Mohanlal ഫെയ്സ്ബുക്ക്
Entertainment

'ലിങ്കുകൾ ക്രോഡീകരിച്ച് വ്യക്തതയുള്ള പുതിയ അപേക്ഷ നൽകണം'; മോഹൻലാലിനോട് ഡൽഹി ഹൈക്കോടതി

മോഹൻലാൽ ഫയൽ ചെയ്യുന്ന പുതിയ അപേക്ഷ വെള്ളിയാഴ്ച പരി​ഗണിക്കും.

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: സാമൂഹികമാധ്യമങ്ങളിലൂടെ മോഹൻലാലിന്റെ പേര് ഉപയോ​ഗിച്ച് തട്ടിപ്പ് നടത്തിയവരെയും അപഹസിച്ചവരെയും കേസിൽ കക്ഷി ചേർക്കാൻ ഡൽഹി ഹൈക്കോടതി നിർദേശിച്ചു. ഇവർക്കെതിരെ നടപടിക്ക് ഉത്തരവിടുമെന്ന് ഡൽഹി ഹൈക്കോടതി ജഡ്ജി ജ്യോതി സിങ് വ്യക്തമാക്കി. മോഹൻലാൽ ഫയൽ ചെയ്യുന്ന പുതിയ അപേക്ഷ വെള്ളിയാഴ്ച പരി​ഗണിക്കും.

മോഹൻലാൽ ഹർജിയിൽ ചൂണ്ടിക്കാട്ടിയ ലിങ്കുകൾ മാറ്റാൻ നിർദേശിക്കുമെന്നും കോടതി വ്യക്തമാക്കി. മോഹൻലാൽ ഫയൽ ചെയ്ത ഹർജിയിൽ അഭിഭാഷകൻ എംഎഫ് ഫിലിപ്പാണ് ഡൽഹി ഹൈക്കോടതിയിൽ ഹാജരായത്. അഞ്ച് പ്രധാനപ്പെട്ട വിഷയങ്ങളാണ് താരത്തിന്റെ ഹർജിയിൽ ഉന്നയിച്ചിരുന്നത്. അനധികൃതമായി സാധനങ്ങൾ വിൽക്കുന്നതിന് ചിത്രങ്ങളും വിഡിയോകളും ഉപയോ​ഗിക്കുന്നു.

ആൾമാറാട്ടത്തിലൂടെ തട്ടിപ്പ് നടത്തുന്നതിന് ചിത്രങ്ങളും വിഡിയോകളും ഉപയോ​ഗിക്കുന്നു. അനുമതിയില്ലാതെ ശബ്ദം ഉപയോ​ഗിക്കുന്നു. വോയ്സ് ക്ലോണിങ് ഉൾപ്പെടെയുള്ള സാങ്കേതിക വിദ്യ ഉപയോ​ഗിച്ചാണ് തട്ടിപ്പെന്നും ഫിലിപ്പ് കോടതിയിൽ വാദിച്ചു. അനുമതിയില്ലാതെ ഉത്പന്നങ്ങളും സേവനങ്ങളും വാണിജ്യപരമായി വിൽക്കുന്നതിന് തന്റെ ചിത്രങ്ങൾ ഉപയോഗിക്കുന്നു.

തന്റെ ബഹുമാനത്തിനും പ്രശസ്തിക്കും ഹാനികരമായ രീതിയിൽ ചിത്രങ്ങളും, വിഡിയോകളും ഉപയോഗിക്കുന്നു. ബോഡി ഷെയ്മിങ് ഉൾപ്പടെ നടക്കുന്നു. നർമ്മം, ആക്ഷേപഹാസ്യം അല്ലെങ്കിൽ ഡിജിറ്റൽ ഉള്ളടക്കം എന്നിവയുടെ മറവിൽ തെറ്റായതോ തെറ്റിദ്ധരിപ്പിക്കുന്നതോ അടിസ്ഥാനരഹിതമോ ആയ കിംവദന്തികൾ പ്രചരിപ്പിക്കുന്നു. ഹർജിയിൽ മെറ്റ, ആമസോൺ, ഗൂഗിൾ എന്നിവരെയാണ് പ്രധാനപ്പെട്ട കക്ഷികൾ ആയി പരാമർശിച്ചിരുന്നത്.

കുറ്റക്കാർക്കെതിരെ നടപടി എടുക്കണമെങ്കിൽ വിഡിയോകൾ അപ്‍ലോഡ് ചെയ്തവരെ കൂടി ഉൾപ്പെടുത്തണമെന്ന് കോടതി നിർദേശിക്കുകയായിരുന്നു. അമ്പതോളം ലിങ്കുകളാണ് മോഹൻലാൽ കോടതിയിൽ സമർപ്പിച്ചത്.

എന്നാൽ അപ്‌ലോ‍ഡ് ചെയ്തവരിൽ പലരും കേരളത്തിലായതിനാൽ മോഹൻലാലിന്റെ ഹർജി ഡൽഹി ഹൈക്കോടതി പരി​ഗണിക്കരുതെന്ന് മെറ്റയുടെ അഭിഭാഷകൻ ആവശ്യപ്പെട്ടു. ഈ ആവശ്യം കോടതി നിരസിച്ചു. അഭിഭാഷകരായ എംഎ ഫിലിപ്പ്, ശ്രീഹരി ഇന്ദുകലാധരൻ, സ്മിത ദാമോദരൻ നായർ എന്നിവരാണ് കോടതിയിൽ ഹാജരായത്.

Cinema News: Delhi High Court reacts on Mohanlal personality rights plea.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇനി വേദന ഇല്ലാത്ത ലോകത്തേക്ക്, രാജ്യത്തെ ആദ്യ ദയാവധം; ഹരീഷ് റാണ മരണത്തിന് കീഴടങ്ങി

രാജസ്ഥാൻ റോയൽസിന് വില '15,300 കോടി രൂപ'! റെക്കോർ‍ഡ് തുകയ്ക്ക് ടീം സ്വന്തമാക്കി, ആരാണ് കൽ സോമാനി?

കെജെ ഷൈനിനെതിരായ സൈബര്‍ ആക്രമണം; യൂട്യൂബര്‍ യാസര്‍ വിമാനത്താവളത്തില്‍ അറസ്റ്റില്‍

'ദൃശ്യം 3 ക്ലൈമാക്‌സ് പറഞ്ഞാല്‍ വോട്ട് ചെയ്യാം'; വോട്ടര്‍ക്ക് മുന്നില്‍ പെട്ട് അഞ്ജലി നായര്‍; ബഹുമാനം പോരെന്ന് വിമര്‍ശനം!

ഇനി കളി മാറും! ആറ് കേരളാ ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ ഇന്ത്യൻ ടീമിലേക്ക്

SCROLL FOR NEXT