ക്രിസ് ഇവാൻസ്/ ചിത്രം: എഎഫ്പി 
Entertainment

ലോകത്തെ ഏറ്റവും സെക്‌സിയായ പുരുഷൻ ക്രിസ് ഇവാൻസ്; 'കാപ്റ്റൻ അമേരിക്ക' താരത്തിന് പുതിയ പട്ടം 

ഇവാൻസിന്റെ കവർ ഫോട്ടോയിലാണ് ഈ മാസത്തെ പീപ്പിൾ മാഗസിൻ ഇറങ്ങുന്നത്

സമകാലിക മലയാളം ഡെസ്ക്

ജീവിച്ചിരിക്കുന്നതിൽ ഏറ്റവും സെക്‌സിയായ പുരുഷനായി ഹോളിവുഡ‍് നടൻ ക്രിസ് ഇവാൻസ്. പീപ്പിൾ മാഗസിനാണ് 'കാപ്റ്റൻ അമേരിക്ക' ക്രിസ് ഇവാൻസിന് പുതിയ പട്ടം നൽകിയത്. പീപ്പിൾ മാസികയുടെ വെബ്‌സൈറ്റിലും സ്റ്റീഫൻ കോൾബർട്ടിന്റെ ലേറ്റ് നൈറ്റ് ഷോയിലുമാണ് പ്രഖ്യാപനം നടത്തിയത്. 

'എന്റെ അമ്മയ്ക്ക് വളരെയധികം സന്തോഷമാകും. ഞാൻ ചെയ്യുന്ന എല്ലാകാര്യങ്ങളിലും അഭിമാനിക്കുന്ന വ്യക്തിയാണ് അമ്മ പക്ഷെ ഇത് ശരിക്കും അഭിമാനിക്കാനുള്ള ഒന്നാണ്', എന്നാണ് പ്രഖ്യാപനത്തിന് പിന്നാലെ താരം പറഞ്ഞത്. ഇവാൻസിന്റെ കവർ ഫോട്ടോയിലാണ് ഈ മാസത്തെ പീപ്പിൾ മാഗസിൻ ഇറങ്ങുന്നത്. 

41കാരനായ ഇവാൻസുമായി ജോർജിയയിലെ ഫാംഹൗസിൽ വച്ചാണ് പീപ്പിൾ അഭിമുഖം നടത്തിയത്. കുറച്ചുകൂടി മെച്ചപ്പെട്ട വർക്ക-ലൈഫ് ബാലൻ കണ്ടെത്താനുള്ള ശ്രമങ്ങളെക്കുറിച്ചാണ് ഇവാൻസ് അഭിമുഖത്തിൽ സംസാരിച്ചത്. 2000ൽ പുറത്തിറങ്ങി 'ദി ന്യൂ കമ്മേഴ്‌സ്' എന്ന ചിത്രത്തിലാണ് ഇവാൻസ് ആദ്യമായി അഭിനയിച്ചത്. പിന്നീട് 2005ലും 2007ലും പുറത്തിറങ്ങി ഫണ്ടാസ്റ്റിക് ഫോറിൽ ജോണി സ്‌റ്റോം എന്ന സൂപ്പർഹീറോയായി വേഷമിട്ടു. മാർവൽ സിനിമാറ്റിക് യൂണിവേഴ്സിന്റെ ഭാഗമായി 2011ൽ പുറത്തിറങ്ങിയ കാപ്റ്റൻ അമേരിക്ക –ദി ഫസ്റ്റ് അവഞ്ചർ എന്ന ചിത്രത്തിലൂടെയാണ്  ഇവാൻസ് ഏറ്റവും ശ്രദ്ധനേടിയത്. 10 മാർവെൽ സിനിമകളിൽ ഇത് തുടർന്നു. 2019ൽ 'അവഞ്ചേഴ്‌സ്: എൻഡ്‌ഗെയം'ലാണ് അവസാനമായി കഥാപാത്രത്തെ അവതരിപ്പിച്ചത്.

വിവാഹത്തെക്കുറിച്ചും കുടുംബത്തെക്കുറിച്ചുമാണ് താൻ ഇപ്പോൾ ചിന്തുക്കുന്നതെന്നും ആത്യന്തികമായി അതാണ് തനിക്ക് വേണ്ടതെന്നും ഇവാൻസ് അഭിമുഖത്തിൽ പറഞ്ഞു. എന്നാൽ സ്വകാര്യ ജീവിതത്തെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ സംസാരിക്കാൻ താരം തയ്യാറായിരുന്നില്ല. ചില കാര്യങ്ങൾ എനിക്ക് മാത്രമുള്ളതാണ്, അല്ലെങ്കിൽ ഒരുപക്ഷെ എന്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും മാത്രമുള്ളത്, ഇവാൻസ് പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല

എയിംസും ഇല്ല, അതിവേഗ റെയിലും ഇല്ല, കേരളത്തിന് കടുത്ത അവഗണന; വിവേചനമെന്ന് പി രാജീവ്

കാന്താരി മുതൽ കശ്മീരി വരെ; അറിയാം ഇന്ത്യയിലെ മുളക് വൈവിധ്യങ്ങൾ

'അഭിഷേകിനെ വിട്ടു കൊടുക്കരുതെന്ന് കേണു പറഞ്ഞു, അവര്‍ കേട്ടില്ല; വരാനിരിക്കുന്നത് വലിയ പ്രകടനങ്ങള്‍'

'ബി നിലവറ പല തവണ തുറന്നിട്ടുണ്ട്, പായസപ്പാത്രത്തില്‍ സ്വര്‍ണം കൊണ്ടുപോയെന്നു വിഎസ് പറഞ്ഞതില്‍ കാര്യമുണ്ട്'

SCROLL FOR NEXT