കൊച്ചി: നടി അന്‍സിബ ഹസനെ അപമാനിച്ചുവെന്ന പരാതിയില്‍ നടി ലക്ഷ്മി പ്രിയയ്‌ക്കെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദ്ദേശം. എറണാകുളം മജിസ്‌ട്രേറ്റ് കോടതിയാണ് അന്‍സിബയുടെ ഹര്‍ജി പരിഗണിച്ചത്. അന്‍സിബയുടെ പരാതി വീണ്ടും കേള്‍ക്കാനും കേസെടുക്കേണ്ടതുണ്ടോ എന്ന് പരിശോധിക്കാനും ഹൈക്കോടതി മജിസ്‌ട്രേറ്റ് കോടതിയെ നിര്‍ദ്ദേശിച്ചിരുന്നു. പിന്നാലെയാണ് ഉത്തരവ്.
എറണാകുളം പാലാരിവട്ടം പൊലീസിനാണ് കേസെടുക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ലക്ഷ്മിപ്രിയ തനിക്കെതിരെ അധിക്ഷേപം നടത്തിയെന്നും സത്രീത്വത്തെ അപമാനിച്ചുവെന്നും ആരോപിച്ചായിരുന്നു അന്‍സിബ നേരത്തെ പരാതി നല്‍കിയത്. എന്നാല്‍ പരാതിയില്‍ കേസെടുക്കാതെ വന്നതോടെ കോടതിയെ സമീപിക്കുകയായിരുന്നു നടി. പക്ഷെ മജിസ്‌ട്രേറ്റ് കോടതി ഹര്‍ജി തള്ളി. ഇതോടെയാണ് അന്‍സിബ ഹൈക്കോടതിയെ സമീപിച്ചത്.
സോഷ്യല്‍ മീഡിയിയലൂടെ അപകീര്‍ത്തികരമായ കാര്യങ്ങള്‍ പ്രചരിപ്പിച്ചുവെന്നായിരുന്നു അന്‍സിബയുടെ പരാതി. ലക്ഷ്മിപ്രിയയും യൂട്യൂബ് ചാനല്‍ ഉടമയും നടി ശ്വേത മേനോനും ചേര്‍ന്നുള്ള ഗൂഢാലോചനയാണ് തനിക്കെതിരെയുള്ള വ്യാജ പ്രചരണമെന്നും അന്‍സിബ ആരോപിച്ചിരുന്നു. യൂട്യൂബ് വഴി നടക്കുന്ന അപവാദ പ്രചാരണം തടയണമെന്ന് ആവശ്യപ്പെട്ട് അന്‍സിബ പാലാരിവട്ടം പൊലീസിലും കൊച്ചി സിറ്റി പൊലീസ് കമ്മീഷ്ണര്‍ക്കും പരാതി നല്‍കിയിരുന്നു.
മലയാള സിനിമയിലെ താര സംഘടനയായ അമ്മയക്ക് അകത്ത തകര്‍ക്കങ്ങള്‍ക്കിടെയാണ് അന്‍സിബയും ലക്ഷ്മിപ്രിയയും തമ്മിലുള്ള പ്രശ്‌നങ്ങളും ചര്‍ച്ചയാകുന്നത്. പിന്നാലെ ലക്ഷ്മിപ്രിയ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖം വിവാദമായി മാറുകയായിരുന്നു. ലക്ഷ്മിപ്രിയയും അന്‍സിബയ്‌ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയിരുന്നു. തന്നെ പൊലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തി മാനസികമായി പീഡിപ്പിച്ചുവെന്നും അന്‍സിബ ആരോപിച്ചിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates