Dhanush എക്സ്‌
Entertainment

'ഉടനെ എങ്ങാനും ഇനി സംവിധാനത്തിലേക്ക് വരുമോ ?' 'ഇപ്പോൾ പ്രധാനം അതാണ്'; ആരാ‌ധകരുടെ ചോദ്യങ്ങൾക്ക് മറുപടിയുമായി ധനുഷ്

അപ്പോൾ ഇതെല്ലാം പൂർത്തിയാക്കാൻ എനിക്ക് കുറച്ച് വർഷങ്ങൾ വേണ്ടി വരും.

Author : സമകാലിക മലയാളം ഡെസ്ക്

തന്റെ പുതിയ ചിത്രമായ കരയുടെ പ്രൊമോഷൻ തിരക്കിലാണ് ധനുഷ് ഇപ്പോൾ. തന്റെ അടുത്ത സംവിധാന സംരംഭവുമായി ബന്ധപ്പെട്ട കാലതാമസത്തെക്കുറിച്ച് ധനുഷ് പറഞ്ഞ വാക്കുകളാണ് ആരാധകർക്കിടയിൽ ശ്രദ്ധേയമാകുന്നത്. അടുത്തൊന്നും താൻ കാമറയ്ക്ക് പിന്നിലേക്ക് മാറില്ലെന്ന് ധനുഷ് വ്യക്തമാക്കി.

കരയുടെ പ്രൊമോഷന്റെ ഭാ​ഗമായി കോയമ്പത്തൂരിൽ നടന്ന പരിപാടിയിൽ സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. മറ്റു പ്രൊജക്ടുകൾ ഷൂട്ടിങ് പൂർത്തിയാക്കുന്ന തിരക്കിലായതിനാൽ തന്റെ സംവിധാന സംരംഭത്തിന് സമയമെടുക്കുമെന്ന് താരം സ്ഥിരീകരിച്ചു. "രാജ്കുമാർ പെരിയസാമി സംവിധാനം ചെയ്യുന്ന ഡി 55 ആദ്യം പൂർത്തിയാക്കുമെന്ന് അദ്ദേഹം പറഞ്ഞു.

അതിനുശേഷം, മാരി സെൽവരാജിനൊപ്പം മറ്റൊരു സിനിമയിലും തുടർന്ന് ലബ്ബർ പന്ത് എന്ന ചിത്രത്തിലൂടെ പ്രശസ്തനായ സംവിധായകൻ പച്ചൈമുത്തു തമിഴരസനൊപ്പം ഒരു സിനിമയിലും അഭിനയിക്കും. അപ്പോൾ ഇതെല്ലാം പൂർത്തിയാക്കാൻ എനിക്ക് കുറച്ച് വർഷങ്ങൾ വേണ്ടി വരും.

അതിനുശേഷം മാത്രമേ എനിക്ക് സംവിധാനത്തെക്കുറിച്ച് ചിന്തിക്കാൻ കഴിയൂ".- ധനുഷ് പറഞ്ഞു. ഇഡ്ഡലി ക‍‌ടൈ ആണ് ധനുഷ് സംവിധാനം ചെയ്ത് ഏറ്റവുമൊടുവിൽ തിയറ്ററുകളിലെത്തിയ ചിത്രം. അതേസമയം വിഘ്നേഷ് രാജ സംവിധാനം ചെയ്ത കര ഏപ്രിൽ 30ന് തിയറ്ററുകളിലെത്തും.

Cinema News: Dhanush breaks silence on delay in next directorial venture.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇലഞ്ഞിച്ചോട്ടില്‍ മേളവിസ്മയം, പെയ്തിറങ്ങി മഠത്തില്‍വരവ് പഞ്ചവാദ്യം; പൂരത്തിലലിഞ്ഞ് പുരുഷാരം- വിഡിയോ

ഒലിച്ചുപോയത് രണ്ടു ലക്ഷം കോടി രൂപ; ഏഴ് മുന്‍നിര കമ്പനികളുടെ വിപണി മൂല്യത്തില്‍ കനത്ത നഷ്ടം, പൊള്ളി റിലയന്‍സ്, ടിസിഎസ് ഓഹരികള്‍

വിദ്യാര്‍ഥിനിക്ക് നേരെ നഗ്നതാ പ്രദര്‍ശനം; 22 കാരന്‍ അറസ്റ്റില്‍

അഞ്ച് 'ഐസ്‌ക്രീം ബോംബു'കളും ഒരു കെട്ടുബോംബും; കണ്ണൂരില്‍ വീണ്ടും ബോംബുകള്‍ കണ്ടെത്തി

8,000mAh വലിയ ബാറ്ററി, 32 എംപി ഫ്രണ്ട് കാമറ, മിഡ് റേഞ്ച് സെഗ്മെന്റില്‍ പുതിയ ഫോണുമായി വണ്‍പ്ലസ്; ലോഞ്ച് മെയ് ഏഴിന്

SCROLL FOR NEXT