Kalki 2898 AD, Deepika Padukone ഫെയ്സ്ബുക്ക്
Entertainment

'വളരെ മോശം! ഇങ്ങനെ ഒന്നും ഒരിക്കലും ചെയ്യാൻ പാടില്ല'; 'കൽക്കി' ഒടിടി പതിപ്പിൽ നിന്ന് ദീപികയുടെ പേര് വെട്ടി മാറ്റി, വിമർശിച്ച് സോഷ്യൽ മീഡിയ

എന്തൊക്കെ അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും ഈ ചെയ്തത് മോശമായി പോയി എന്ന് പറയുന്നവരും കുറവല്ല.

സമകാലിക മലയാളം ഡെസ്ക്

പ്രഭാസും ദീപിക പദുക്കോണും പ്രധാന വേഷങ്ങളിലെത്തിയ ചിത്രമാണ് കൽക്കി 2898 എഡി. നാ​ഗ് അശ്വിൻ സംവിധാനം ചെയ്ത ചിത്രം 1000 കോടി കളക്ട് ചെയ്യുകയും ചെയ്തു. സുമതി എന്ന കഥാപാത്രമായാണ് ചിത്രത്തിൽ ദീപികയെത്തിയത്. കൽക്കി രണ്ടാം ഭാ​ഗത്തിൽ നിന്ന് ദീപികയെ ഒഴിവാക്കിയ വിവരം അടുത്തിടെ നിർമാതാക്കൾ പുറത്തുവിട്ടിരുന്നു. ഇത് വലിയ രീതിയിൽ സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയും ചെയ്തിരുന്നു.

ഇപ്പോഴിതാ കൽക്കിയുടെ ആദ്യ ഭാ​ഗത്തിൽ നിന്നും ദീപികയുടെ പേര് ഒഴിവാക്കിയതായി കണ്ടെത്തിയിരിക്കുകയാണ് സിനിമാ പ്രേക്ഷകർ. കൽക്കിയുടെ ഒടിടിയിൽ സ്ട്രീം ചെയ്യുന്ന പതിപ്പിലെ എൻഡ് ക്രെഡിറ്റിൽ നിന്നാണ് ദീപികയുടെ പേര് ഒഴിവാക്കിയത് എന്നാണ് ആരാധകരുടെ കണ്ടെത്തൽ. എൻഡ് ക്രെഡിറ്റിന്റെ സ്ക്രീൻഷോട്ട് സഹിതമാണ് പലരും സോഷ്യൽ മീ‍‍ഡിയയിൽ പങ്കുവച്ച് ചിത്രത്തിന്റെ അണിയറപ്രവർത്തകർക്കെതിരെ വിമർശനമുന്നയിച്ചിരിക്കുന്നത്.

കൽക്കിയിൽ വലിയൊരു റോൾ കൈകാര്യം ചെയ്യുകയും സിനിമയുടെ വിജയത്തിൽ അവിഭാജ്യമായ പങ്കുവഹിക്കുകയും ചെയ്ത ദീപികയുടെ പേര് വെട്ടി മാറ്റിയത് മോശമായിപ്പോയി എന്നാണ് ആരാധകർ ഒന്നടങ്കം പറയുന്നത്. എന്തൊക്കെ അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും ഈ ചെയ്തത് മോശമായി പോയി എന്ന് പറയുന്നവരും കുറവല്ല.

"ഒരു സിനിമയുടെ അവസാനം വെറുതേ വയ്ക്കുന്ന പേരുകളല്ല ക്രെഡിറ്റുകൾ. അത് അവർ ചെയ്ത ജോലിയ്ക്ക് നൽകുന്ന അം​ഗീകാരമാണ്. കൽക്കിയിൽ പ്രധാന വേഷം കൈകാര്യം ചെയ്ത ദീപികയെ പോലുള്ള ഒരാൾക്ക് ഒടിടി റിലീസ് ചെയ്ത് മാസങ്ങൾ കഴിഞ്ഞിട്ടും ഇനിയും ക്രെഡിറ്റ് നൽകിയിട്ടില്ല...കഷ്ടം", "ഇത് തികച്ചും അൺപ്രൊഫഷണൽ ആണ്", "ഇങ്ങനെ ഒന്നും ഒരിക്കലും ചെയ്യരുത്...മോശമായി പോയി" എന്നൊക്കെയാണ് എക്സിൽ സിനിമാ പ്രേക്ഷകർ കുറിക്കുന്നത്.

കൽക്കി രണ്ടാം ഭാ​ഗത്തിൽ 25 ശതമാനത്തിലധികം ദീപിക പ്രതിഫലം ആവശ്യപ്പെട്ടുവെന്നും അതിനാലാണ് നടിയെ ഒഴിവാക്കിയതെന്നുമാണ് പുറത്തുവരുന്ന റിപ്പോർട്ട്. അതേസമയം ദീപികയ്ക്ക് പകരം ചിത്രത്തിൽ ആരായിരിക്കും നായികയായി എത്തുക എന്നറിയാനുള്ള കാത്തിരിപ്പിലാണ് തെന്നിന്ത്യൻ സിനിമാ പ്രേക്ഷകർ. അമിതാഭ് ബച്ചൻ, കമൽ ഹാസൻ, ദുൽഖർ സൽമാൻ, വിജയ് ദേവരകൊണ്ട തുടങ്ങി തെന്നിന്ത്യയിലെ മിക്ക താരങ്ങളും ചിത്രത്തിന്റെ ഭാ​ഗമായി.

Cinema News: Actress Deepika Padukone's name erased from Kalki 2898 AD end credits.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എം ആര്‍ രാഘവവാര്യര്‍ക്ക് കേരള ജ്യോതി; കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

'ടിഎന്‍ പ്രതാപന്‍ ഒരു രൂപ പോലും തന്നില്ല, സുരേഷ് ഗോപി എംപിയായപ്പോള്‍ ഒരു കോടി തന്നു; എല്‍ഡിഎഫിന് വേണ്ടി പ്രചരണത്തിനിറങ്ങില്ല'

നിരാശ തീർത്തു, റൊമാരിയോ ഷെഫേർഡിന്റെ ഹാട്രിക്ക്! ടി20 പരമ്പര തൂത്തുവാരി വെസ്റ്റ് ഇന്‍ഡീസ്

ദൂരദർശനിൽ സീനിയ‍ർ കറസ്പോണ്ട​ന്റ് , ആറ്റിങ്ങൽ ഗവ ഐ ടിഐയിൽ ഗസ്റ്റ് ഇൻസ്ട്രക്ടർ ഒഴിവ്

ഒരുമാസത്തില്‍ ചേര്‍ന്നത് 3.21 കോടി സ്ത്രീകള്‍; ആരോഗ്യ മന്ത്രാലയത്തിന്റെ പദ്ധതിക്ക് മൂന്ന് ഗിന്നസ് റെക്കോര്‍ഡ്

SCROLL FOR NEXT