Chali Pala and Mohanlal 
Entertainment

ആരാധന മൂത്ത് മോഹന്‍ലാലിന്റെ മുടി സൂക്ഷിച്ചു വച്ചു; പ്രാര്‍ത്ഥിച്ചത് പോലെ വന്ന അദ്ദേഹത്തിന്റെ ഫോണ്‍ കോള്‍: ചാലി പാല

ഞാന്‍ പ്രാര്‍ത്ഥിച്ചു കൊണ്ടിരുന്നത് കര്‍ത്താവേ, ലാലേട്ടന്റെ മനസില്‍ എന്നെക്കുറിച്ച് തോന്നല്‍ ഉണ്ടാക്കണമേ എന്നായിരുന്നു. പ്രാര്‍ത്ഥിച്ചതും ബെല്ലടിച്ചു. നോക്കിയപ്പോള്‍ ലാല്‍ സാറിന്റെ കോളായിരുന്നു. ഞാന്‍ ഞെട്ടിപ്പോയി.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അബിന്‍ പൊന്നപ്പന്‍

മോഹന്‍ലാലിനോടുള്ള തന്റെ ആരാധന തുറന്നു പറഞ്ഞ് നടന്‍ ചാലി പാല. ആരാധന മൂത്ത് മോഹന്‍ലാലിന്റെ മുടി സൂക്ഷിച്ചു വച്ചതിനെക്കുറിച്ചാണ് ചാലി പാല പറയുന്നത്. മാസ്റ്റര്‍ ബിന്‍ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ് തുറന്നത്.

വില്ലന്‍ വേഷങ്ങളിലൂടെ ശ്രദ്ധ നേടിയ നടനാണ് ചാലി പാല. കോമഡിയിലും കയ്യടി നേടിയിട്ടുണ്ട്. അദ്ദേഹത്തിന്റെ കൊമ്പന്‍ മീശയും സിനിമാപ്രേമികള്‍ക്കിടയില്‍ പ്രശസ്തമാണ്. ഒരിക്കല്‍ മോഹന്‍ലാല്‍ തന്നെ ഓര്‍ക്കണമെന്ന് പ്രാര്‍ത്ഥിച്ചു കൊണ്ടിരിക്കെ അദ്ദേഹത്തിന്റെ കോള്‍ തന്നെ തേടി വന്നതിനെക്കുറിച്ചും ചാലി പാല സംസാരിക്കുന്നുണ്ട്. ആ വാക്കുകളിലേക്ക്:

''ലാല്‍ സാറിന്റെ നല്ല മീശയല്ലേ. ഇപ്പോഴത്തെ മീശയുടെ പാറ്റേണ്‍ നല്ലതാണ്. പൊലീസ് ഓഫീസറായിട്ടുള്ളതില്‍. ലാല്‍ സാറിന് ഏതും ചേരും. അദ്ദേഹത്തിന് എല്ലാം അലങ്കാരമല്ലേ. ഞാന്‍ പള്ളിയില്‍ കുര്‍ബാന കണ്ടു കൊണ്ട് നില്‍ക്കുകയായിരുന്നു. പള്ളിക്കകത്ത് ഫോണ്‍ സൈലന്റായിരിക്കും. സാധാരണ ഞാന്‍ ഫോണ്‍ കൊണ്ടുപോകാറില്ല. വണ്ടിയ്ക്ക് അകത്ത് വച്ചിട്ടാണ് പോവുക. എങ്ങനെയോ ഒരു തോന്നലില്‍ ഞാന്‍ അന്ന് എടുത്തു. കുര്‍ബാനയ്ക്കിടെ വൈബ്രേറ്റ് ചെയ്തു. ഗ്യാപ്പ് വന്നപ്പോള്‍ ഞാന്‍ എടുത്തു. വാതിലിന്റെ അടുത്തേക്ക് വന്നു. ലാല്‍ സാറായിരുന്നു വിളിച്ചത്.

അതിന് മുമ്പ് ഞാന്‍ പ്രാര്‍ത്ഥിച്ചു കൊണ്ടിരുന്നത് കര്‍ത്താവേ, ലാലേട്ടന്റെ മനസില്‍ എന്നെക്കുറിച്ച് തോന്നല്‍ ഉണ്ടാക്കണമേ എന്നായിരുന്നു. വല്ലാത്ത അത്ഭുതം. പ്രാര്‍ത്ഥിച്ചതും ബെല്ലടിച്ചു. ഞാന്‍ ഞെട്ടിപ്പോയി. നോക്കിയപ്പോള്‍ ലാല്‍ സാറിന്റെ കോളായിരുന്നു. ലാല്‍ സാറിന്റെ കൂടെ നില്‍ക്കുന്ന, എന്റെ കൂടെ നിന്നൊരു പയ്യനുണ്ട്, റോബിന്‍. എന്റെ മകനെപ്പോലെയാണ്. 10-12 കൊല്ലമായി അദ്ദേഹത്തിന്റെ കൂടെയാണ്.

അച്ചായാ എവിടെയാ ലാല്‍ സാര്‍ വിളിക്കുന്നു. തൊടുപുഴ വരാമോ എന്ന് അവന്‍ ചോദിച്ചു. ഞാന്‍ ഞെട്ടിച്ചു. അത്ഭുതം പോലെയാണ് എനിക്ക് തോന്നിയത്. പിറ്റേദിവസം ഞാന്‍ ചെന്നു കണ്ടു. ചുമ്മാ കാണാന്‍ വിളിച്ചതാണ്. എന്നെ അത്രയ്ക്ക് ഇഷ്ടമാണ്. പണ്ട് ഒരുമിച്ചിരുന്ന് മദ്യപിച്ചിട്ടുണ്ട്. പുള്ളി എനിക്ക് ഗ്ലാസില്‍ ഒഴിച്ചു വരെ തന്നിട്ടുണ്ട്. അത് അദ്ദേഹത്തിന്റെ മാന്യത. ഞാനാരാ, അദ്ദേഹം ആരാ? അദ്ദേഹം ആനയും ഞാന്‍ ഉറുമ്പുമാണ്.

അന്നത്തെ കാലത്ത് അദ്ദേഹത്തെ കണ്ടാല്‍ കൊതി തീരില്ല. അദ്ദേഹത്തോടുള്ള സ്‌നേഹം കാരണം അദ്ദേഹം എന്ത് കാണിച്ചാലും നമുക്ക് ഇഷ്ടമാണ്. അദ്ദേഹത്തോടുള്ള ആരാധന കാരണം അദ്ദേഹത്തിന്റെ മുടി ഞാന്‍ സൂക്ഷിച്ചിട്ടുണ്ട്. സ്ഫിടകത്തില്‍ കണ്ട്യൂനിറ്റിയ്ക്ക് വേണ്ടി അദ്ദേഹത്തിന്റെ മുടി മുറിക്കേണ്ടി വന്നിരുന്നു. ഷൂട്ടിന് ഇടയ്‌ക്കൊരു ഇടവേള വന്നിരുന്നു. അന്ന് എടുത്ത ആദ്യ ഷോട്ട് അദ്ദേഹത്തിന്റെ പിന്നില്‍ നിന്നായിരുന്നു. മുടി ഉണ്ടായിരുന്നു. അത് വെട്ടണമെന്ന് ഭദ്രന്‍ സാര്‍ പറഞ്ഞു.

ആന്റണിയെക്കൊണ്ട് പറയിച്ചാണ് വെട്ടിയത്. മുടി വെച്ചാന്‍ ഇച്ചിരി ബുദ്ധിമുട്ടുണ്ടായിരുന്നു. ആ മുടി ഞാന്‍ ഒരു ഫോറിന്‍ ഡപ്പില്‍ സൂക്ഷിച്ച് വച്ചിരുന്നു. ഈയ്യടുത്താണ് ഇത് ഇരുന്ന് ഇരുന്ന് ദ്രവിച്ചത്. അദ്ദേഹത്തിന് പോലും അത് അറിയില്ല. നമ്മള്‍ അത്രയും ആരാധിക്കുന്നുണ്ട്''.

Chali Pala about his admiration for Mohanlal. He stills keeps the super star's hair in a bottle.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അവസാന ശ്വാസം വരെ ജനങ്ങളെ സേവിക്കും'; രാജ്യം പ്രതിസന്ധിയിലാകുമ്പോൾ പ്രതിപക്ഷം സന്തോഷിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

കൈ നിറയെ പണം, ബാങ്ക് എഫ്ഡിയേക്കാള്‍ കൂടുതല്‍ റിട്ടേണ്‍; അറിയാം ഈ ആര്‍ബിഐ സ്‌കീം

സൈബർ തട്ടിപ്പിനിരയായാൽ ഈ തെറ്റുകൾ അരുത്; പരാതിപ്പെടുമ്പോൾ ശ്രദ്ധിക്കേണ്ട സുപ്രധാന കാര്യങ്ങൾ

ടാറ്റയുടെ സെവന്‍ സീറ്റര്‍ ഇവി വരുന്നു; സഫാരിയുടെ ഇവി വേര്‍ഷന്‍ ജനുവരിയില്‍

'അവൾ കൊല്ലപ്പെടുന്നതും മുറിവേൽക്കുന്നതുമായ രംഗം ഞാൻ ചിത്രീകരിച്ചിട്ടില്ല'; 'ഡൊറോത്തി'യെക്കുറിച്ച് കാർത്തിക് സുബ്ബരാജ്