Secret Of Kalinga വിഡിയോ സ്ക്രീൻഷോട്ട്
Entertainment

ഹൊറർ പടവുമായി ധ്യാൻ ശ്രീനിവാസനും അൽത്താഫ് സലിമും; 'സീക്രട്ട് ഓഫ് കലിംഗ' യിലെ ആദ്യ​ഗാനം പുറത്ത്

ഗാനം ഒരു ചിത്രകഥ പോലെയാണ് ഒരുക്കിയിരിക്കുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

ധ്യാൻ ശ്രീനിവാസൻ, അൽത്താഫ് സലിം, റിയാസ് ഖാൻ എന്നിവർക്കൊപ്പം പ്രമുഖ സോഷ്യൽ മീഡിയ താരം നിതിൻ പരമേശ്വറും പ്രധാന വേഷങ്ങളിൽ എത്തുന്ന പുതിയ ചിത്രം "സീക്രട്ട് ഓഫ് കലിംഗ"യിലെ ആദ്യ ഗാനം റിലീസ് ആയി. മിസ്റ്ററി ഹൊറർ കോമഡി സ്വഭാവത്തിൽ എത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ സനീഷ് ഉണ്ണികൃഷ്ണനാണ്.

"തക തക താനെ.." എന്ന് തുടങ്ങുന്ന ഗാനം ഒരു ചിത്രകഥപോലെയാണ് ഒരുക്കിയിരിക്കുന്നത്. പുരാതന കലിംഗ രാജ്യത്തിന്റെ അവശിഷ്ടങ്ങളുള്ള ഒരു കോളേജ് കാമ്പസിനെയും ചുറ്റിപ്പറ്റിയാണ് കഥ നടക്കുന്നത്. പ്രേക്ഷകരെ ഏറെ അമ്പരിപ്പിക്കുന്നതും രസകരമാവുന്ന തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്ന് ഈ ഗാനത്തിലൂടെ വ്യക്തമാണ്.

ജിഷ്ണു എം ആര്യനും സനീഷ് ഉണ്ണികൃഷ്ണനും ചേർന്നാണ് ചിത്രത്തിൻ്റെ തിരക്കഥ ഒരുക്കിതിരിക്കുന്നത്.ജൂൺ മാസത്തിൽ ചിത്രം തിയേറ്റർ റിലീസിന് എത്തുമെന്ന് നിർമാതാക്കൾ അറിയിച്ചു. ചിത്രത്തിൽ ഇവരെ കൂടാതെ മാളവിക മേനോൻ, ഉല്ലാസ് പന്തളം, മറീന മൈക്കിൾ, അൻവർ ഷെരീഫ്, ആദിർഷ, ഗൗരി നന്ദ, ലക്ഷ്മി നന്ദൻ തുടങ്ങിയവരും മറ്റു വേഷങ്ങളിൽ എത്തുന്നു. ഐറ ഫിലിംസിന്റെ ബാനറിൽ ബഷീർ വരന്തരപ്പിള്ളിയും സുൽത്താനും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിൻ്റെ ഛായാഗ്രഹണം ആശ്രിത് സന്തോഷ് ആണ് നിർവഹിക്കുന്നത്.

എഡിറ്റിംഗ്: അശ്വന്ത് രവീന്ദ്രൻ, സംഗീതം & ബി.ജി.എം: ധനുഷ് ഹരികുമാർ, വിമൽജിത്ത് വിജയൻ, ആർട്ട്: അഖിൽ റോയ്, പ്രൊഡക്ഷൻ കൺട്രോളർ: ജെ.പി മണക്കാട്, മേക്കപ്പ്: അമൽ ചന്ദ്രൻ, കോസ്റ്റ്യൂംസ്: ഖാലിദ് അബൂബക്കർ, സൗണ്ട് ഡിസൈൻ: സുബിൻ ജോസഫ്,

മിക്സിംഗ്: ബിനൂപ് എസ് ദേവൻ, അഡീഷണൽ സോങ്ങ്: ഗോകുൽ ശ്രീകണ്ഠൻ, എ.ഐ സൂപ്പർവൈസർ: അഖിൽ പരപ്പനങ്ങാടി, ചീഫ് അസോസിയേറ്റ് ഡയറക്ടർ: അമിതാബ് പണിക്കർ, ആബേൽ കൗസ്തുഭം, ഡി.ഐ: സുജിത് സദാശിവൻ, ഡിജിറ്റൽ മാർക്കറ്റിംഗ്: ഒപ്പ്ര, ഡിസൈൻസ്: ആദിൻ ഒല്ലൂർ, പി.ആർ.ഓ: പി.ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

Dhyan Sreenivasan starrer Secret Of Kalinga first song out.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അയ്യപ്പ സംഗമത്തില്‍ യോഗിയുടെ സന്ദേശം വായിച്ചത് തെറ്റ്; പരാജയം മുന്‍കൂട്ടി മനസിലാക്കാന്‍ കഴിഞ്ഞില്ല; 30 മണ്ഡലങ്ങളില്‍ ബിജെപി യുഡിഎഫിന് വോട്ട് നല്‍കി'

'ടിനി ടോമിനോട് ഒരിക്കലും ക്ഷമിക്കില്ല; എനിക്ക് ഡബിൾ ഡാഡി സിൻഡ്രോം ആണെന്ന് അയച്ച മെസേജുണ്ട്'

എണ്ണ തേച്ചാൽ മാത്രം പോരാ; ശരിയായ രീതിയിൽ ഉപയോഗിച്ചാലേ ഗുണം ലഭിക്കൂ, ഈ അബദ്ധങ്ങൾ ഒഴിവാക്കാം

ടിവികെ സർക്കാരിനെ പിന്തുണച്ച 21 അണ്ണാ ഡിഎംകെ എംഎൽഎമാർക്ക് അയോഗ്യതയില്ല; നടപടികൾ അവസാനിപ്പിച്ച് സ്പീക്കർ

'സാധാരണക്കാരനെപ്പോലെ വെള്ളം കുടിക്കുന്ന പിഷാരടിയെ കണ്ടോ എന്ന് പറഞ്ഞാൽ എന്ത് പറയാനാ ? ഓൺലൈൻ മാധ്യമങ്ങൾ വിവേകപൂർവം പെരുമാറണം'

SCROLL FOR NEXT