സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദർ- കാവ്യ മാരൻ വിവാഹസത്കാരത്തിൽ പങ്കെടുത്ത് തമിഴ്‌നാട് മുഖ്യമന്ത്രിയും നടനുമായ ജോസഫ് വിജയ്. സ്റ്റാലിൻ, രജനികാന്ത് എന്നിവർക്കൊപ്പം വിജയ് നിൽക്കുന്ന ചിത്രവും സൺ ഗ്രൂപ്പ് പങ്കുവച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് ജയത്തിന് ശേഷം മൂവരും ഒരു ഫ്രെയിമിൽ ആദ്യമായാണ് ഒന്നിച്ചത്. സൺ ഗ്രൂപ്പ് പങ്കുവച്ച ചിത്രത്തിൽ കലാനിധി മാരനുമുണ്ട്.
ശനിയാഴ്ച ചെന്നൈയിൽ വെച്ചായിരുന്നു അനിരുദ്ധിന്റെയും കാവ്യയുടെയും വിവാഹസ്തകാരം. വിജയ്‌യുടെ ഭാര്യ സംഗീത സ്വർണലിങ്കവും ചടങ്ങിൽ പങ്കെടുത്തതിന്‍റെ ചിത്രങ്ങളും വിഡിയോകളും പുറത്തുവന്നിരുന്നു. ഇരുവരും വ്യത്യസ്ത സമയങ്ങളിലാണ് റിസപ്ഷന് എത്തിയത്.
സംഗീത വൈകുന്നേരം ചടങ്ങിലേക്ക് എത്തിയപ്പോള്‍ നീലാങ്കരയിൽ നടന്ന മറ്റൊരു ചടങ്ങിൽ പങ്കെടുത്ത ശേഷം വൈകിട്ട് എട്ടു മണിക്ക് ശേഷമാണ് വിജയ് എത്തിയത്. നവംബർ 11 ന് ഗ്രീസിൽ വച്ച നടന്ന വിവാഹത്തിന് ശേഷം ചെന്നൈയിലെ ഐടിസി ഗ്രാൻഡ് ചോളയിലാണ് അനിരുദ്ധിന്‍റേയും കാവ്യയുടേയും റിസപ്ഷൻ സംഘടിപ്പിച്ചത്.
മുഖ്യമന്ത്രിമാരായ വിഡി സതീശൻ, രേവന്ത് റെഡ്ഡി, മഹേഷ് ബാബു, എടപ്പാടി പളനി സാമി, കാർത്തി, സിദ്ധാർഥ്, അദിതി റാവു ഹൈദരി, രാഘവ ലോറൻസ്, സ്നേഹ, സംവിധായകരായ അറ്റ്ലി, ധരണി തുടങ്ങിയ പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates