Biju Menon, Mamitha Baiju 
Entertainment

'കാവ്യ മാധവനേക്കാള്‍ ഒരു പടി മുകളിലെത്തും'; ബിജു മേനോന്റെ പ്രവചനം മമിത ബൈജുവിനെ കുറിച്ചായിരുന്നോ?

തെന്നിന്ത്യന്‍ സിനിമാ ലോകമാകെ ഡേറ്റിന് വേണ്ടി കാത്തു നില്‍ക്കുന്ന നായിക

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അബിന്‍ പൊന്നപ്പന്‍

ഇന്ന് തെന്നിന്ത്യന്‍ സിനിമയിലെ ഏറ്റവും തിരക്കുള്ള നായികമാരില്‍ ഒരാളാണ് മമിത ബൈജു. സഹനടിയില്‍ നിന്നും തെന്നിന്ത്യന്‍ സിനിമാ ലോകമാകെ ഡേറ്റിന് വേണ്ടി കാത്തു നില്‍ക്കുന്ന നായികയിലേക്കുള്ള മമിത ബൈജുവിന്റെ വളര്‍ച്ച സമാനതകളില്ലാത്തതാണ്. മലയാളത്തിലും തമിഴിലുമൊക്കെയായി നിറഞ്ഞു നില്‍ക്കുകയാണ് മമിത ബൈജു.

സൂപ്പര്‍ ശരണ്യയില്‍ സഹതാരമായെത്തി കയ്യടി നേടിയ ശേഷമാണ് മമിത നായികയാകുന്നത്. പ്രേമലു നേടിയ പാന്‍ ഇന്ത്യന്‍ വിജയത്തോടെ കേരളത്തിന് പുറത്തും ആരാധകരുണ്ടായി. പിന്നാലെ വിജയ്ക്കും സൂര്യയ്ക്കും ഒപ്പം അഭിനയിച്ച സിനിമകളെത്തി. 100, 200, 300 കോടി ക്ലബ്ബുകളില്‍ ഇടം നേടിയ സിനിമകളിലൂടെ തമിഴകത്തെ താരോദയമായി മാറുകയായിരുന്നു മമിത ബൈജു. തിരികെ മലയാളത്തിലേക്ക് വന്ന ബത്‌ലഹേം കുടുംബ യൂണിറ്റാകട്ടെ ഇന്‍ഡസ്ട്രി ഹിറ്റും.

മമിത ബൈജുവിന്റെ കരിയറിലെ വളര്‍ച്ചയ്ക്കിടെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ് ഒരു പ്രവചനം. ബിജു മേനോന്‍ നായകനായ രക്ഷാധികാരി ബൈജുവെന്ന ചിത്രത്തിലെ ഒരു രംഗം മമിത ബൈജുവിന്റെ വിജയം നേരത്തെ തന്നെ പ്രവചിച്ചിരുന്നുവെന്നാണ് സോഷ്യല്‍ മീഡിയയുടെ രസകമായ കണ്ടെത്തല്‍.

രക്ഷാധികാരി ബൈജുവില്‍ ബിജു മേനോന്റെ മകളുടെ പേര് ബബിത ബൈജു എന്നായിരുന്നു. ചിത്രത്തിലെ ഒരു രംഗത്തില്‍ മകള്‍ അച്ഛനോട് തന്റെ പേരിനെക്കുറിച്ച് പരാതിപ്പെടുന്നുണ്ട്. ഇതിന് ബിജു മേനോന്‍ നല്‍കിയ മറുപടി 'ബബിത ബൈജു, കാവ്യ മാധവനേക്കാള്‍ ഒരു പടി മുകളിലെത്തും' എന്നായിരുന്നു. ഈ കോമഡി രംഗമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

ബിജു മേനോന്‍ പറഞ്ഞത് ബബിത ബൈജുവിനെക്കുറിച്ചാണെങ്കിലും, മമിത ബൈജു ഇന്ന് കാവ്യ മാധവനേക്കാളും വലിയ നായികയായി മാറിയെന്നാണ് ട്രോളന്മാരും സിനിമാപ്രേമികളും പറയുന്നത്. രസകരമായ മീമുകളും റീലുകളുമൊക്കെയായി ബൈജുവേട്ടന്റെ പ്രവചനം ആഘോഷിക്കുകയാണ് സോഷ്യല്‍ മീഡിയ.

Social media says Biju Menon predicted the success of Mamitha Baiju. Video from his movie Rakshadikari Baiju gets viral.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഞാന്‍ ലീഗില്‍ പടിപടിയായി വളര്‍ന്നുവന്ന ആള്‍; എല്ലാ മാസവും ഗുരുവായൂരില്‍ നിര്‍മാല്യം തൊഴുന്ന കൃഷ്ണഭക്തന്‍: ശ്യാംസുന്ദര്‍

​Jantar Mantar Protest: മിന്നൽ സമരവുമായി വിദ്യാർഥി സംഘടനള്‍; കോണോട്ട് പ്ലേസിൽ സംഘർഷം

'കൈപ്പത്തികളിൽ അഭയം നൽകുന്ന ദേവി'; അറിയാം കേരളത്തിന്റെ നാല് കാവൽ ദേവതകൾ

ഒന്നാം റാങ്ക് വിടാതെ 'ക്യാപ്റ്റന്‍ സ്മൃതി മന്ധാന'!

332 കിലോമീറ്റര്‍ റേഞ്ച്, വില 17.90 ലക്ഷം രൂപ; രണ്ടാം വാര്‍ഷികത്തില്‍ എംജി വിന്‍ഡ്‌സര്‍ ഇവി ഇന്‍ഡല്‍ജ് എഡിഷന്‍ വിപണിയില്‍