Vinayakan, Dharmajan Bolgatty ഫെയ്സ്ബുക്ക്
Entertainment

'എയറിലായ ചേട്ടനും അനിയനും'; വിനായകനൊപ്പമുള്ള ചിത്രം പങ്കുവച്ച് ധർമജൻ

ആട് 3 യുടെ ചിത്രീകരണം പുരോ​ഗമിക്കുകയാണിപ്പോൾ.

സമകാലിക മലയാളം ഡെസ്ക്

മലയാളികൾ ഒന്നടങ്കം ആഘോഷമാക്കി മാറ്റിയ ചിത്രമാണ് ആട് ഒരു ഭീകര ജീവിയാണ്. 2015 ലാണ് ചിത്രം പുറത്തിറങ്ങുന്നത്. മിഥുൻ മാനുവൽ തോമസ് ആണ് ചിത്രം സംവിധാനം ചെയ്തത്. ചിത്രത്തിന്റെ രണ്ടാം ഭാ​ഗവും ഹിറ്റായതോടെ മൂന്നാം ഭാ​ഗം അണിയറപ്രവർത്തകർ പ്രഖ്യാപിച്ചിരുന്നു. ആട് 3 യുടെ ചിത്രീകരണം പുരോ​ഗമിക്കുകയാണിപ്പോൾ. വൻ ബജറ്റിൽ ഫാന്റസി എന്റർടെയ്നറായാണ് ചിത്രമെത്തുക.

വിനായകൻ, ധർമജൻ ബോൾഗാട്ടി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ഇപ്പോഴിതാ ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നുള്ള ഒരു ചിത്രം പങ്കുവച്ചിരിക്കുകയാണ് ധർമജൻ. നടൻ വിനായകനൊപ്പമുള്ള ചിത്രമാണ് ധർമജൻ പങ്കുവച്ചിരിക്കുന്നത്. "എയറിലായ ചേട്ടനും അനിയനും" എന്നാണ് ധർമജൻ ചിത്രത്തിന് ക്യാപ്ഷനായി കുറിച്ചിരിക്കുന്നത്.

ഡ്യൂഡ് എന്ന കഥാപാത്രമായി വിനായകനെത്തുമ്പോൾ ക്യാപ്റ്റൻ ക്ലീറ്റസ് ആയി ധർമജനെത്തുന്നു. നിരവധി പേരാണ് ചിത്രത്തിന് കമന്റുമായെത്തിരിക്കുന്നത്. ജയസൂര്യ, വിജയ് ബാബു, സൈജു കുറുപ്പ്, ഭഗത് മാനുവൽ, രൺജി പണിക്കർ, സണ്ണി വെയ്ൻ, ഇന്ദ്രൻസ്, ശ്രിന്ദ, ബിജുക്കുട്ടൻ, സുധി കോപ്പ, ഹരികൃഷ്ണൻ എന്നിവരോടൊപ്പം കുറച്ച് സർപ്രൈസ് താരങ്ങളും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

ഫ്രൈഡേ ഫിലിംസും കാവ്യ ഫിലിം കമ്പനിയും ചേർന്നാണ് ആട് 3 നിർമിക്കുന്നത്. ഷാൻ റഹ്മാനാണ് സം​ഗീതമൊരുക്കുന്നത്. അടുത്ത വർഷം മാർച്ച് 19 ന് ചിത്രം തിയറ്ററുകളിലെത്തുമെന്നാണ് വിവരം.

Cinema News: Actor Dharmajan Bolgatty share a pic with Vinayakan.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സിപിഎമ്മിനൊപ്പം നില്‍ക്കുമ്പോള്‍ മാത്രം ജമാഅത്തെ ഇസ്ലാമി മതേതരമാകുന്നു'

ജൂനിയര്‍ ഹോക്കി ലോകകപ്പ്; ഇന്ത്യന്‍ സ്വപ്‌നം പൊലിഞ്ഞു

പണം ആവശ്യപ്പെട്ടപ്പോള്‍ നല്‍കിയില്ല, പിതാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ച് ഒളിവില്‍ പോയ മകന്‍ മരിച്ച നിലയില്‍

ഗോവ നൈറ്റ് ക്ലബിലുണ്ടായ തീപിടിത്തത്തില്‍ നാലുപേര്‍ അറസ്റ്റില്‍

കൊല്ലത്ത് അരും കൊല; മുത്തശ്ശിയെ ചെറുമകന്‍ കഴുത്തറുത്ത് കൊന്നു

SCROLL FOR NEXT