Deepak Dev, Gopi Sundar ഇൻസ്റ്റ​ഗ്രാം
Entertainment

'എംപുരാനെ സപ്പോര്‍ട്ട് ചെയ്യുന്നുണ്ടെങ്കില്‍ അതിലെ പാട്ടല്ലേ വെക്കേണ്ടത്, അല്ലാതെ അയാള്‍ കമ്പോസ് ചെയ്ത പാട്ട് അല്ലല്ലോ'; ദീപക് ദേവ്

പക്ഷേ, അതിന് പിന്നില്‍ മറ്റ് ചില ഉദ്ദേശങ്ങളുണ്ടായിരുന്നു.

സമകാലിക മലയാളം ഡെസ്ക്

മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ചിത്രമാണ് എംപുരാൻ. റിലീസിന് തൊട്ടുപിന്നാലെ തന്നെ ചിത്രം വൻ വിവാദ​ങ്ങളിലും അകപ്പെട്ടിരുന്നു. സംഘപരിവാർ അനുകൂലികൾ ചിത്രത്തിനെതിരെ രം​ഗത്തെത്തിയതോടെ നിർമാതാക്കൾ റീ സെന്‍സര്‍ ചെയ്ത് വീണ്ടും പ്രദര്‍ശനത്തിനെത്തിക്കുകയായിരുന്നു. ഇതോടൊപ്പം ചിത്രത്തിനായി ദീപക് ദേവ് ഒരുക്കിയ സംഗീതവും വിമര്‍ശനത്തിന് കാരണമായി.

ചിത്രത്തോട് ചേർന്ന് നിൽക്കാൻ ദീപക് ദേവിന്റെ സം​ഗീതത്തിന് സാധിച്ചില്ലെന്നായിരുന്നു പ്രധാന വിമർശനം. ഇതിന് പിന്നാലെ എംപുരാന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സം​ഗീത സംവിധായകൻ ​ഗോപി സുന്ദറും രം​ഗത്തെത്തിയിരുന്നു. ഇപ്പോഴിതാ ​ഗോപി സുന്ദർ പങ്കുവച്ച പോസ്റ്റിന് മറ്റു ചില ഉദ്ദേശ്യങ്ങൾ ഉണ്ടായിരുന്നുവെന്ന് പറയുകയാണ് ദീപക് ദേവ്. ജിഞ്ചര്‍ മീഡിയ എന്റര്‍ടെയ്ന്മെന്റ്‌സിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

"ആ പോസ്റ്റ് ഞാനും കണ്ടിരുന്നു. എംപുരാനെ സപ്പോര്‍ട്ട് ചെയ്തു കൊണ്ടുള്ള പോസ്റ്റാണെന്ന് ഒറ്റ നോട്ടത്തില്‍ തോന്നും. പക്ഷേ, അതിന് പിന്നില്‍ മറ്റ് ചില ഉദ്ദേശങ്ങളുണ്ടായിരുന്നു. ആ പോസ്റ്റില്‍ കൊടുത്തിരിക്കുന്ന പാട്ട് സാഗര്‍ ഏലിയാസ് ജാക്കിയിലേതാണ്. എംപുരാനെ സപ്പോര്‍ട്ട് ചെയ്യുന്നുണ്ടെങ്കില്‍ അതിലെ പാട്ടല്ലേ വെക്കേണ്ടിയിരുന്നത്. അല്ലാതെ, അയാള്‍ കമ്പോസ് ചെയ്ത ഒരു പാട്ട് വെച്ചതിലൂടെ ഗോപി എന്താണ് ഉദ്ദേശിച്ചതെന്ന് വ്യക്തമാകുന്നുണ്ടല്ലോ.

ആ സമയത്ത് എംപുരാനിലെ മ്യൂസിക്കിനെക്കുറിച്ചും പല തരത്തിലുള്ള ചര്‍ച്ചകള്‍ നടക്കുകയായിരുന്നു. അതിനെക്കുറിച്ച് അറിയാമായിരുന്നിട്ടും അങ്ങനെ ചെയ്തത് അവസരം മുതലാക്കിയതായാണ് എനിക്ക് തോന്നിയത്. പലരും എന്നോട് ഈ പോസ്റ്റിനെക്കുറിച്ച് സംസാരിച്ചുകൊണ്ട് മെസ്സേജൊക്കെ ചെയ്തിരുന്നു.

അപ്പോഴെല്ലാം ഇത് പരാതിപ്പെടാന്‍ അവര്‍ നിര്‍ബന്ധിക്കുകയും ചെയ്തിരുന്നു. എന്നാല്‍ അതൊന്നും വേണ്ടെന്ന് ഞാന്‍ അവരോട് പറയുകയായിരുന്നു. കാരണം, അനാവശ്യമായി വിവാദങ്ങള്‍ ഉണ്ടാക്കാന്‍ ഞാന്‍ താല്പര്യപ്പെടുന്നില്ല".- ദീപക് ദേവ് പറഞ്ഞു.

Cinema News: Music Director Deepak Dev against Gopi Sundar.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷ മരവിപ്പിക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി, മത്സരിക്കാനാകില്ല

അരണ്ട വെളിച്ചത്തിൽ കുളി, ഉറക്കം കിട്ടാൻ പുതിയ ടെനിക്, വൈറലായി ഡാർക്ക് ഷവറിങ്

'നിങ്ങൾ ഇവിടെ ഒരിക്കലും അന്യനല്ല, കേരളം നിങ്ങളുടേത് കൂടിയാണ്'; കമൽ ഹാസന് നന്ദി പറഞ്ഞ് മുഖ്യമന്ത്രി

'സൈനിക നടപടിക്ക് ഉത്തരവിട്ടു'; നെതന്യാഹുവിന്റെ ചിത്രം പങ്കുവെച്ച് പ്രധാനമന്ത്രിയുടെ ഓഫീസ്

കമ്മിന്‍സിന് പകരം അഭിഷേക് അല്ല, 'ലോകകപ്പ് ഹീറോ' സണ്‍റൈസേഴ്‌സ് ക്യാപ്റ്റന്‍!

SCROLL FOR NEXT