മോഹന്‍ലാലും ശ്രീനിവാസനും, ധ്യാന്‍ ശ്രീനിവാസന്‍ ഇന്‍സ്റ്റഗ്രാം
Entertainment

'മോഹന്‍ലാല്‍ ഹിപ്പോക്രാറ്റാണെന്ന് അച്ഛന്‍ പറഞ്ഞത് തിരിച്ചറിവില്ലാത്തതുകൊണ്ട്': ധ്യാന്‍ ശ്രീനിവാസന്‍

ശ്രീനിവാസന്‍ ഉള്‍പ്പടെയുള്ള എഴുത്തുകാര്‍ക്ക് അറിവുണ്ടെങ്കിലും തിരിച്ചറിവില്ല എന്നാണ് താരം പറയുന്നത്

സമകാലിക മലയാളം ഡെസ്ക്

ഒരുകാലത്ത് മലയാളത്തിലെ ഹിറ്റ് ജോഡികളായിരുന്നു മോഹന്‍ലാലും ശ്രീനിവാസനും. എന്നാല്‍ ഇപ്പോള്‍ ഇരുവരും അത്ര നല്ല ബന്ധത്തില്‍ അല്ല. അടുത്തിടെ മോഹന്‍ലാലിനെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് ശ്രീനിവാസന്‍ രംഗത്തെത്തിയിരുന്നു. മോഹന്‍ലാല്‍ ഹിപ്പോക്രാറ്റാണ് എന്നാണ് ശ്രീനിവാസന്‍ പറഞ്ഞത്. ഇപ്പോള്‍ അതില്‍ പ്രതികരണവുമായി താരത്തിന്‍റെ മകനും നടനുമായ ധ്യാന്‍ ശ്രീനിവാസന്‍ തന്നെ രംഗത്തെത്തിയിരിക്കുകയാണ്.

മോഹന്‍ലാല്‍ ഹിപ്പോക്രാറ്റാണെന്ന് അച്ഛന്‍ പറഞ്ഞത് തിരിച്ചറിവില്ലാത്തതു കൊണ്ടാണ് എന്നാണ് ധ്യാന്‍ ശ്രീനിവാസന്‍ പറഞ്ഞത്. ശ്രീനിവാസന്‍ ഉള്‍പ്പടെയുള്ള എഴുത്തുകാര്‍ക്ക് അറിവുണ്ടെങ്കിലും തിരിച്ചറിവില്ല എന്നാണ് താരം പറയുന്നത്. മാതൃഭൂമിയുടെ സാഹിത്യോത്സവത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു താരം.

ഒരുപാട് അറിവ് സമ്പാദിക്കുമ്പോള്‍ അതിനൊപ്പം അഹങ്കാരവും ധാര്‍ഷ്ട്യവും പുച്ഛവും വരും. അറിവുള്ളവന് അഹങ്കാരം പാടില്ല. ഒരുപാട് വായിച്ച് അറിവ് സമ്പാദിച്ചിട്ടും തിരിച്ചറിവില്ലെങ്കില്‍ അവന്‍ ലോകതോല്‍വിയാണ്

എവിടെയൊക്കെയോ അവര്‍ക്കൊരു അഹങ്കാരമുണ്ട്. തിരിച്ചറിവില്ലാത്തതുകൊണ്ടാണ് വര്‍ഷങ്ങള്‍ക്കു ശേഷം മോഹന്‍ലാല്‍ ഹിപ്പോക്രാറ്റാണ് എന്ന് അച്ഛന്‍ വിളിച്ചുപറഞ്ഞത്. ഒരാളെ അപകീര്‍ത്തിപ്പെടുത്തുന്ന ഒരു പ്രസ്താവന ഒരിക്കലും അഭിപ്രായമല്ല. ഒരുപാട് അറിവ് സമ്പാദിക്കുമ്പോള്‍ അതിനൊപ്പം അഹങ്കാരവും ധാര്‍ഷ്ട്യവും പുച്ഛവും വരും. അറിവുള്ളവന് അഹങ്കാരം പാടില്ല. ഒരുപാട് വായിച്ച് അറിവ് സമ്പാദിച്ചിട്ടും തിരിച്ചറിവില്ലെങ്കില്‍ അവന്‍ ലോകതോല്‍വിയാണ്.- ധ്യാന്‍ പറഞ്ഞു.

സരോജ് കുമാര്‍ എന്ന ചിത്രത്തിന് ശേഷം ശ്രീനിവാസനും മോഹന്‍ലാലിനും ഇടയില്‍‌ വിള്ളല്‍ വീണു. ഇപ്പോള്‍ ഇവര്‍ സംസാരിക്കാറില്ലെ

സരോജ് കുമാര്‍ എന്ന ചിത്രത്തിന് ശേഷം ശ്രീനിവാസനും മോഹന്‍ലാലിനും ഇടയില്‍‌ വിള്ളല്‍ വീണെന്നും ഇരുവരും ഇപ്പോള്‍ സംസാരിക്കാറില്ലെന്നും ധ്യാന്‍ പറയുന്നത്. 'വീട്ടില്‍ നമുക്ക് എന്തും പറയാം. പക്ഷേ, മോഹന്‍ലാലിനെപ്പോലൊരു മഹാനടനെക്കുറിച്ച് പറയുമ്പോള്‍ കേള്‍ക്കുന്നവര്‍ ആ സെന്‍സില്‍ എടുക്കണമെന്നില്ല.'

അച്ഛനെ ഏറ്റവും അടുത്ത് മനസ്സിലാക്കിയ ആള്‍ താനാണ് എന്നാണ് ധ്യാന്‍ പറയുന്നത്. എന്‍റെ അച്ഛനെ ഞാന്‍ മനസ്സിലാക്കിടത്തോളം ചേട്ടന്‍ മനസ്സിലാക്കിക്കാണില്ല. എന്തൊക്കെ പറഞ്ഞാലും എനിക്ക് ലോകത്ത് ഏറ്റവും സ്നേഹവും ഇഷ്ടവുമുള്ള മനുഷ്യന്‍ എന്‍റെ അച്ഛനാണ്. അദ്ദേഹം കഴിഞ്ഞിട്ടെയുള്ളൂ എനിക്ക് ലോകത്ത് എന്തും- താരം കൂട്ടിച്ചേര്‍ത്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

SCROLL FOR NEXT