Dasettan Kozhikode ഇന്‍സ്റ്റഗ്രാം
Entertainment

'ആരുടെയും രക്ഷിതാവാണെന്ന് പറഞ്ഞിട്ടില്ല, കാര്യങ്ങള്‍ മനസിലാക്കാതെ അഭിപ്രായം പറയരുത്'; മറുപടിയുമായി ദാസേട്ടന്‍

ശാരദക്കുട്ടിയ്ക്ക് മറുപടിയുമായി ദാസേട്ടന്‍ കോഴിക്കോട്

Author : സമകാലിക മലയാളം ഡെസ്ക്

സോഷ്യല്‍ മീഡിയയ്ക്ക് സുപരിചിതയാണ് രേണു സുധി. രേണുവിന്റെ വീഡിയോകളും ഡാന്‍സുമൊക്കെ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. കഴിഞ്ഞ ദിവസം എഴുത്തുകാരി എസ് ശാരദക്കുട്ടി രേണുവിനെക്കുറിച്ചെഴുതിയ കുറിപ്പ് ചര്‍ച്ചയായിരുന്നു. രേണുവിനെ പിന്തുണയ്ക്കുന്നതായിരുന്നു ശാരദക്കുട്ടിയുടെ കുറിപ്പ്. ഇപ്പോഴിതാ ശാരദക്കുട്ടിയ്ക്ക് മറുപടിയുമായി എത്തുകയാണ് ദാസേട്ടന്‍ കോഴിക്കോട് എന്ന പേരില്‍ അറിയപ്പെടുന്ന ഷണ്‍മുഖദാസ്.

രേണുവിന്റെ സുഹൃത്തു കൂടിയാണ് സോഷ്യല്‍ മീഡിയ താരമായ ദാസേട്ടന്‍ കോഴിക്കോട്. ശാരദക്കുട്ടിയുടെ കുറിപ്പില്‍ ദാസിനെ പരാമര്‍ശിക്കുന്നുണ്ട്. ഇതോടെയാണ് താരം പ്രതികരണവുമായി എത്തിയിരിക്കുന്നത്. കാര്യങ്ങള്‍ മനസിലാക്കാതെ അഭിപ്രായം പറയരുത് എന്നാണ് ദാസേട്ടന്‍ കോഴിക്കോട് പറയുന്നത്.

''നിങ്ങളെ പോലുള്ള മുതിര്‍ന്ന ആളുകള്‍ കാര്യങ്ങള്‍ മനസിലാക്കാതെ ഇങ്ങനെ ഉള്ള അഭിപ്രായങ്ങള്‍ പറയരുത്. ഞാന്‍ ആരുടെയും രക്ഷിതാവ് ആണെന്ന് പറഞ്ഞിട്ടില്ല. പ്രൊഫഷണല്‍ റീല്‍സിലേക്ക് അവര്‍ എത്തിയത് എന്റെ റീല്‍സിലൂടെ ആണെന്നേ ഞാന്‍ പറഞ്ഞിട്ടുള്ളു, അത് അവര് തന്നെ പല സ്ഥലങ്ങളിലും പറഞ്ഞിട്ടുണ്ട്'' എന്നാണ് സോഷ്യല്‍ മീഡിയ കുറിപ്പില്‍ ദാസേട്ടന്‍ കോഴിക്കോട് പറയുന്നത്.

''ദാസ് എന്ന ഒരു ആര്‍ട്ടിസ്റ്റ് താനാണ് രേണു സുധിയെ ഇന്ന് കാണുന്ന രേണു സുധി ആക്കിയതെന്ന് അവകാശപ്പെടുന്നതു കണ്ടു. തന്നത്താനെ തെറിയും ആഭാസവും ഏറ്റുവാങ്ങി കഷ്ടപ്പെട്ട് ഒരു പെണ്ണ് എവിടെ എങ്കിലും എത്തിപ്പെട്ടാലുടന്‍ വരും രക്ഷാകര്‍ത്താക്കള്‍. കൊല്ലം സുധിയും ദാസ് കോഴിക്കോടും എന്തായാലും ഇപ്പോള്‍ രേണു സുധിയുടെ പേരിലാണറിയപ്പെടുന്നത്. അല്ലാതെയാക്കാന്‍ ശ്രമിച്ചിട്ട് ഒരു കാര്യവുമില്ല'' എന്നായിരുന്നു ശാരദക്കുട്ടി പറഞ്ഞത്.

Dasettan Kozhikode reacts to remark of S Saradakutty about him and Renu Sudhi.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും