Kaathal, Dorothy, Mohan  എക്സ്
Entertainment

'സൂപ്പർ സ്റ്റാർ മമ്മൂട്ടിയെ അറിയാമോ ? ജാതിവ്യവസ്ഥയെ പിന്തുണയ്ക്കുന്നത് ആണോ നിങ്ങളുടെ പുരോഗമനം'; സംവിധായകന് വിമർശനം

പോസ്റ്റിന് പിന്നാലെ മോഹനെ വിമർശിച്ചു കൊണ്ട് നിരവധി പേരാണ് രം​ഗത്തെത്തിയിരിക്കുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത 'ദൊറോത്തി' എന്ന സിനിമയ്ക്കെതിരെ തമിഴ്നാട്ടിൽ വലിയതോതിലുള്ള പ്രതിഷേധമാണ് ഉയരുന്നത്. എൽജിബിടിക്യു+ പ്രമേയമായി ഒരുക്കിയിരിക്കുന്ന ചിത്രത്തിനെതിരെ ബ​ഹിഷ്കരണാഹ്വാനവും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലുയരുന്നുണ്ട്. ഇപ്പോഴിതാ ചിത്രത്തിന്റെ സംവിധായകൻ കാർത്തിക് സുബ്ബരാജിനെതിരെയും വിമർശനങ്ങളുമായി നിരവധി പേരാണ് രം​ഗത്തെത്തിയിരിക്കുന്നത്.

ഇപ്പോഴിതാ 'ദൊറോത്തി'ക്കെതിരെ രൂക്ഷവിമർശനം നടത്തിയിരിക്കുകയാണ് നിർമാതാവും സംവിധായകനുമായ മോഹൻ ജി ക്ഷത്രിയൻ. കോളിവുഡിലെ എൽജിബിടിക്യു പ്രാതിനിധ്യത്തെക്കുറിച്ച് ഒരു സിനിമയുടെയും പേരെടുത്ത് പറയാതെയാണ് മോഹൻ വിമർശനം ഉന്നയിച്ചിരിക്കുന്നത്. "തമിഴ് സിനിമയിൽ എൽജിബിടിക്യു വിഭാ​ഗത്തെ പിന്തുണയ്ക്കുന്നത് കേവലം ഒരു ആശയമോ വിപ്ലവമോ അല്ല.

മറിച്ച്, യുവാക്കളെ സ്വാധീനിക്കുകയും നമ്മുടെ പാരമ്പര്യവും സംസ്കാരവും ഇല്ലാതാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ വിവിധ എൻജിഒകളിൽ നിന്ന് ലഭിക്കുന്ന ധനസഹായത്തോടെ നടത്തുന്ന നീക്കമാണിത്. അവർ ഇതിനോടകം വടക്കേ അമേരിക്കയെ നശിപ്പിച്ചു കഴിഞ്ഞു, ഇപ്പോൾ ഇന്ത്യയെയാണ് ലക്ഷ്യമിടുന്നത്. പല രാജ്യങ്ങളും ഇതിനോടകം ഇക്കാര്യം തിരിച്ചറിഞ്ഞ് ഉണർന്നു കഴിഞ്ഞു; ഇനി നമ്മളും ഉണരേണ്ട സമയമായിരിക്കുന്നു".- എന്നാണ് മോഹൻ സോഷ്യൽ മീഡിയയിൽ കുറിച്ചത്.

പോസ്റ്റിന് പിന്നാലെ മോഹനെ വിമർശിച്ചു കൊണ്ട് നിരവധി പേരാണ് രം​ഗത്തെത്തിയിരിക്കുന്നത്. മോഹൻ സംവിധാനം ചെയ്ത സിനിമകളെ വിമർശിച്ചു കൊണ്ടാണ് പലരും കമന്റുമായെത്തുന്നത്. "നമ്മൾ ഉണരേണ്ട സമയമായി. എങ്ങനെ ?. ദുരഭിമാനക്കൊലകളെയും ജാതിവിവേചനത്തെയും പ്രോത്സാഹിപ്പിക്കുന്ന സിനിമകൾ നിർമ്മിച്ചുകൊണ്ട്. പറഞ്ഞത് ശരിയാണോ ? മിണ്ടാതെ അടങ്ങി ഇരുന്നോണം"- എന്നാണ് ഒരാൾ കുറിച്ചത്.

"ജാതിവ്യവസ്ഥയെ പിന്തുണയ്ക്കുന്നത് അല്ലേ പുരോഗമനപരമായ ചിന്താഗതി ?".- എന്നാണ് മറ്റൊരാൾ കുറിച്ചത്. "എൽജിബിടിക്യു+ വിഷയങ്ങളെ ആസ്പദമാക്കി സിനിമകൾ ഉണ്ടാകുന്നതിൽ തെറ്റില്ല; എന്നാൽ ദുരഭിമാനക്കൊലയും ജാതിമേധാവിത്വവും പ്രദർശിപ്പിക്കുന്ന നിങ്ങളെപ്പോലെയുള്ളവരുടെ അറപ്പുളവാക്കുന്ന സിനിമകളെ ഒരിക്കലും പ്രോത്സാഹിപ്പിക്കരുത്"- എന്നാണ് മറ്റൊരു കമന്റ്.

"ദ്രൗപതി പോലെയുള്ള സിനിമകളിറക്കാൻ നിനക്ക് എവിടുന്നാ ഫണ്ട് കിട്ടിയത് ?", "ട്രംപ് ആണ് ഇയാൾക്ക് പറ്റിയ ആൾ", "കേരളത്തിലെ സൂപ്പർ സ്റ്റാർ മമ്മൂട്ടിയെ അറിയാമോ നിങ്ങൾക്ക് ?... സിനിമ എടുക്കാൻ അറിയില്ലേൽ മിണ്ടാതിരുന്നോണം"- എന്നൊക്കെയാണ് മോഹന്റെ പോസ്റ്റിന് താഴെ നിറയുന്ന കമന്റുകൾ.

Criticism against director Mohan G Kshatriyan on social media.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'നിന്നെയല്ല, നിന്റെ അച്ഛനെ നോക്കുന്നു; അച്ഛന്‍ എന്തെല്ലാം കണ്ടതാണടോ, ആദ്യമായിട്ട് കാണുന്നതാണോ?'

30 കോടിയുടെ ഭാഗ്യശാലി ആര്?; തിരുവോണം ബംപര്‍ ലോട്ടറി ഫലം അല്‍പ്പസമയത്തിനകം

വാഹന ഇന്‍ഷുറന്‍സ് പ്രീമിയം കുത്തനെ കുറയും; വരുന്നു മാറ്റം

മദയാനയെ പിടിയേമാനേ; സ്വകാര്യ ബസുകള്‍ മദയാനയെപ്പോലെ എന്ന് ഹൈക്കോടതി

'കറുത്തപക്ഷികളി'ലെ കുട്ടി ഞാനല്ല, ഞങ്ങള്‍ ഒന്നല്ല, രണ്ടാണ്; ആരാധകരുടെ 'കണ്‍ഫ്യൂഷന്‍' മാറ്റി ജയശ്രീ