ചിത്രം: ഫേയ്സ്ബുക്ക് 
Entertainment

പ്രതികാരത്തിന്റെ സുന്ദര മുഖം; പഴുവൂരിന്റെ രാജ്ഞിയായി ഐശ്വര്യാ റായ്, പൊന്നിയിൻ സെൽവൻ ക്യാരക്ടർ പോസ്റ്റർ 

പ്രതികാരത്തിന് സുന്ദരമായ മുഖമുണ്ട്" എന്ന ടാഗ് ലൈനുമായാണ് പോസ്റ്റർ പുറത്തുവിട്ടത്

സമകാലിക മലയാളം ഡെസ്ക്

ണിരത്നം സിനിമ പൊന്നിയിൻ സെൽവനിലെ ഐശ്വര്യാ റായിയുടെ ക്യാരക്ടർ പോസ്റ്റർ പുറത്ത്. ചോള സാമ്രാജ്യത്തിലെ പഴുവൂരിന്റെ രാജ്ഞി നന്ദിനിയായാണ് ഐശ്വര്യ ചിത്രത്തിലെത്തുന്നത്. "പ്രതികാരത്തിന് സുന്ദരമായ മുഖമുണ്ട്" എന്ന ടാഗ് ലൈനുമായാണ് പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നത്. 

ഇരട്ടവേഷത്തിലാണ് ഐശ്വര്യ റായി ചിത്രത്തിലെത്തുന്നത്. 2018ല്‍ പുറത്തിറങ്ങിയ ഫന്നെ ഖാന്‍ എന്ന ഹിന്ദി ചിത്രത്തിനു ശേഷം ഐശ്വര്യ അഭിനയിക്കുന്ന സിനിമയാണ് പൊന്നിയന്‍ സെൽവൻ. തമിഴിൽ 12 വർഷങ്ങൾക്കു ശേഷമാണ് താരം ഒരു സിനിമയിൽ അഭിനയിക്കുന്നത്. 2010ൽ പുറത്തിങ്ങിയ എന്തിരൻ ആണ് ഐശ്വര്യ അവസാനം അഭിനയിച്ച തമിഴ് സിനിമ.

ഇതിഹാസ സാഹിത്യകാരൻ കൽക്കിയുടെ പ്രസിദ്ധമായ ചരിത്ര നോവലിനെ ആധാരമാക്കിയാണ് മണിരത്നം ഈ ബ്രഹ്മാണ്ഡ ചിത്രം ഒരുക്കുന്നത്. വിക്രമിൻ്റെയും കാർത്തിയുടെയും ക്യാരക്ടർ പോസ്റ്റർ നേരത്തെ പുറത്തുവിട്ടിരുന്നു. വിക്രം, ഐശ്വര്യാ റായ്, തൃഷ, ജയംരവി, കാർത്തി, റഹ്മാൻ, പ്രഭു, ശരത് കുമാർ, ജയറാം, ഐശ്വര്യ ലക്ഷ്മി, പ്രകാശ് രാജ്, ലാൽ, വിക്രം പ്രഭു, പാർത്ഥിപൻ, ബാബു ആന്റണി അശ്വിൻ കാകുമാനു, റിയാസ് ഖാൻ, ശോഭിതാ ദുലിപാല, ജയചിത്ര തുടങ്ങി ഒട്ടേറേ അഭിനേതാക്കൾ ചിത്രത്തിലുണ്ട്. ചിത്രത്തിൽ ആഴ്‌വാർ കടിയൻ നമ്പിയെന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് നടൻ ജയറാം ആണ്. എആർ റഹ്മാനാണ് സംഗീത സംവിധായകൻ.

മണിരത്‌നത്തിന്റെ തന്നെ മദ്രാസ് ടാക്കീസും ലൈക്ക പ്രൊഡക്ഷൻസും സംയുക്തമായാണ് രണ്ട് ഭാഗങ്ങൾ ഉള്ള ചിത്രം നിർമിച്ചിക്കുന്നത്. ആദ്യ ഭാഗമായ 'പൊന്നിയിൻ സെൽവൻ-1' 2022 സെപ്റ്റംബർ 30 ന് പ്രദർശനത്തിനെത്തുമെന്നാണ് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുള്ളത്. അഞ്ഞൂറ് കോടി മുതൽമുടക്കിലാണ് ചിത്രം ഒരുങ്ങുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല, കൂപ്പുകുത്തി ഓഹരി വിപണി

'കേരളത്തിന് ആമയും തേങ്ങയും മാത്രം'; കേന്ദ്ര ബജറ്റിനെ പരിഹസിച്ച് ജോണ്‍ ബ്രിട്ടാസ്

കിട്ടിയത് ധാതു ഇടനാഴിയും കടലാമ സംരക്ഷണകേന്ദ്രവും; കേന്ദ്ര ബജറ്റിൽ കേരളത്തിന് നിരാശ

'മാർവൽ സിനിമകളും അങ്ങനെയല്ലേ; 'ധുരന്ധർ' മുന്നോട്ട് വയ്ക്കുന്ന ചില പ്രത്യയശാസ്ത്രങ്ങളോട് വിയോജിപ്പുണ്ട്'

'അനങ്ങാതെ നിന്ന് പാടാനാകില്ല, ഞാന്‍ നടക്കും, ഡാന്‍സ് ചെയ്യും; സോഷ്യല്‍ മീഡിയ മാലിന്യക്കൂമ്പാരമായി മാറി'; ട്രോളുകള്‍ക്കെതിരെ അഭിരാമി

SCROLL FOR NEXT