Chatha Pacha: The Ring of Rowdies Special Arrangement
Entertainment

റിങ്ങിലേക്ക് ഇഷാൻ ഷൗക്കത്ത്; 'ചത്താ പച്ച'യുടെ പുതിയ ക്യാരക്ടർ പോസ്റ്റർ പുറത്ത്

മാർക്കോയിലൂടെ മലയാളി പ്രേക്ഷകർക്ക് സുപരിചിതനായ ഇഷാൻ ചത്താ പച്ചയിൽ ലിറ്റിൽ ആയി ആണ് പ്രേക്ഷകരുടെ മുന്നിലേക്ക് എത്തുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്

അർജുൻ അശോകൻ, റോഷൻ മാത്യു, വിശാഖ് നായർ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രമാണ് ചത്താ പച്ച. റെസിലിങ് ആക്ഷൻ എൻ്റർടെയ്നറായെത്തുന്ന ചിത്രത്തിലെ ഇഷാൻ ഷൗക്കത്തിന്റെ കഥാപാത്രത്തിന്റെ ലുക്ക് പോസ്റ്ററാണിപ്പോൾ റീൽ വേൾഡ് എന്റർടെയിൻമെന്റ് പുറത്തുവിട്ടിരിക്കുന്നത്. ജനുവരി 22 ന് ചിത്രം തിയറ്ററുകളിലെത്തും.

മാർക്കോയിലൂടെ മലയാളി പ്രേക്ഷകർക്ക് സുപരിചിതനായ ഇഷാൻ ചത്താ പച്ചയിൽ ലിറ്റിൽ ആയി ആണ് പ്രേക്ഷകരുടെ മുന്നിലേക്ക് എത്തുന്നത്. ഷിഹാൻ ശൗഖത്ത്, പ്രൊഡ്യൂസർ രിതേഷ്, രമേഷ് എസ് രാമകൃഷ്ണൻ, ശൗഖത്ത് അലി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രം നവാഗതനായ അദ്വൈത് നായർ ആണ് സംവിധാനം ചെയ്യുന്നത്.

ചിത്രത്തിന്റെ ടീസറും ഇതിനോടകം ഹിറ്റാണ്. നടൻ മമ്മൂട്ടിയും ചിത്രത്തിൽ അതിഥി വേഷത്തിലെത്തുന്നുണ്ട്. ലെജൻഡറി സംഗീത സംവിധായക കൂട്ടുകെട്ടായ ശങ്കർ-എഹ്സാൻ-ലോയ് മലയാള സിനിമയിൽ ആദ്യമായി ചത്താ പച്ചയിലൂടെ എത്തുന്നുണ്ട്.

ഗാനരചന വിനായക് ശശികുമാർ, മ്യൂസിക് റൈറ്റ്സ് ടീ സീരീസ്. ബാക്ക്ഗ്രൗണ്ട് സ്കോർ മുജീബ് മജീദ്. സിനിമാറ്റോഗ്രാഫി: ആനന്ദ് സി ചന്ദ്രൻ, ആക്ഷൻ കൊറിയോഗ്രാഫി: കലൈ കിംഗ്സൺ, എഡിറ്റിങ്: പ്രവീൺ പ്രഭാകർ, സ്‌ക്രീൻപ്ലേ: സനൂപ് തൈകുടം.

Cinema News: Chatha Pacha movie Ishan Shoukath character poster out.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

'എല്ലാ കുടുംബത്തിനും ഒരു ഹീറോ ഉണ്ടാകും! ഞങ്ങളുടെ ഹീറോയെ ഒരു വർഷം മുൻപ് നഷ്ടമായി'; കുറിപ്പുമായി കലാഭവൻ നവാസിന്റെ മകൻ

'എനിക്കു കുട്ടികള്‍ ഉണ്ടാവില്ല, പിന്നെ അവളെങ്ങനെ ഗര്‍ഭിണിയായി?' കൊലപാതക കേസില്‍ പ്രതിയുടെ മൊഴി

'വിൽപ്പന ചരക്ക്' അല്ല 'ഫുട്ബോൾ'... ഇൻഫാന്റിനോയുടെ 'കച്ചവടം' പൂട്ടിച്ചു!

ഓവര്‍ടേക്കിങ്ങിനിടെ അപകടം; പാലക്കാട് തിരുവേഗപ്പുറയില്‍ സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു