കൂലി (Coolie) ഫെയ്സ്ബുക്ക്‌
Entertainment

'കൂലി'യുടെ ഒടിടി റിലീസും ലോക്ക്! തിയറ്ററിലെത്തി ഒരു മാസത്തിന് ശേഷം കാണാം; ഓഡിയോ ലോഞ്ചും ഉടൻ

ചിത്രത്തിന്റെ ഒടിടി റിലീസുമായി ബന്ധപ്പെട്ടുള്ള വിവരമാണിപ്പോൾ പുറത്തുവന്നിരിക്കുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്

തെന്നിന്ത്യൻ സിനിമാ പ്രേക്ഷകരിൽ ഏറെ ആവേശത്തിലാഴ്ത്തിയ പ്രഖ്യാപനമായിരുന്നു 'കൂലി'യുടേത്. ചിത്രത്തിന്റെ ഓരോ അപ്ഡേറ്റുകൾക്കും ലഭിക്കുന്ന സ്വീകാര്യതയും വളരെ വലുതാണ്. ഇപ്പോഴിതാ രജനികാന്ത്- ലോകേഷ് ചിത്രത്തിന്റെ പുത്തൻ അപ്ഡേറ്റ് പുറത്തുവന്നിരിക്കുകയാണ്.

ചിത്രത്തിന്റെ ഒടിടി റിലീസുമായി ബന്ധപ്പെട്ടുള്ള വിവരമാണിപ്പോൾ പുറത്തുവന്നിരിക്കുന്നത്. ആമസോൺ പ്രൈം വിഡിയോയാണ് ചിത്രത്തിന്റെ ഒടിടി വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത്. തിയറ്ററിലെത്തി ഒരു മാസത്തിന് ശേഷം മാത്രമേ കൂലി ഒടിടിയിലെത്തുകയുള്ളൂ എന്നാണ് വിവരം. എന്നാൽ ഇതുസംബന്ധിച്ച് നിർമാതാക്കളിൽ നിന്നോ മറ്റ് അണിയറപ്രവർത്തകരിൽ നിന്നോ ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല.

അധികം വൈകാതെ തന്നെ അണിയറപ്രവർത്തകർ ഇത്തരം വിവരങ്ങൾ പങ്കുവയ്ക്കുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അതേസമയം ‘കൂലി’യുടെ കേരളത്തിലെ വിതരണാവകാശം എച്ച്എം അസോസിയേറ്റ്സ് (ഹസ്സൻ മീനു) സ്വന്തമാക്കി. 14 കോടി രൂപയ്ക്കാണ് ചിത്രത്തിന്റെ വിതരണാവകാശം സ്വന്തമാക്കിയതെന്നാണ് റിപ്പോർട്ട്.

ദേവ എന്ന കഥാപാത്രമായാണ് ചിത്രത്തിൽ രജനികാന്ത് എത്തുന്നത്. ആമിർ ഖാൻ, നാ​ഗാർജുന, സൗബിൻ ഷാഹിർ, സത്യ രാജ്, ശ്രുതി ഹാസൻ, ഉപേന്ദ്ര എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. വില്ലനായാണ് നാ​ഗാർജുനയുടെ ചിത്രത്തിലേക്കുള്ള വരവ്. പാൻ ഇന്ത്യൻ റിലീസായെത്തുന്ന ചിത്രം ഓ​ഗസ്റ്റ് 14 നാണ് തിയറ്ററുകളിലെത്തുക.

അനിരുദ്ധ് രവിചന്ദർ ആണ് ചിത്രത്തിന് സം​ഗീതമൊരുക്കുന്നത്. ഓ​ഗസ്റ്റ് രണ്ടിനാണ് ചിത്രത്തിന്റെ ട്രെയ്‌ലർ റിലീസ് ചെയ്യുക. ഇതിനോടകം തന്നെ ചിത്രത്തിലെ രണ്ട് പാട്ടുകൾ പുറത്തുവന്നിരുന്നു. ചികിടു, മോണിക്ക എന്നീ ​ഗാനങ്ങൾ യൂട്യൂബ് ട്രെൻഡിങ്ങിലും ഇടം നേടിയിരുന്നു. ഓ​ഗസ്റ്റ് ആദ്യ വാരം തന്നെ ചിത്രത്തിന്റെ ഓഡിയോ ലോഞ്ചും നടക്കും.

Rajinikanth Coolie OTT Release locked.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT