Vijay ഫയല്‍
Entertainment

വിജയ് കേരളത്തിലേക്ക് ?; തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ക്ഷണിച്ച് മുതിർന്ന കോൺ​ഗ്രസ് നേതാക്കൾ

ടിവികെയുമായി സഹകരിക്കാനും സഖ്യത്തിലെത്താനും കോൺഗ്രസിന്റെ മുതിർന്ന നേതാക്കളുടെ നേതൃത്വത്തിൽ ശ്രമം നടക്കുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു.

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: കേരളത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ടിവികെ അധ്യക്ഷനും നടനുമായ വിജയ്‌യെ എത്തിക്കാൻ കോൺ​ഗ്രസ് നീക്കമെന്ന് റിപ്പോർട്ട്. ഇത് സംബന്ധിച്ച് കോൺഗ്രസിന്റെ മുതിർന്ന നേതാക്കൾ വിജയ്‌യുമായി ആശയവിനിമയം നടത്തിയതായാണ് പുറത്തുവരുന്ന വിവരം.

അന്തിമമായി വിഷയത്തിൽ തീരുമാനം പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ അനൗദ്യോഗികമായി വിജയ്‌യെ ക്ഷണിച്ചതായി മുതിർന്ന കോൺഗ്രസ് നേതാവിനെ ഉദ്ധരിച്ച് കൊണ്ട് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു. വരാനിരിക്കുന്ന തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസുമായി സഹകരിച്ച് ടിവികെ മത്സരത്തിനിറങ്ങുമെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് വിജയ്‌യെ കേരളത്തിലെക്കാനുള്ള ശ്രമം.

ടിവികെയുമായി സഹകരിക്കാനും സഖ്യത്തിലെത്താനും കോൺഗ്രസിന്റെ മുതിർന്ന നേതാക്കളുടെ നേതൃത്വത്തിൽ ശ്രമം നടക്കുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിൽ ഈ സഖ്യമുണ്ടായാൽ അത് ഗുണം ചെയ്യുമെന്നും സംഘടനയെ ശക്തിപ്പെടുത്താൻ കഴിയുമെന്നുമാണ് കോൺഗ്രസ് കരുതുന്നത്.

വിവിധ പാർട്ടികൾ തങ്ങളുമായി സഖ്യത്തിലെത്താൻ സമീപിക്കുന്നുണ്ടെന്നും അത് പോസ്റ്റീവായ നീക്കമാണെന്നും തെരഞ്ഞെടുപ്പ് ചർച്ചക്കായി തമിഴ്‌നാടിന്റെ ചുമതലയുള്ള എഐസിസി നിരീക്ഷകൻ ഗിരിഷ് ചോധൻകർ പറഞ്ഞു.

Cinema News: Congress leaders has reached out to Vijay for Kerala election campaigning.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇഡി ഉദ്യോ​ഗസ്ഥരെ ആക്രമിച്ച കേസ് അപൂർവമെന്ന് കോടതി; ജനങ്ങൾ മാധ്യമങ്ങളിലൂടെ എല്ലാം കണ്ടതാണ്; 5 പ്രതികൾക്ക് ജാമ്യമില്ല

വെള്ളക്കെട്ടില്‍ മുങ്ങി തിരുവനന്തപുരം നഗരം; തീവ്രമഴയ്ക്ക് സാധ്യത; മുന്നറിയിപ്പ്

'ചിലയാളുകൾ ഭയങ്കര സൈലന്റ് ആയിരിക്കും, പക്ഷേ അവർ ഒരുപാട് കാര്യങ്ങളെക്കുറിച്ച് ചിന്തിക്കും; വിജയ് അതുപോലെയാണ്'

ചോറ് കൊടുക്കുമ്പോള്‍ മരിച്ചെന്ന് മൊഴി; ഒന്നരവയസുകാരന്റെ മരണത്തില്‍ രണ്ടാനച്ഛന്‍ കസ്റ്റഡിയില്‍; അമ്മയെ ചോദ്യം ചെയ്യാന്‍ പൊലീസ്

കാട്ടാന ശല്യം രൂക്ഷം; മൂന്നാറിൽ പച്ചക്കറി കൃഷി പ്രതിസന്ധിയിൽ

SCROLL FOR NEXT