Chatha Pacha വിഡിയോ സ്ക്രീൻഷോട്ട്
Entertainment

'ഈ ടീമിന്റെ കൂടെ ഞാനുമുണ്ട്, പിന്നെ എന്റെ അടുത്ത സുഹൃത്തുമുണ്ട്'; 'ചത്താ പച്ച'യിൽ മമ്മൂട്ടിക്കു പിന്നാലെ മോഹൻലാലും

ഇതോടെ എം ടൗണിലെ 'ബിഗ് എം' സ് ചത്താ പച്ചയുടെ വാർത്തകളിൽ നിറയുകയാണ്.

സമകാലിക മലയാളം ഡെസ്ക്

ചത്താ പച്ചയിൽ‌ നടൻ മമ്മൂട്ടി അതിഥി വേഷത്തിലെത്തുന്നുവെന്ന വാർത്ത വൻ ആവേശത്തോടെയാണ് പ്രേക്ഷകർ സ്വീകരിച്ചത്. ഇപ്പോഴിതാ സിനിമാ പ്രേക്ഷകർക്ക് മറ്റൊരു സർപ്രൈസുമായെത്തിയിരിക്കുകയാണ് ചത്താ പച്ചയുടെ അണിയറപ്രവർത്തകർ. ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിങ് ഉദ്ഘാടനം ചെയ്തു കൊണ്ട് മോഹൻലാൽ സിനിമയുടെ ആദ്യ ടിക്കറ്റ് സ്വന്തമാക്കിയിരിക്കുകയാണ്.

ഇതോടെ എം ടൗണിലെ 'ബിഗ് എം' സ് ചത്താ പച്ചയുടെ വാർത്തകളിൽ നിറയുകയാണ്. താരം സിനിമയ്ക്ക് പിന്തുണ അറിയിച്ചതോടെ സോഷ്യൽ മീഡിയയിൽ വിഡിയോ തരംഗമായിരിക്കുകയാണ്. തന്റെ പ്രിയപ്പെട്ട 'സുഹൃത്തും' ഈ ചിത്രത്തിന്റെ ഭാഗമാണെന്ന് വിഡിയോയിൽ മോഹൻലാൽ പറയുന്നുണ്ട്.

മലയാള സിനിമ എന്നും ആഘോഷിക്കുന്ന ആ വലിയ സൗഹൃദം ദൃശ്യമായപ്പോൾ അത് പ്രേക്ഷകരിലും വലിയ ആവേശം പകർന്നു. ജനുവരി 22-ന് തിയറ്ററുകളിലെത്തുന്ന സിനിമയുടെ ബുക്കിങ് ഇതിനോടകം തന്നെ സജീവമായിക്കഴിഞ്ഞു. റീൽ വേൾഡ് എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ക്രിയേറ്റീവ് പ്രൊഡ്യൂസർ ഷിഹാൻ ഷൗക്കത്ത്, റിതേഷ് & രമേഷ് എസ്. രാമകൃഷ്ണൻ, ഷൗക്കത്ത് അലി എന്നിവർ നിർമിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ അദ്വൈത് നായർ ആണ്.

കൊച്ചിയിലെ റെസിലിങ് പശ്ചാത്തലത്തിൽ എത്തുന്ന ചിത്രം മലയാള സിനിമയിൽ പുതിയൊരു തരംഗമുണ്ടാക്കുമെന്ന് ഉറപ്പാണ്. യുവതാരങ്ങളുടെ വമ്പൻ നിരയുമായാണ് ചിത്രം എത്തുന്നത്. അർജുൻ അശോകൻ, റോഷൻ മാത്യു, വിശാഖ് നായർ, ഇഷാൻ ഷൗക്കത്ത് എന്നിവർക്കൊപ്പം ‌വലിയ താരനിര തന്നെ സ്ക്രീനിൽ അണിനിരക്കുന്നുണ്ട്. സംഗീത ലോകത്തെ ഇതിഹാസങ്ങളായ ശങ്കർ-എഹ്സാൻ-ലോയ് ടീം ആദ്യമായി മലയാളത്തിൽ സംഗീത സംവിധാനം നിർവ്വഹിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.

പുറത്തിറങ്ങിയ മൂന്ന് ഗാനങ്ങളും വൻ ഹിറ്റായിക്കഴിഞ്ഞു. "കാർണിവൽ" എന്ന ഗാനമാണിപ്പോൾ ശ്രദ്ധേയമാകുന്നത്. ശങ്കർ മഹാദേവനും പ്രണവം ശശിയും ചേർന്ന് ആലപിച്ചിരിക്കുന്ന ഈ ഗാനത്തിൽ എംസി കൂപ്പറിന്റെ തകർപ്പൻ റാപ്പ് ഭാഗവുമുണ്ട്. വിനായക് ശശികുമാറും എംസി കൂപ്പറും ചേർന്നാണ് വരികൾ രചിച്ചിരിക്കുന്നത്.

ആനന്ദ് സി ചന്ദ്രന്റെ ഛായാഗ്രഹണം, പ്രവീൺ പ്രഭാകറിന്റെ എഡിറ്റിംഗ്, സനൂപ് തൈക്കൂടത്തിന്റെ തിരക്കഥ, മുജീബ് മജീദിന്റെ പശ്ചാത്തല സംഗീതം, വിനായക് ശശികുമാറിന്റെ വരികൾ, കലൈ കിംഗ്സണിന്റെ ആക്ഷൻ കൊറിയോഗ്രാഫി എന്നിവയെല്ലാം സിനിമയ്ക്ക് മാറ്റു കൂട്ടുന്നു. ചിത്രത്തിൻ്റെ സംഗീതവകാശം നേടിയിരിക്കുന്നത് ടി സീരീസ് ആണ്.

കേരളത്തിൽ ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസും, തെലങ്കാന-ഹൈദരാബാദ് മേഖലകളിൽ മൈത്രി മൂവി മേക്കേഴ്സും വിതരണം ഏറ്റെടുത്തിരിക്കുന്നു. തമിഴ്നാട്ടിലും കർണാടകയിലും പിവിആർ ഐനോക്സും, നോർത്ത് ഇന്ത്യയിൽ ധർമ്മ പ്രൊഡക്ഷൻസും വിതരണത്തിനെത്തുമ്പോൾ പ്ലോട്ട് പിക്ചേഴ്സാണ് ഗ്ലോബൽ റിലീസ് നിയന്ത്രിക്കുന്നത്.

Cinema News: Chatha Pacha movie update.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അര്‍ധസത്യങ്ങള്‍ മാറ്റാന്‍ ആവശ്യപ്പെട്ടു, അര്‍ധരാത്രി അതേ പ്രസംഗം തിരിച്ചയച്ചു; നയപ്രഖ്യാപനത്തില്‍ സര്‍ക്കാരിനെതിരെ ലോക്ഭവന്‍

'മന്ത്രി ജമാഅത്തെ ഇസ്ലാമിയുടെ വേദിയില്‍, ഞാന്‍ പങ്കെടുത്തത് പാലിയേറ്റീവ് സംഘടനയുടെ പരിപാടിയില്‍'; വിശദീകരണവുമായി ദലീമ

20 വര്‍ഷത്തെ തുടസ്സങ്ങള്‍ തീര്‍ത്തു; സീപോര്‍ട്ട് - എയര്‍പോര്‍ട്ട് റോഡ് യാഥാര്‍ഥ്യത്തിലേക്ക്

അമൃത് ഭാരത് എക്‌സ്പ്രസുകളുടെ സമയക്രമം അറിയാം; രണ്ട് ട്രെയിനുകള്‍ കോട്ടയം വഴി; മോദി ഉദ്ഘാടനം ചെയ്യും

'സുകുമാരന്‍ നായരെ വിളിച്ചത് ക്ഷേത്രത്തിന്റെ ആവശ്യത്തിന്, ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ഇഡിയുടേത് രാഷ്ട്രീയ ഇടപെടല്‍'

SCROLL FOR NEXT