Sreenivasan, Mohanlal, Dhyan Sreenivasan ഫെയ്സ്ബുക്ക്
Entertainment

'ലാലിന് വിഷമം ഉണ്ടോ? ക്ഷമിക്കണം' എന്ന് ശ്രീനിവാസൻ; ധ്യാനിനെ ഞെട്ടിച്ച് മോഹൻലാലിന്റെ മറുപടി

മോഹൻലാൽ എന്ന അഭിനേതാവിനെപോലെ ആവാൻ ആർക്കും പറ്റില്ല.

സമകാലിക മലയാളം ഡെസ്ക്

സമീപകാലത്ത് മോഹൻലാലിനെ വിമർശിച്ച് നടൻ ശ്രീനിവാസൻ നടത്തിയ പരമാർശം സിനിമാ ലോകത്ത് ചർച്ചയായി മാറിയിരുന്നു. അച്ഛൻ മോഹൻലാലിനെക്കുറിച്ച് നടത്തിയ ആ പരാമർശത്തെക്കുറിച്ച് തുറന്ന് സംസാരിക്കുകയാണ് ധ്യാൻ ശ്രീനിവാസനിപ്പോൾ. മോഹൻലാൽ എന്ന നടനപ്പുറം മോഹൻലാൽ എന്ന മനുഷ്യൻ എന്തുകൊണ്ട് ആഘോഷിക്കപ്പെടുന്നില്ല എന്ന് തനിക്ക് തോന്നിയിട്ടുണ്ടെന്നാണ് ധ്യാൻ പറയുന്നത്.

മോഹൻലാൽ ഫാൻസ് അസോസിയേഷൻ വിദേശത്ത് സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു ധ്യാൻ. ഹൃദയപൂർവം സിനിമയുടെ സെറ്റിൽ വച്ച് തന്നോട് ക്ഷമിക്കണമെന്ന് മോഹൻലാലിനോട് അച്ഛൻ പറഞ്ഞുവെന്നും ധ്യാൻ വെളിപ്പെടുത്തി.

"മോഹൻലാൽ എന്ന നടനപ്പുറം മോഹൻലാൽ എന്ന മനുഷ്യൻ എന്തുകൊണ്ട് ആഘോഷിക്കപ്പെടുന്നില്ല എന്ന് ഞാൻ ആലോചിച്ചിട്ടുണ്ട്. മോഹൻലാൽ എന്ന അഭിനേതാവിനെപോലെ ആവാൻ ആർക്കും പറ്റില്ല. പക്ഷേ ഒന്ന് ശ്രമിച്ചാൽ മോഹൻലാലിനെ പോലെയൊരു മനുഷ്യൻ ആകാൻ പറ്റിയേക്കും.

ഒരു ഇന്റർവ്യൂവിൽ എന്റെ അച്ഛൻ അദ്ദേഹത്തെ ചെറിയ ചെറിയ കുത്തുവാക്കുകൾ ഒക്കെ പറഞ്ഞപ്പോഴും ഞാൻ എന്റെ വേറൊരു ഇന്റർവ്യൂവിൽ അതിനെ കൗണ്ടർ ചെയ്ത് പറഞ്ഞിരുന്നു. അത്തരത്തിൽ ഒരുപാട് കുത്തുവാക്കുകൾ അദ്ദേഹം കേട്ടിട്ടുണ്ട്.

കുറച്ച് ദിവസം മുൻപ് ദാദാ ഫാൽക്കെ അവാർഡ് മോഹൻലാൽ നേടിയതിന് നമ്മൾ അദ്ദേഹത്തെ ആദരിച്ച സമയത്ത് അദ്ദേഹം പറഞ്ഞൊരു കാര്യമുണ്ട്, നമ്മൾ മോഹൻലാലിനെ വാനോളം പുകഴ്ത്തിയിട്ടുണ്ട് ഭൂമിയോളം താഴ്ത്തിയിട്ടുമുണ്ടെന്ന്. പക്ഷേ ഇന്ന് വരെ അതിനൊന്നും ഒരു മറുപടി കൊടുക്കാൻ അദ്ദേഹം നിന്നിട്ടില്ല. ഇത്തരം നെഗറ്റിവിറ്റികളെ പോസിറ്റീവ് ആയി കണ്ട് അതിനെയൊക്കെ ക്ഷമിച്ച് കളയാൻ അദ്ദേഹത്തിന് കഴിയും.

ഹൃദയപൂർവ്വത്തിന്റെ സെറ്റിൽ വെച്ച് അച്ഛൻ കുറേ വർഷങ്ങൾക്ക് ശേഷം ലാൽ സാറിനെ കണ്ടപ്പോൾ ഞാൻ പറഞ്ഞതിൽ ലാലിന് വിഷമം ഉണ്ടോ എന്നോട് ക്ഷമിക്കണം എന്ന് പറഞ്ഞപ്പോൾ ഒരു ചിരിയോടെ "താൻ അത് വിടെടോ" എന്ന് പറയാനുള്ള മനസ്‌ ലോകത്ത് ഇദ്ദേഹത്തിന് അല്ലാതെ മറ്റാർക്കും ഉണ്ടാകില്ല.

അതൊക്കെ നമുക്ക് അത്ഭുതമാണ്. എന്നെങ്കിലുമൊരിക്കൽ അച്ഛനെയും അദ്ദേഹത്തെയും ഒരുമിച്ച് എന്റെ സിനിമയിൽ അഭിനയിപ്പിക്കണം എന്നത് എന്റെ വലിയൊരു ആഗഹമാണ്.’’–ധ്യാൻ ശ്രീനിവാസൻ പറഞ്ഞു.

Cinema News: Actor Dhyan Sreenivasan talks about Mohanlal.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പി ഇന്ദിര കണ്ണൂര്‍ മേയര്‍; പ്രഖ്യാപനം നടത്തി കെ സുധാകരന്‍

സംസ്ഥാനത്ത് വീണ്ടും 'ഡിജിറ്റല്‍ അറസ്റ്റ്'; കൊച്ചിയില്‍ വനിതാ ഡോക്ടര്‍ക്ക് നഷ്ടമായത് 6.38 കോടി രൂപ

മുട്ടയെക്കാൾ പ്രോട്ടീൻ, ഈ പച്ചക്കറികൾ നിസാരക്കാരല്ല

അലുമിനിയം ഫോയിൽ ഉപയോഗിച്ച് പാചകം ചെയ്യാൻ പാടില്ലാത്ത ഭക്ഷണ സാധനങ്ങൾ

കൈയില്‍ ആയിരം രൂപ ഉണ്ടോ?; 2036ല്‍ ലക്ഷപ്രഭുവാകാം!

SCROLL FOR NEXT