Chiranjeevi വിഡിയോ സ്ക്രീൻഷോട്ട്
Entertainment

'ചിരഞ്ജീവി ​ഗാരുവിന്റെ കയ്യിലിരിക്കുന്ന സാധനം എന്താ?'; ട്രോളിൽ നിറഞ്ഞ് വിശ്വംഭര ​ഗ്ലിംപ്സ് വിഡിയോ

ചിരഞ്ജീവിയുടെ കരിയറിലെ 156-ാമത്തെ ചിത്രമാണ് വിശ്വംഭര.

Author : സമകാലിക മലയാളം ഡെസ്ക്

തെലു​ഗു സൂപ്പർ സ്റ്റാർ ചിരഞ്ജീവിയുടെ 70-ാം ജന്മദിനമാണിന്ന്. പ്രിയ താരത്തിന് പിറന്നാൾ ആശംസകൾ നേരുന്നതിന്റെ തിരക്കിലാണ് ആരാധകരും സിനിമാ ലോകവും. നാല് പതിറ്റാണ്ടിലേറെയായി തെലുങ്ക് സിനിമാ ലോകത്തെ ഐക്കണിക് ഫി​ഗർ ആണ് ചിരഞ്ജീവി.

പിറന്നാളിനോടനുബന്ധിച്ച് അദ്ദേഹത്തിന്റെ പുതിയ ചിത്രമായ വിശ്വംഭരയുടെ ​ഗ്ലിംപ്സ് വിഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ചിരഞ്ജീവിയുടെ കരിയറിലെ 156-ാമത്തെ ചിത്രമാണ് വിശ്വംഭര.

പതിവുപോലെ മാസ് പരിവേഷത്തിൽ തന്നെയാണ് ചിരഞ്ജീവിയെ വിഡിയോയിൽ കാണാൻ കഴിയുക. ആരാധകർക്ക് ആഘോഷിക്കാനുള്ള എല്ലാ വകയും ചിത്രത്തിലുണ്ടാകുമെന്നാണ് ​ഗ്ലിംപ്സ് വിഡിയോ നൽകുന്ന സൂചന.

ചിത്രത്തിന്റെ രണ്ടാം പകുതി മുഴുവൻ വിഎഫ്‌എക്‌സും ഗ്രാഫിക്‌സും ഉൾപ്പെട്ടതാണെന്ന് ചിരഞ്ജീവി നേരത്തെ ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു. അതേസമയം ​ഗ്ലിംപ്സ് വിഡിയോ ട്രോളൻമാരും ഏറ്റെടുത്ത് കഴിഞ്ഞു.

ചിത്രത്തിലെ വിഎഫ്എക്സ് രം​ഗങ്ങൾ തന്നെയാണ് ട്രോളുകളിൽ നിറയുന്നത്. തൃഷയാണ് ചിത്രത്തിൽ ചിരഞ്ജീവിയുടെ നായികയായെത്തുന്നത്. കുനാൽ കപൂർ, അഷിക രം​ഗനാഥ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ഫാന്റസി ആക്ഷൻ ചിത്രമായാണ് വിശ്വംഭര ഒരുങ്ങുന്നത്.

വസിഷ്ഠ രചിച്ച് സംവിധാനം ചെയ്യുന്ന വിശ്വംഭര യുവി ക്രിയേഷൻസിന്റെ ബാനറിൽ വംശി കൃഷ്ണ റെഡ്ഡി, പ്രമോദ് ഉപ്പലപതി, വിക്രം റെഡ്ഡി എന്നിവർ ചേർന്നാണ് നിർമിച്ചിരിക്കുന്നത്. എംഎം കീരവാണിയാണ് സം​ഗീതമൊരുക്കുന്നത്. അടുത്ത വർഷം ചിത്രം തിയറ്ററുകളിലെത്തും.

Cinema News: Megastar Chiranjeevi starrer Vishwambhara Glimpse Video out.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

ചരിത്ര പ്രഖ്യാപനവുമായി മാര്‍പാപ്പ; അനധികൃതമായി കുടിയേറിയ വൈദികനെ യുഎസ് ബിഷപ്പായി നിയമിച്ചു

കനത്ത മഴ; ഇടുക്കിയില്‍ വീട് ഭാഗികമായി തകര്‍ന്നു; മരങ്ങള്‍ കടപുഴകി വീണ് ഗതാഗത തടസം

വിവാഹ ഘോഷയാത്രയ്ക്കിടെ ബൈക്കിലെത്തിയ സംഘം വരനെ വെടിവച്ചു കൊന്നു; അക്രമികള്‍ക്കായി തിരച്ചില്‍

രാജ്യത്ത് ഇന്ധനവില വര്‍ധിച്ചേക്കും; ജനവിധി അറിയാന്‍ ഇനി രണ്ടുനാള്‍ കൂടി; ശക്തമായ വേനല്‍ മഴയ്ക്ക് സാധ്യത; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

SCROLL FOR NEXT