Chinmayi Sripada ഇൻസ്റ്റ​ഗ്രാം
Entertainment

'വൈരമുത്തു ഉപദ്രവിച്ചപ്പോള്‍ സ്വയം രക്ഷിക്കാനായില്ല, ഇപ്പോള്‍ മറ്റുള്ള സ്ത്രീകളെ രക്ഷിക്കാന്‍ വന്നേക്കുന്നു'; അവഹേളത്തിന് മറുപടി നല്‍കി ചിന്മയി

സത്യം പറയുന്ന സ്രതീകളെയോര്‍ത്ത് എനിക്ക് ആശങ്കയുണ്ട്

സമകാലിക മലയാളം ഡെസ്ക്

തന്റെ സ്വരമാധുര്യം കൊണ്ട് മാത്രമല്ല, കരുത്തുറ്റ നിലപാടുകളിലൂടേയും ചിന്മയി ശ്രീപദ പ്രചോദനമായി മാറാറുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ തന്നെ അവഹേളിക്കാന്‍ ശ്രമിച്ചയാള്‍ക്ക് ചിന്മയി നല്‍കിയ മറുപടി ശ്രദ്ധ നേടുകയാണ്. ഗാനരചയിതാവ് വൈരമുത്തുവിനെതിരെ ചിന്മയി നടത്തിയ വെളിപ്പെടുത്തല്‍ ചൂണ്ടിക്കാണിച്ച് അവഹേളിക്കാന്‍ ശ്രമിച്ചയാള്‍ക്കാണ് ചിന്മയി മറുപടി നല്‍കിയിരിക്കുന്നത്.

ചിന്മയിയുടെ ഭര്‍ത്താവും സംവിധായകനുമായ രാഹുല്‍ രവീന്ദ്രന്‍ കഴിഞ്ഞ ദിവസം നടത്തിയൊരു പ്രസ്താവനയായിരുന്നു തുടക്കം. തങ്ങളുടെ വിവാഹ ശേഷം താലി മാല ധരിക്കണമോ വേണ്ടയോ എന്നത് ചിന്മയിയുടെ തീരുമാനമാണെന്ന് രാഹുല്‍ പറഞ്ഞിരുന്നു. ഇതിനെ സോഷ്യല്‍ മീഡിയയിലൂടെ പലരും വിമര്‍ശിക്കുകയുണ്ടായി. ഇതോടെ ചിന്മയി പ്രതികരണവുമായെത്തി.

''അദ്ദേഹം അതൊരു ഇന്റര്‍വ്യുവില്‍, അപ്പോഴത്തെ സാഹചര്യത്തില്‍ പറഞ്ഞതാണ്. അതൊരു ട്വീറ്റായി മാറി. അദ്ദേഹത്തെ ചില പുരുഷന്മാര്‍ അസഭ്യം പറയുന്നത് കാണുമ്പോള്‍ ഇവിടെ സത്യം പറയുന്ന സ്രതീകളെയോര്‍ത്ത് എനിക്ക് ആശങ്കയുണ്ട്'' എന്നായിരുന്നു ചിന്മയിയുടെ പ്രതികരണം. ഇതിനെതിരെയുള്ള പ്രതികരണത്തിലാണ് ചിന്മയിക്കെതിരെ ഒരാള്‍ അധിക്ഷേപവുമായെത്തിയത്.

വൈരമുത്തു കടന്നുപിടിച്ചപ്പോള്‍ സ്വയം രക്ഷിക്കാന്‍ സാധിക്കാത്തവരാണ്, ഇപ്പോള്‍ മറ്റ് സ്ത്രീകളെ രക്ഷിക്കാന്‍ നോക്കുന്നത് എന്നായിരുന്നു അധിക്ഷേപ ട്വീറ്റ്. പിന്നാലെ ചിന്മയി മറുപടിയുമായെത്തുകയായിരുന്നു. ''അതെ, പീഡിപ്പിക്കപ്പെടുന്നതും കടന്നുപിടിക്കപ്പെടുന്നതും എന്റെ തെറ്റാണ്. എന്തിനാണ് കാര്യമില്ലാത്തൊരു കാര്യം സ്ഥാപിച്ചെടുക്കാന്‍ നിങ്ങളെ പോലുള്ള ആണുങ്ങള്‍ എനിക്കെതിരായ അതിക്രമത്തേയും ആ അക്രമിയേയും കൊണ്ടു വരുന്നത്? '' എന്നായിരുന്നു ചിന്മയിയുടെ മറുപടി.

Chinmayi Sripada gives reply to a comment tried to insult her. why these men are bringing up her allegations to prove a non-point asks Chinmayi.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബിഹാര്‍: വോട്ടെടുപ്പിനിടെ ഉപമുഖ്യമന്ത്രിയെ തടഞ്ഞ് പ്രതിഷേധം, ചെരിപ്പും ചാണകവുമെറിഞ്ഞു; ആര്‍ജെഡി ഗുണ്ടകളെന്ന് ബിജെപി

പ്രവാസികൾക്ക് ഇളവില്ല, സർക്കാർ ആശുപത്രികളിൽ ഉയർന്ന ഫീസ് നൽകണം; പുതിയ നിയമവുമായി ബഹ്‌റൈൻ

ഉള്ളി കരിഞ്ഞുപോകാതെ എണ്ണയിൽ വറുത്തെടുക്കാം

ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടെയും ശിഖര്‍ ധവാന്റെയും 11 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി

'രാഹുല്‍ പറഞ്ഞ ലാറിസ'യെ തേടിയിറങ്ങി, വഴിതെറ്റി 'ആര്യന്‍ ഖാന്റെ ലാറിസ'യുടെ കമന്റ് ബോക്‌സിലെത്തി ഇന്ത്യക്കാര്‍; 'ലവ്' ചോദിച്ച് മലയാളികളും

SCROLL FOR NEXT