ചിയാൻ വിക്രം (Chiyaan Vikram) എക്സ്
Entertainment

വിക്രമിന്റെ പുതിയ ചിത്രം '96' സംവിധായകനൊപ്പം; സ്ക്രീനിൽ ഒരു മാജിക് തന്നെ പ്രതീക്ഷിക്കാമെന്ന് നിർമാതാക്കൾ

അതിനിടെയാണ് പുതിയ ചിത്രത്തിന്റെ വിവരം പുറത്ത് വന്നിരിക്കുന്നത്.

സമകാലിക മലയാളം ഡെസ്ക്

'96', 'മെയ്യഴകൻ' എന്നീ ചിത്രങ്ങളിലൂടെ തെന്നിന്ത്യയൊട്ടാകെ ശ്രദ്ധ നേടിയ സംവിധായകനാണ് സി പ്രേംകുമാർ. ഇപ്പോഴിതാ പ്രേംകുമാറിന്റെ പുതിയ ചിത്രം വരാൻ പോവുകയാണ്. ചിയാൻ വിക്രമിനൊപ്പമാണ് പ്രേംകുമാറിന്റെ പുതിയ ചിത്രം. ആക്ഷന്‍- ത്രില്ലര്‍ വിഭാഗത്തിലുള്ള സിനിമ ആയിരിക്കും ഇതെന്നാണ് സൂചന. വിക്രമിന്റെ കരിയറിലെ 64-ാമത്തെ സിനിമയാണിത്.

വേൽസ് ഫിലിംസ് ഇന്റർനാഷ്ണലിന്റെ ബാനറിൽ ഇഷാരി ​ഗണേഷ് ആണ് ചിത്രം നിർമിക്കുന്നത്. സ്ക്രീനിൽ ഒരു മാജിക് തന്നെ ഉറപ്പ് തരുന്നു എന്നാണ് നിർമാതാക്കൾ കുറിച്ചിരിക്കുന്നത്. ‘മാവീരൻ’ സംവിധായകൻ മഡോണ്‍ അശ്വിനുമായുള്ള സിനിമ ഈ വര്‍ഷം ആരംഭിക്കാനിരിക്കുകയാണ് വിക്രം.

അതിനിടെയാണ് പുതിയ ചിത്രത്തിന്റെ വിവരം പുറത്ത് വന്നിരിക്കുന്നത്. അതേസമയം പ്രേംകുമാർ സംവിധാനം ചെയ്ത 96ന്റെ രണ്ടാം ഭാ​ഗവും അണിയറയിൽ ഒരുങ്ങുന്നുണ്ട്. വിജയ് സേതുപതിയും തൃഷയും മത്സരിച്ച് അഭിനയിച്ച 96 വൻ വിജയമായി മാറിയിരുന്നു.

ചിത്രത്തിന്റെ രണ്ടാം ഭാ​ഗത്തിന്റെ തിരക്കഥാ രചനയിലാണെന്ന് പ്രേംകുമാർ തന്നെ മുൻപൊരു അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു. അതേസമയം അരുൺ കുമാർ സംവിധാനം ചെയ്ത വീര ധീര സൂരൻ ആണ് വിക്രമിന്റെതായി ഒടുവിൽ തിയറ്ററുകളിലെത്തിയ ചിത്രം.

Tamil Movie News: Actor Chiyaan Vikram, next is with Director C Prem Kumar.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 11,000 കോടി, കണക്ക് ഇങ്ങനെ

'ഭയപ്പെടുത്തുന്ന സിനിമ; വെറുപ്പും അക്രമവും ഡിന്‍എയുടെ ഭാഗം'; ധുരന്ധറിനെതിരെ ഷാസിയ ഇക്ബാല്‍

'എല്ലാം മാറാൻ ഒരു വർഷം കൂടി കാത്തിരിക്കണം, ചേർത്ത് പിടിച്ചതിന് പിഷാരടിക്ക് നന്ദി'; ഉല്ലാസ് പന്തളം

കാന്‍സര്‍, പ്രമേഹം ഉള്‍പ്പെടെ 17 മരുന്നുകള്‍ക്ക് വില കുറയും, ബജറ്റില്‍ കൂടുകയും കുറയുകയും ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ അറിയാം

ഇ ശ്രീധരനു പോലും നിരാശ; ബജറ്റ് കേരളത്തോടുള്ള യുദ്ധ പ്രഖ്യാപനമെന്ന് എംവി ഗോവിന്ദന്‍

SCROLL FOR NEXT