ചിത്രം: ഇൻസ്റ്റ​ഗ്രാം 
Entertainment

വിവാഹത്തിനായി ക്ഷേത്രത്തിലേക്കുള്ള വഴി തടഞ്ഞു; കത്രീനക്കും വിക്കിക്കും എതിരെ പരാതി 

ചൗത്ത് മാതാ ക്ഷേത്രത്തിലേക്കുള്ള വഴി തടഞ്ഞു എന്നു ചൂണ്ടിക്കാട്ടിയാണ് പരാതി

സമകാലിക മലയാളം ഡെസ്ക്

വിവാഹാഘോഷങ്ങൾക്കിടെ കത്രീന കൈഫിനും വിക്കി കൗശലിനും ഹോട്ടൽ സിക്‌സ് സെൻസസ് ബർവാര ഫോർട്ട് മാനേജ്‌മെന്റിനും എതിരെ പരാതി. വിവാഹത്തിന്റെ പശ്ചാതലത്തിൽ ഇവർ ചൗത്ത് മാതാ ക്ഷേത്രത്തിലേക്കുള്ള വഴി തടഞ്ഞു എന്നു ചൂണ്ടിക്കാട്ടിയാണ് പരാതി. രാജസ്ഥാൻ സ്വദേശിയും അഭിഭാഷകനുമായ നേത്രബിന്ദ് സിംഗ് ജാദൂൺ ആണ് പരാതി നൽകിയത്. 

ക്ഷേത്രത്തിലേക്കുള്ള വഴിയിലാണ് ഹോട്ടൽ സ്ഥിതി ചെയ്യുന്നത്. വിവാഹത്തോടനുബന്ധിച്ച് ആറ് മുതൽ 12 വരെ ഹോട്ടൽ മാനേജ്‌മെന്റ് ക്ഷേത്രത്തിലേക്കുള്ള വഴി അടച്ചിട്ടിരിക്കുകയാണ്. ദിവസേനയുള്ള ആരതിയിൽ പങ്കെടുക്കാൻ നിരവധി ഭക്തർ വരുന്ന ചരിത്ര പ്രധാനമായ ക്ഷേത്രമാണിതെന്ന് അഭിഭാഷകൻ പറയുന്നു. ജനവികാരം കണക്കിലെടുത്ത് വഴി പ്രവർത്തനക്ഷമമാക്കണമെന്നും പരാതിയിയിൽ ആവശ്യപ്പെട്ടു. 

മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന വിവാഹ ചടങ്ങുകൾക്കാണ് ഇന്ന് തുടക്കംകുറിച്ചിരിക്കുന്നത്. വിവാഹത്തിൽ പങ്കെടുക്കാൻ 120 പേർക്കാണ് ക്ഷണം ലഭിച്ചിരിക്കുന്നത്. വിവാഹത്തിനുള്ള അതിഥികൾ കോവിഡ് വാക്‌സിൻ സ്വീകരിച്ചവരും ആർടി പിസിആർ പരിശോധന നടത്തിയവരും ആയിരിക്കണം. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 11,000 കോടി, കണക്ക് ഇങ്ങനെ

ആ ട്രെയിന്‍ അല്ല ഈ ട്രെയിന്‍, ബജറ്റില്‍ പ്രഖ്യാപിച്ചത് ബുള്ളറ്റ് ട്രെയിന്‍, കേരളത്തിന് ഇല്ലെന്ന് അറിയാമായിരുന്നു: ഇ ശ്രീധരന്‍

നാം അറിയുന്നില്ല, പല്ലുകളെ ദുർബലപ്പെടുത്തുന്ന 5 ശീലങ്ങൾ

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല, കൂപ്പുകുത്തി ഓഹരി വിപണി

വീണ്ടും ഇന്ത്യ- പാക് ബ്ലോക്ക്ബസ്റ്റര്‍; വീണ്ടും കൈ കൊടുക്കാതെ ക്യാപ്റ്റന്‍മാര്‍

SCROLL FOR NEXT