കി, വാര്‍ഡനും പാചകക്കാരനും കസ്റ്റഡിയില്‍

ഭക്ഷണം നല്‍കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ചു, നാലുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി; 65കാരന്‍ അറസ്റ്റില്‍

യുദ്ധം തുടരുന്നത് ഭ്രാന്തന്മാരുടെ കയ്യില്‍ ആണവായുധങ്ങള്‍ ഇല്ലാതിരിക്കാന്‍: ട്രംപ്

ഷൂസ് എത്ര പഴയതായാലും പുത്തൻ പോലെ സൂക്ഷിക്കാം,ഈ ടിപ്സ് മതി‌

'ഉയ്യോ ഇത് എസ്തര്‍ അല്ലേ, മഞ്ജു വാര്യര്‍ ആണല്ലേ'; മറുപടി നല്‍കി യുവതാരം

SCROLL FOR NEXT