ചിത്രം; ഫേയ്സ്ബുക്ക് 
Entertainment

"ഷൈന്‍ ടോം ചാക്കോ തല്ലി"; ടൊവിനോ ചിത്രം‘തല്ലുമാല’ ഷൂട്ടിങ് സെറ്റില്‍ സംഘര്‍ഷം 

നാട്ടുകാരനെ നടൻ ഷൈന്‍ ടോം ചാക്കോ തല്ലിയെന്ന ആരോപണമുയര്‍ന്നതിനെ തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത്

Author : സമകാലിക മലയാളം ഡെസ്ക്

ടൊവിനോ നായകനായ ചിത്രം ‘തല്ലുമാല’യുടെ ഷൂട്ടിങ് സെറ്റില്‍ സംഘര്‍ഷം. കൊച്ചി കളമശ്ശേരിയിലെ എച്ച്എംഡി മാപ്പിളാസ് ഗോഡൗണില്‍ വച്ച് സിനിമയുടെ ചിത്രീകരണം നടക്കുന്നതിനിടെയാണ് ഉന്തും തള്ളും ഉണ്ടായത്. മാലിന്യം ഇടുന്നത് ചോദ്യം ചെയ്ത നാട്ടുകാരനെ നടൻ ഷൈന്‍ ടോം ചാക്കോ തല്ലിയെന്ന ആരോപണമുയര്‍ന്നതിനെ തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത്. 

ഷൂട്ടിങ്ങ് തടസ്സപ്പെടുത്തിയ നാട്ടുകാർ സിനിമാ പ്രവർത്തകരെ തടഞ്ഞുവച്ചെന്നും ഇവരുമായി ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരും ഷൈനും വാക്കേറ്റം നടത്തിയെന്നുമാണ് വിവരം. തര്‍ക്കത്തിനിടയിൽ ടൊവിനോയും ഇടപെട്ടു. പൊലീസ് സ്ഥലത്തെത്തിയാണ് സ്ഥിതിഗതികള്‍ ശാന്തമാക്കിയത്. 

‘ഉണ്ട’ എന്ന ചിത്രത്തിനു ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് തല്ലുമാല. മുഹ്‌സിന്‍ പരാരിയും അഷ്‌റഫ് ഹംസയും ചേര്‍ന്നാണ് കഥയൊരുക്കിയിരിക്കുന്നത്. ചിത്രം ആഷിക് ഉസ്മാന്‍ ആണ് നിര്‍മിക്കുന്നത്. കല്യാണി പ്രിയദര്‍ശന്‍ ആണ് നായിക. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

ചിത്രങ്ങള്‍ എഡിറ്റ് ചെയ്യാം, ട്രാന്‍സിഷന്‍ എഫക്ട്സ് നല്‍കാം; ഫെയ്‌സ്ബുക്കില്‍ കൂടുതല്‍ എഐ ഫീച്ചേഴ്സ് പരീക്ഷിക്കാന്‍ മെറ്റ

സവര്‍ക്കര്‍ നല്‍കിയത് 10 മാപ്പപേക്ഷകള്‍, അതിലെ ഭാഷ ബ്രിട്ടീഷുകാരോടുള്ള കൂറിനെ സൂചിപ്പിക്കുന്നില്ല: ചെറുമകന്‍ സാത്യകി

അവധിക്കാലം ആഘോഷിക്കാനെത്തി; ഒമ്പത് വയസ്സുകാരിയെ വെടിവെച്ചു കൊന്ന് പാക് പൊലീസ്; അന്വേഷണം ആവശ്യപ്പെട്ട് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി

മതികെട്ടാൻ ചോലയിലെ മുഴുവൻ കാട്ടാനകളെയും മാറ്റാൻ വനംവകുപ്പ്; പെരിയാറിലേക്കോ പറമ്പിക്കുളത്തേക്കോ ഘട്ടം ഘട്ടമായി മാറ്റാൻ ആലോചന

SCROLL FOR NEXT