ശ്രീനാഥ് ഭാസി /ചിത്രം: ഇൻസ്റ്റ​ഗ്രാം 
Entertainment

മാധ്യമപ്രവർത്തകയുടെ പരാതി: നടൻ ശ്രീനാഥ് ഭാസിക്കെതിരെ കേസെടുത്തു, ചോദ്യം ചെയ്യും 

അഭിമുഖത്തിനിടെ ഭീഷണിപ്പെടുത്തിയെന്നും അധിക്ഷേപിച്ചെന്നുമാണ് പരാതി

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ‌ശ്രീനാഥ് ഭാസിക്കെതിരെ ഓൺലൈൻ മാധ്യമപ്രവർത്തക നൽകിയ പരാതിയിൽ നടനെതിരെ കേസെടുത്തു. സ്ത്രീത്വത്തെ അപമാനിച്ചുവെന്ന കേസില്‍ നടനെ ചോദ്യം ചെയ്യും. അഭിമുഖത്തിനിടെ ഭീഷണിപ്പെടുത്തിയെന്നും അധിക്ഷേപിച്ചെന്നുമാണ് പരാതിയിലെ ആരോപണം.

ചട്ടമ്പിയെന്ന പുതിയ ചിത്രത്തിന്‍റെ പ്രൊമോഷന്റെ ഭാ​ഗമായി ബുധനാഴ്ച എറണാകുളത്ത് സ്വകാര്യ ഹോട്ടലില്‍ നടന്ന അഭിമുഖത്തിനിടെയായിരുന്നു പരാതിക്കാസ്പദമായ സംഭവം. ചോദ്യം ഇഷ്ടപ്പെടാത്തത് മൂലം കാമറ ഓഫാക്കാന്‍ ആവശ്യപ്പെട്ട നടൻ മോശമായി സംസാരിക്കുകയായിരുന്നെന്നാണ് പരാതിയിൽ പറയുന്നത്. ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിച്ചിട്ടും ശ്രീനാഥ് സഹകരിച്ചില്ലെന്ന് പരാതിയിൽ പറയുന്നു. മരട് പൊലീസിലും വനിത കമ്മീഷനിലുമാണ് യുവതി പരാതി നൽകിയത്.

അതിനിടെ ശ്രീനാഥ് ഭാസി നായകനായ ചട്ടമ്പി ഇന്ന് റിലീസിനെത്തും. കറിയ ജോർജ് എന്ന കഥാപാത്രത്തെയാണ് ശ്രീനാഥ് ഭാസി അവതരിപ്പിക്കുന്നത്. ഹർത്താലിന്റെ പശ്ചാത്തലത്തിൽ ചിത്രത്തിന്റെ ആദ്യ പ്രദർശനം നടക്കുക വൈകിട്ട് ആറ് മണിക്കായിരിക്കും. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഗുരുദേവൻ സ്വപ്നം കണ്ട കേരളമാണ് സർക്കാരിന്റെ ലക്ഷ്യം'; മുഖ്യമന്ത്രിയുടെ വാക്കുകൾക്ക് കയ്യടിച്ച് സ്വാമി സച്ചിദാനന്ദ - വിഡിയോ

ഗൂഗിള്‍ മീറ്റ് ക്ഷണം, വ്യാജ ഇമെയില്‍ സന്ദേശങ്ങള്‍; യുഎഇയില്‍ സൈബര്‍ തട്ടിപ്പിനെതിരെ പൊലീസ് മുന്നറിയിപ്പ്

കാണാം കാനഡ- ബോസ്നിയ, യുഎസ്എ- പരാ​ഗ്വെ പോര്; മത്സരം ഇന്ന് രാത്രി 12.30നും നാളെ പുലർച്ചെ 6.30നും

പാലക്കാട്ടെ 23 കുട്ടികളുടെ അസ്വാഭാവിക മരണം; അന്വേഷണം സിബിഐക്ക് വിട്ട് ഹൈക്കോടതി

'റൊണാൾഡോയും നെയ്മറും ബ്രസീൽ ആണ്'; ​വീണ്ടും എയറിലായി ​ഗായത്രി സുരേഷ്

SCROLL FOR NEXT