Vijay  എക്സ്
Entertainment

ഇത് കലക്കും! ഇനി മുതൽ തിയറ്ററുകളിൽ 5 ഷോ; തമിഴ് സിനിമാ മേഖലയ്ക്ക് ആശ്വാസവുമായി വിജയ് സർക്കാർ

ദിവസേന നാല് ഷോകള്‍ വീതം നടത്താനുള്ള അനുമതിയാണ് ഇതുവരെ ഉണ്ടായിരുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

ചെന്നൈ: തമിഴ് സിനിമാ മേഖലയ്ക്ക് ആശ്വാസമാകുന്ന പ്രഖ്യാപനവുമായി മുഖ്യമന്ത്രി ജോസഫ് വിജയ്. തമിഴ്നാട്ടിലെ തിയറ്ററുകളില്‍ ദിവസേന അഞ്ച് പ്രദര്‍ശനങ്ങള്‍ നടത്താനുള്ള ഉത്തരവാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. തിയറ്ററുകളില്‍ ദിവസേന നാല് ഷോകള്‍ വീതം നടത്താനുള്ള അനുമതിയാണ് ഇതുവരെ ഉണ്ടായിരുന്നത്.

പ്രാദേശിക ആഘോഷ ദിവസങ്ങളിലും പൊതു അവധി ദിവസങ്ങളിലും ഒരു പ്രദര്‍ശനം അധികമായി നടത്താനായി നിര്‍മാതാക്കള്‍ മുന്‍പ് അനുമതി തേടേണ്ടിയിരുന്നു. എന്നാല്‍ ചില നിബന്ധനകളോടെയാണ് അഞ്ച് പ്രദര്‍ശനങ്ങള്‍ നടത്താനുള്ള ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കിയിരിക്കുന്നത്.

ഒരു പുതിയ ചിത്രം റിലീസ് ചെയ്ത് ആദ്യത്തെ ഒരാഴ്ചയും പ്രാദേശിക ആഘോഷ ദിനങ്ങളിലും പൊതു അവധി ദിനങ്ങളിലുമാണ് അഞ്ച് ഷോകള്‍ നടത്താനുള്ള പുതിയ അനുമതി. നിലവില്‍ ബിഗ് ബഡ്ജറ്റ് ചിത്രങ്ങളുടെ നിര്‍മാതാക്കള്‍ അഞ്ച് ഷോകള്‍ കളിക്കാനുള്ള അപേക്ഷ നൽകിയാൽ രണ്ടോ മൂന്നോ ദിവസത്തേക്കാണ് അനുമതി നൽകിയിരുന്നത്.

മുന്‍പ് അര്‍ധരാത്രിയും പുലര്‍ച്ചെ നാല് മണിക്കുമൊക്കെ ആരംഭിച്ചിരുന്ന റിലീസ് ദിനത്തിലെ ആദ്യ ഷോകള്‍ തമിഴ്നാട്ടില്‍ ഇപ്പോള്‍ രാവിലെ 9 മണിക്ക് മാത്രമേ ആരംഭിക്കുകയുള്ളൂ.

2023 ല്‍ അജിത്ത് കുമാര്‍ ചിത്രം തുനിവിന്‍റെ റിലീസ് സമയത്ത് പുലര്‍ച്ചെയുള്ള ഫാന്‍സ് ഷോ ആഘോഷത്തിനിടെ ഒരു ആരാധകന്‍ മരണപ്പെട്ടിരുന്നു. ഇതിന് ശേഷമാണ് റിലീസ് ദിനത്തിലെ നേരത്തേയുള്ള ഷോകള്‍ ഡിഎംകെ സര്‍ക്കാര്‍ നിരോധിച്ചത്.

Chief Minister Vijay allows all theatres across Tamil Nadu to screen 5 shows a day.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സ്റ്റിച്ച് ഇടുന്നതിനായി അനസ്‌തേഷ്യ നല്‍കി; കണ്ണൂരില്‍ ചികിത്സയിലായിരുന്ന ഒരുവയസുകാരന്‍ മരിച്ചു

'തെരഞ്ഞെടുപ്പ് തോല്‍വിക്ക് കാരണം പിണറായിയും ഗോവിന്ദനും; 46 വയസ്സായിട്ടും എഎ റഹീം ഡിവൈഎഫ്‌ഐ'; സമ്മേളനത്തില്‍ വിമര്‍ശനം

ഇറക്കുമതി കൂട്ടിയത് തിരിച്ചടിയായി; രാജ്യത്ത് ആവശ്യത്തിലധികം പാചകവാതക ശേഖരം, കമ്പനികള്‍ക്ക് തലവേദന

യമഹയുടെ ആദ്യത്തെ ഫ്‌ലെക്‌സ്-ഫ്യുവല്‍ മോഡല്‍; എഫ്‌സി ബ്ലൂ ഫ്‌ലെക്‌സ് പുറത്തിറക്കി, വില അറിയാം

എസ് ശ്രീജിത്തിന് പകരം പി വിജയന്‍ ശബരിമല കോര്‍ഡിനേറ്റര്‍