സിനിമയുടെ സെൻസറിങ് ചട്ടത്തിൽ മാറ്റം ടെലിവിഷന്‍ സ്ക്രീന്‍ഷോട്ട്
Entertainment

സിനിമയ്ക്ക് പ്രേക്ഷകരുടെ പ്രായത്തിന് അനുസരിച്ച് സർട്ടിഫിക്കറ്റ്; സെൻസറിങ് ചട്ടത്തിൽ മാറ്റം; ബോർഡിൽ വനിതാ പങ്കാളിത്തം കൂട്ടും

ബോര്‍ഡില്‍ ചുരുങ്ങിയത് മൂന്നില്‍ ഒന്ന് വനിതകള്‍ വേണമെന്നാണ് പുതിയ ചട്ടത്തില്‍ നിര്‍ദേശിക്കുന്നത്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: സിനിമകളുടെ സെന്‍സറിങ് ചട്ടത്തില്‍ മാറ്റം വരുത്താന്‍ കേന്ദ്ര സര്‍ക്കാര്‍. യു/എ വിഭാഗത്തിലെ സിനിമകൾക്ക് കാഴ്ചക്കാരുടെ പ്രായത്തിന് അനുസരിച്ച് ഉപവിഭാഗങ്ങള്‍ കൊണ്ടുവരും.

ഏഴ് വയസിന് മുകളില്‍ പ്രായമായവര്‍ക്ക് കാണാന്‍ കഴിയുന്ന സിനിമകള്‍ക്ക്- യുഎ7+, 13 വയസിനു മുകളിലുള്ളവർക്ക് കാണാൻ കഴിയുന്ന സിനിമകൾക്ക്- യുഎ 13+, 16 വയസിന് മുകളിലുള്ളവർക്ക് കാണാൻ കഴിയുന്ന സിനിമകൾക്ക്- യുഎ 16+ എന്നിങ്ങനെയാണ് ഉപസര്‍ഫിക്കറ്റുകള്‍ നല്‍കുക. കൂടാതെ സെന്‍സര്‍ ബോര്‍ഡിലെ വനിത അംഗങ്ങളുടെ പങ്കാളിത്തം വര്‍ധിപ്പിക്കാനും തീരുമാനമായി. ബോര്‍ഡില്‍ ചുരുങ്ങിയത് മൂന്നില്‍ ഒന്ന് വനിതകള്‍ വേണമെന്നാണ് പുതിയ ചട്ടത്തില്‍ നിര്‍ദേശിക്കുന്നത്. അന്‍പതു ശതമാനം വനിതകള്‍ ഉണ്ടെങ്കില്‍ അത് അഭികാമ്യമായിരിക്കും.

സര്‍ഫിക്കേഷന്‍ നടപടിയില്‍ ഇടനിലക്കാരെ ഒഴിവാക്കും. ഇടനിലക്കാര്‍ മുഖേന സെന്ഡസറിങ് നടത്തുന്നത് വലിയ രീതിയിലുള്ള അഴിമതിക്ക് കാരണമാകുമെന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് തീരുമാനം. സെന്‍സര്‍ ചെയ്യേണ്ട സിനിമകള്‍ക്ക് ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴി അപേക്ഷിക്കാന്‍ സാധിക്കും. നിലവില്‍ എ സര്‍ട്ടിഫിക്കേഷന്‍ ഉള്ള സിനിമകള്‍ ടെലിവിഷനില്‍ പ്രദർശിപ്പിക്കാൻ കഴിയില്ല.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

എ സര്‍ട്ടിഫിക്കന് കാരണമായ ഭാഗങ്ങള്‍ നീക്കിയ ശേഷം യു സര്‍ട്ടിഫിക്കറ്റിന് വേണ്ടി പേര്‍ട്ടല്‍ വഴി അപേക്ഷിച്ച ശേഷം ടെലിവിഷനില്‍ പ്രദർശിപ്പിക്കാമെന്നും ചട്ടത്തിൽ പറയുന്നു. മാര്‍ച്ച് ഒന്നാം തീയതി വരെയാണ് പുതിയ ചട്ടങ്ങളുമായി ബന്ധപ്പെട്ട കരടില്‍ പൊതുജനങ്ങള്‍ക്ക് അഭിപ്രായങ്ങള്‍ രേഖപ്പെടുത്താനുള്ള സമയം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: പ്രതീക്ഷയോടെ രാജ്യം, കേന്ദ്രമന്ത്രിസഭായോ​ഗം അൽപ്പസമയത്തിനകം, ധനമന്ത്രി- രാഷ്ട്രപതി കൂടിക്കാഴ്ച

റോയിക്ക് മറ്റേതെങ്കിലും കേന്ദ്രങ്ങളുടെ ഭീഷണി?, സാധ്യതകൾ പരിശോധിക്കുന്നു; എസ്ഐടി രൂപീകരിച്ച് കർണാടക സർക്കാർ

ഫാസ്ടാഗ് ഉപയോക്താക്കള്‍ക്ക് ആശ്വാസം; പുതിയ പരിഷ്‌കരണം പ്രാബല്യത്തില്‍, വിശദാംശങ്ങള്‍

നാളെ മുതൽ ഒപിയും അധ്യാപനവും ബഹിഷ്കരിക്കും; സമരം കടുപ്പിച്ച് മെഡിക്കൽ കോളജ് ഡോക്ടർമാർ

ചാവേര്‍ ആക്രമണം, വെടിവെപ്പ്; പാകിസ്ഥാനില്‍ 120 ലധികം പേര്‍ കൊല്ലപ്പെട്ടു, ഏറ്റുമുട്ടല്‍ ഏഴോളം ഇടങ്ങളില്‍

SCROLL FOR NEXT