Dhyan Sreenivasan, Hibi Eden വിഡിയോ സ്ക്രീൻഷോട്ട്
Entertainment

'നിങ്ങൾ സിഎം ആകുമ്പോൾ, ഞാൻ പ്രതിപക്ഷ നേതാവായിക്കോളാം'; ഹൈബി ഈഡനോട് ധ്യാൻ ശ്രീനിവാസൻ

അതുകൊണ്ട് ആ ടെൻഷൻ വേണ്ട

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

സിഎം പരാമർശത്തിന്റെ പേരിൽ കുറച്ചുനാൾ നടൻ ധ്യാൻ ശ്രീനിവാസൻ എയറിലായിരുന്നു. ഇപ്പോഴിതാ വീണ്ടുമൊരു പൊതുവേദിയിൽ വച്ച് ധ്യാൻ പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. കൊച്ചിയിൽ ഒരു ജ്വലറി ഉദ്ഘാടനത്തിന് എത്തിയതായിരുന്നു ധ്യാൻ. മുഖ്യമന്ത്രി വിഡി സതീശനും എംപി ഹൈബി ഈഡനും ചടങ്ങിനെത്തിയിരുന്നു.

"അദ്ദേഹം പ്രതിപക്ഷ നേതാവായിരുന്ന സമയത്ത് ഞാൻ അദ്ദേഹത്തോടൊപ്പം ഒരു വേദി പങ്കിട്ടുണ്ട്. ചില ആൾക്കാരുടെ മനസിലെന്തുണ്ടോ അത് നമുക്ക് മുഖത്ത് കാണാൻ പറ്റും. അത് ദേഷ്യമായിക്കോട്ടേ, വിഷമമായിക്കോട്ടേ. ചിരിച്ചു കൊണ്ട് കഴുത്തറുക്കുന്ന ആൾക്കാരെ നമ്മൾ കണ്ടിട്ടുണ്ടാവും. അങ്ങനത്തെ ആൾക്കാരുണ്ട്.

മനസിലുള്ളതെല്ലാം തുറന്നുപറയുകയും മനസിലുള്ളതൊക്കെ തന്നെ അതേപടി പുറത്തു കാണിക്കുകയും ചുരുക്കം ചിലരിൽ ഒരാളാണ് മുഖ്യമന്ത്രി വിഡി സതീശൻ. ഞാൻ സിഎം ആകുമെന്ന് പറഞ്ഞത് തമാശ മാത്രമാണ്, അതിനപ്പുറത്തേക്ക് ഒന്നുമില്ല. ഞാൻ സിഎം ആകണമെന്ന് പറഞ്ഞപ്പോൾ ഹൈബി ചേട്ടൻ, ഇവിടുത്തെ എംപി, എന്നെ തിരിഞ്ഞു ഒരു നോട്ടം നോക്കിയിട്ട് ചിരിച്ചു.

എന്നെ നോക്കിയിട്ട് പറഞ്ഞു, 'ഇനി ഇവനും കൂടിയൊക്കെ വലിഞ്ഞു കയറി വരുവല്ലോ' എന്ന്. എനിക്ക് അദ്ദേഹത്തിനോട് പറയാനുള്ളത്, നിങ്ങൾ സിഎം ആകുമ്പോൾ ഞാൻ പ്രതിപക്ഷ നേതാവായിക്കോളാം.

അതുകൊണ്ട് ആ ടെൻഷൻ വേണ്ട".- ധ്യാൻ ശ്രീനിവാസൻ പറഞ്ഞു. താൻ സിഎം ആകുമ്പോൾ നവ്യ സാരിയുടുത്ത് മുന്നിൽ ഉണ്ടാകണം എന്നായിരുന്നു ധ്യാൻ മുൻപൊരു സിനിമയുടെ പരിപാടിയിൽ പറഞ്ഞത്.

Dhyan Sreenivasan talks about Hibi Eden.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അനധികൃത വിദേശമദ്യ ശേഖരം; ആന്റോ അഗസ്റ്റിൻ അറസ്റ്റിൽ, പിടിച്ചെടുത്തത് 67 ലിറ്റർ മദ്യം

മെസി വിവാദം: എസ്.ഐ.ടിക്ക് പൂർണ സ്വാതന്ത്ര്യം, മാധ്യമസ്ഥാപനത്തിലെ റെയ്ഡിൽ നിയമലംഘനമില്ലെന്ന് ചെന്നിത്തല

ചൂടിന് ആശ്വാസമേകാന്‍ മഴ; രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം

വിദേശപഠന ഓറിയന്റേഷൻ പരിപാടിയിൽ പരിശീലകരാകാം; നോർക്ക റൂട്ട്സ് താൽപര്യപത്രം ക്ഷണിച്ചു

Today's Rashi Phalam September 17 | നിങ്ങളുടെ അഭിപ്രായത്തിന് വിലയുണ്ടാകും