കുബേര (Kubera) വിഡിയോ സ്ക്രീൻഷോട്ട്,ഫെയ്സ്ബുക്ക്
Entertainment

ധനുഷിന്റെ തെലുങ്കു ചിത്രം “കുബേര”യുടെ ട്രെയിലര്‍ പുറത്ത്

ധനുഷിനൊപ്പം അണിനിരക്കുന്നത് വന്‍ താരനിര

Author : സമകാലിക മലയാളം ഡെസ്ക്

ഹൃദയസ്പർശിയായ പ്രണയകഥകൾക്ക് ശേഷം സംവിധായകൻ ശേഖർ കമ്മുല സംവിധാനം ചെയ്യുന്ന “കുബേര” (Kubera)യുടെ ട്രെയിലര്‍ പുറത്ത്. ശക്തമായ രാഷ്ട്രീയ-സാമൂഹിക പശ്ചാത്തലത്തലം പറയുന്ന സിനിമയിൽ ധനുഷ് (Dhanush), നാഗാർജുന, രശ്‌മിക മന്ദാന (Rashmika Mandanna) എന്നിവരാണ് പ്രധാന കഥാപാത്രങ്ങൾ.

സമൂഹത്തിലെ അസമത്വവും പണത്തിന്റെ സ്വാധീനത്തെയും ചോദ്യം ചെയ്യുന്ന ഒരു ശക്തമായ ത്രില്ലറാണ് ചിത്രം എന്ന സൂചനയാണ് ട്രെയിലര്‍ നല്‍കുന്നത്. ജൂൺ 20ന് തിയേറ്ററുകളിൽ എത്തുന്ന ചിത്രം തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ, മലയാളം ഭാഷകളിൽ റിലീസ് ചെയ്യും.പാൻ ഇന്ത്യൻ ചിത്രമായ കുബേരയുടെ മലയാളം കേരളത്തിലെത്തിക്കുന്നത് ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസാണ്.

വമ്പൻ കാൻവാസിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ട്രെയ്‌ലർ സൂചിപ്പിക്കുന്നതനുസരിച്ച് പ്രണയം, ആക്ഷൻ, ഡ്രാമ, പ്രതികാരം എന്നിവയെല്ലാം ഉൾപ്പെടുത്തി, അതീവ വൈകാരികമായ കഥാസന്ദർഭങ്ങളിലൂടെയാണ് ചിത്രം കടന്നുപോകുക. ചിത്രത്തിന്റെ ഒരു ടീസറും, ഗാനങ്ങളും ഇതിന് മുമ്പ് പുറത്ത് വരികയും മികച്ച ശ്രദ്ധ നേടുകയും ചെയ്തിരുന്നു..

ഒരു ഭിക്ഷാടകന്റെ വേഷത്തിൽ എത്തുന്ന ധനുഷ്, സമൂഹത്തിന്റെ നിലവിലുള്ള ഘടനയെ വെല്ലുവിളിക്കുന്ന ശക്തമായ കഥാപാത്രമായാണ് അവതരിപ്പിക്കപ്പെടുന്നത്. ഇത് തെലുങ്കിലേക്കുമുള്ള ധനുഷിന്റെ വലിയൊരു ചുവടുവെപ്പായാണ് ആരാധകർ കാണന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തെളിവുകള്‍ പ്രധാനപ്പെട്ടതെങ്കില്‍ ഇങ്ങനെ പുറത്തുവിടുമോ? ഇന്നത്തെ ദിവസം എന്തിന് തെരഞ്ഞെടുത്തു?; വീണയ്‌ക്കെതിരായ ആരോപണം ശുദ്ധ അസംബന്ധം'

5000 രൂപ വരെ ഗ്യാരണ്ടീഡ് പെന്‍ഷന്‍, 35 വയസുകാരന്‍ മാസം എത്ര അടയ്ക്കണം?; അറിയാം സര്‍ക്കാര്‍ സ്‌കീം

ഇമിഗ്രേഷൻ ക്ലിയറൻസില്ലാതെ ഇറ്റാലിയൻ പൗരന്മാർ ജർമ്മനിയിലേക്ക് പറന്നു: എയർ ഇന്ത്യ സിഇഒയ്ക്ക് കാരണം കാണിക്കൽ നോട്ടീസ്

കൂപ്പുകുത്തി രൂപ, 30 പൈസയുടെ നഷ്ടം, നൂറ് തൊടുമോ?; ഓഹരി വിപണിയിലും ഇടിവ്

'അമേരിക്കൻ യാത്ര സംഘാടകരുടെ ചെലവിൽ, സർക്കാർ ചെലവിലല്ല കേട്ടോ !': സൈബർ പ്രചാരണങ്ങൾക്ക് മറുപടിയുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല