'മോശമായി പെരുമാറിയ നായകന്‍, കരണത്തടിച്ചെന്ന് പൂജ'; ആ 'പാന്‍ ഇന്ത്യന്‍' താരം പ്രഭാസ് ആണെന്ന് സൈബര്‍ പോരാളികള്‍; സത്യാവസ്ഥയെന്ത്?

സോഷ്യല്‍ മീഡിയ ചര്‍ച്ചകളില്‍ നിറയുകയാണ് നടി പൂജ ഹെഗ്‌ഡെ
Pooja Hegde, Prabhas
Pooja Hegde, Prabhas
Updated on
2 min read

സോഷ്യല്‍ മീഡിയ ചര്‍ച്ചകളില്‍ നിറയുകയാണ് നടി പൂജ ഹെഗ്‌ഡെ. തെന്നിന്ത്യയിലും ബോളിവുഡിലുമെല്ലാം സാന്നിധ്യം അറിയിച്ചിട്ടുള്ള നടിയാണ് പൂജ. താരത്തിന്റെ സിനിമാ വിശേഷങ്ങളും ഓഫ് സ്‌ക്രീന്‍ ജീവിതവുമൊക്കെ വാര്‍ത്തകളായി മാറാറുണ്ട്. എന്നാല്‍ ഇപ്പോള്‍ പൂജയുടെ പേര് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറാനൊരു കാരണമുണ്ട്.

Pooja Hegde, Prabhas
ഷാരുഖ് ഖാന് ഇതിന്റെ വല്ല കാര്യവുമുണ്ടോ! 'ഡൂംസ് ഡേ'യ്ക്ക് ഒപ്പം ക്ലാഷിനൊരുങ്ങി 'കിങ്'

വൈറലായി മാറിയൊരു വാര്‍ത്തയുടെ പേരിലാണ് പൂജ ഹെഗ്ഡയും ചര്‍ച്ചകളില്‍ നിറയുന്നത്. തന്നോട് മോശമായി പെരുമാറിയൊരു താരത്തെ പൂജ ഹെഗ്‌ഡെ കൈകാര്യം ചെയ്തുവെന്നാണ് വാര്‍ത്തകളില്‍ പറയുന്നത്. പ്രമുഖ മാധ്യമങ്ങള്‍ വരെ ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചിട്ടുണ്ട്. എന്നാല്‍ ഈ ചര്‍ച്ചയ്ക്ക് തിരികൊളുത്തിയ വാര്‍ത്തയുടെ വസ്തുത മറ്റൊന്നാണ്.

Pooja Hegde, Prabhas
'മമ്മൂട്ടി ചിത്രത്തോട് വരെ നോ പറഞ്ഞു, മലയാളത്തിലേക്ക് ഇല്ലെന്ന് ഉറപ്പിച്ചതാണ്; തിരിച്ചുവരാന്‍ കാരണം ആ ചോദ്യം'; ഭാവന പറയുന്നു

സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വാര്‍ത്ത പറയുന്നത് ഇങ്ങനെയാണ്. തന്റെ കരിയറിന്റെ തുടക്കകാലത്ത് നേരിടേണ്ടി വന്നൊരു അനുഭവം പൂജ ഹെഗ്‌ഡെ വെളിപ്പെടുത്തി. ഒരു വലിയ സിനിമയില്‍ അഭിനയിക്കുകയായിരുന്നു പൂജ. ചിത്രത്തിലെ നായകന്‍ പാന്‍ ഇന്ത്യന്‍ താരമാണ്. ഒരുനാള്‍ നടന്‍ അനുവാദമില്ലാതെ തന്റെ കാരവാനിലേക്ക് കടന്നു വരികയും മോശമായി പെരുമാറുകയും ചെയ്തു. പേടിച്ചു പോയെങ്കിലും താന്‍ അയാളെ നേരിട്ടു. കരണത്ത് അടിച്ച് ഇറക്കി വിട്ടു. പിന്നീട് സംവിധായകനോട് നടന്ന സംഭവം വെളിപ്പെടുത്തിയെന്നും പൂജ പറഞ്ഞതായാണ് വാര്‍ത്ത.

ആ നടനൊപ്പമുള്ള രംഗങ്ങള്‍ പിന്നീട് ചിത്രീകരിച്ചത് തന്റെ ബോഡി ഡബിളിനെ വച്ചാണെന്നും ഈ സംഭവത്തിന് ശേഷം ആ നടനൊപ്പം താന്‍ അഭിനയിച്ചിട്ടില്ലെന്നും പൂജ പറഞ്ഞതായി വാര്‍ത്ത പറയുന്നു. വാര്‍ത്ത ചര്‍ച്ചയായതോടെ ആ നടന്‍ ആരെന്നായി സോഷ്യല്‍ മീഡിയയുടെ അന്വേഷണം. പലരും പ്രചരിപ്പിച്ചത് നടന്‍ പ്രഭാസ് ആണ് പൂജയോട് മോശമായി പെരുമാറിയ പാന്‍ ഇന്ത്യന്‍ നടനെന്നാണ്. രാധ ശ്യാമിന്റെ സമയത്താണ് സംഭവമെന്നും സോഷ്യല്‍ മീഡിയ ആരോപിച്ചു.

എന്നാല്‍ ഇതൊന്നുമല്ല വസ്തുത. യഥാര്‍ത്ഥത്തില്‍ പൂജ ഹെഗ്‌ഡെയുടെ പേരില്‍ പ്രചരിക്കുന്ന ഈ വാര്‍ത്ത 100 ശതമാനം നൂണയാണ്. ഇങ്ങനൊരു സംഭവം നടന്നിട്ടില്ലെന്ന് മാത്രമല്ല, വാര്‍ത്തകളില്‍ പറയുന്നത് പോലൊരു അഭിമുഖം പൂജ നല്‍കിയിട്ടു പോലുമില്ല. മാത്രമല്ല, പൂജ ഹെഗ്‌ഡെ ഏതെങ്കിലും ഒരു മാധ്യമത്തിന് അഭിമുഖം നല്‍കിയിട്ട് പോലും മാസങ്ങളായിരിക്കുന്നു. ഇന്‍ഡസ്ട്രി ട്രാക്കറായ രമേശ് ബാല വാര്‍ത്ത വ്യാജമാണെന്ന് അറിയിച്ചു കൊണ്ട് ട്വീറ്റ് ചെയ്തതോടെയാണ് പല മാധ്യമങ്ങളും വസ്തുത പരിശോധിക്കാന്‍ പോലും തയ്യാറായത്.

അതേസമയം തന്റെ പുതിയ സിനിമയായ ജന നായകന്റെ റിലീസിന് കാത്തിരിക്കുകയാണ് പൂജ ഹെഗ്‌ഡെ. വിജയ് നായകനായ ചിത്രം പൊങ്കലിന് തിയേറ്ററിലെത്തേണ്ടതായിരുന്നു. എന്നാല്‍ സെന്‍സര്‍ പ്രതിസന്ധി തുടരുന്നതിനാല്‍ ചിത്രത്തിന്റെ റിലീസ് നീണ്ടു പോവുകയാണ്. നിരവധി സിനിമകളാണ് പൂജയുടേതായി അണിയറയിലുള്ളത്.

Summary

Pooja Hegde slapping a pan indian star is getting viral. Social media claims it's Prabhas. but the fact check reveals it's a fake news.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com