Dharmajan Bolgatty 
Entertainment

ബിബിന്‍ ജോര്‍ജിന്റെ കട ഉദ്ഘാടനത്തിന് പോയത് മദ്യപിച്ചിട്ടോ? നടന്നത് എന്തെന്ന് ധര്‍മജന്‍

താരം പരിപാടിക്കെത്തിയത് മദ്യപിച്ചിട്ടാണെന്നായിരുന്നു സോഷ്യല്‍ മീഡിയയുടെ ആരോപണം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അബിന്‍ പൊന്നപ്പന്‍

നടന്‍ ബിബിന്‍ ജോര്‍ജിന്റെ കടയുടെ ഉദ്ഘാടനത്തിനെത്തിയ നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടിയുടെ വിഡിയോ വൈറലായിരുന്നു. ബിബിന്‍ ജോര്‍ജിന്റെ ബിരിയാണിക്കടയുടെ ഉദ്ഘാടനത്തിനെത്തിയതായിരുന്നു ധര്‍മജന്‍. താരം പരിപാടിക്കെത്തിയത് മദ്യപിച്ചിട്ടാണെന്നായിരുന്നു സോഷ്യല്‍ മീഡിയയുടെ ആരോപണം. വിവാദമായതോടെ നടന്നത് വിശദീകരിച്ച് ബിബിന്‍ ജോര്‍ജ് രംഗത്തെത്തുകയും ചെയ്തു.

ധര്‍മജന്‍ മദ്യപിച്ചിരുന്നില്ലെന്നും പരിപാടിയ്ക്ക് തിരക്കിട്ട് വന്നതിനാല്‍ ഷര്‍ട്ടിന്റെ ബട്ടന്‍സ് ഇട്ടത് മാറിപ്പോയതാണെന്നുമായിരുന്നു ബിബിന്‍ ജോര്‍ജിന്റെ വിശദീകരണം. ഈ സംഭവത്തില്‍ അന്ന് യഥാര്‍ത്ഥത്തില്‍ നടന്നത് എന്തെന്ന് വെളിപ്പെടുത്തുകയാണ് ധര്‍മജന്‍. 24 ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ധര്‍മജന്‍ മനസ് തുറന്നത്.

''ബിബിന്‍ ജോര്‍ജിന്റെ കടയില്‍ പോയപ്പോള്‍ നടന്നത് എന്തെന്ന് അവന്‍ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. എന്റെ ഏറ്റവും അടുത്ത സുഹൃത്താണ്. അവന്റെ സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിന് പോയതാണ്. അവന്‍ വിളിച്ചപ്പോള്‍ തന്നെ ഞാന്‍ റെഡിയായി ചെന്നു. പകുതി വഴിയില്‍ അവന്‍ വിളിച്ച്, ചേട്ടാ ഇവിടെ ഒന്നും സെറ്റ് ആയിട്ടില്ല, ഞാന്‍ ഇപ്പോഴാണ് വന്നത്, വന്നാല്‍ പോസ്റ്റായിപ്പോകും എന്നു പറഞ്ഞു. ഞാന്‍ തിരിച്ച് വീട്ടിലേക്ക് പോയി'' ധര്‍മജന്‍ പറയുന്നു.

''കുറച്ചു നേരം കഴിഞ്ഞപ്പോള്‍ അവന്‍ വിളിച്ചിട്ട് ചേട്ടാ ഓക്കെയാണ് പെട്ടെന്ന് വന്നാല്‍ പെട്ടെന്ന് ചെയ്തിട്ട് പോകാമെന്ന് പറഞ്ഞു. ഞാന്‍ പെട്ടെന്ന് തന്നെ ഷര്‍ട്ടുമിട്ട് ഇറങ്ങി. എന്റെ കൂടെ വണ്ടിയോടിക്കാന്‍ വന്നവനും അത് ശ്രദ്ധിച്ചില്ല. അവിടെ ചെന്നപ്പോള്‍ നിലവിളക്ക് കത്തിക്കണം. ഞാന്‍ ഷൂസ് ഇട്ടിരുന്നു. നിലവിളക്ക് കത്തിക്കുമ്പോള്‍ ഷൂസ് ഊരണം. ഞാന്‍ ഭിത്തിയില്‍ പിടിച്ച് ഷൂസ് ഊരി. ഇത്തിരി ടൈറ്റ് ആയിരുന്നു. ഇതിനെയൊക്കെയാണ് ആള്‍ക്കാര്‍ വളച്ചൊടിച്ച് പറയുന്നത്.'' എന്നും ധര്‍മജന്‍ പറയുന്നു.

Dharmajan Bolgatty reveals what happened at Bibin George's store inaguration. Explains he was not drunk.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മമതയ്ക്ക് കനത്ത പ്രഹരം, പാർട്ടിക്കും ചിഹ്നത്തിനും പിന്നാലെ നന്ദിഗ്രാമിലെ സ്ഥാനാർത്ഥിയും കൈവിട്ടു; ലക്ഷ്യം ബിജെപിയെ തുരത്തൽ, പിന്തുണ കോൺഗ്രസിന്

'ജ്യോതിക അന്ന് ​ഗർഭിണി, സൂര്യ ഓടി നടന്ന് കുട്ടിയുടുപ്പുകൾ വാരിക്കൂട്ടി'; ഓർത്തെടുത്ത് സമീറ റെഡ്ഡി

'പയ്യെ തിന്നാൽ പനയും തിന്നാം!', ആരോ​ഗ്യം മെച്ചപ്പെടുത്താനുള്ള ഏറ്റവും ലളിതമായ മാർ​ഗം

സ്പാം കോളുകള്‍ ഇനി എഐ കണ്ടെത്തും; ട്രൂ കോളറിനും പിടിവീഴും, പുതിയ ചട്ടങ്ങളുമായി ട്രായ്

പാട്ട് എവർ​ഗ്രീൻ ആയില്ലെങ്കിലും കുഴപ്പമില്ല; കലാകാരന് ജീവിച്ചിരിക്കേ ആ പാട്ടുകൊണ്ട് ​ഗുണമുണ്ടാകണം: വിനായക് ശശികുമാർ