ദിലീഷ് പോത്തന്‍  സ്‌ക്രീന്‍ ഷോട്ട്
Entertainment

'ധാരാവി ദിനേശ്'; ദിലീഷ് പോത്തന്‍ നായകനായെത്തുന്ന ചിത്രത്തിന്റെ ടീസര്‍ പുറത്ത്,വീഡിയോ

വ്യത്യസ്തമായ ലുക്കിലും ഗെറ്റ് അപ്പിലുമാണ് ദിലീഷ് പോത്തനുള്ളത്

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: നടന്‍, സംവിധായകന്‍ എന്നി നിലകളില്‍ ശ്രദ്ധേയനായ ദിലീഷ് പോത്തന്‍ നായകനായി എത്തുന്ന പുതിയ ചിത്രമായ 'മനസാ വാചാ' യുടെ ടീസര്‍ പുറത്ത്. വ്യത്യസ്തമായ ലുക്കിലും ഗെറ്റ് അപ്പിലുമാണ് ദിലീഷ് പോത്തനുള്ളത്. 'ധാരാവി ദിനേശ് ' എന്ന കള്ളന്‍ കഥാപാത്രമായി ആണ് അദ്ദേഹം ചിത്രത്തിലെത്തുന്നത്.

നേരത്തെ പുറത്തു വന്ന മനസാ വാചാ പ്രോമോ സോങ് സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. ജാസി ഗിഫ്റ്റ് പാടിയ ഗാനം ട്രെന്‍ഡിംഗ് ആയിരുന്നു. ദിലീഷ് പോത്തന് പുറമെ പ്രശാന്ത് അലക്‌സാണ്ടര്‍, കിരണ്‍ കുമാര്‍, സായ് കുമാര്‍, ശ്രീജിത്ത് രവി, അഹാന വിനേഷ്, അസിന്‍, ജംഷീന ജമല്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്.

നവാഗതനായ ശ്രീകുമാര്‍ പൊടിയനാണ് 'മനസാ വാചാ' സിനിമയുടെ സംവിധായകന്‍. മജീദ് സയ്ദ് തിരക്കഥ രചിച്ച ഈ ചിത്രം ഫെബ്രുവരി ഇരുപത്തിമൂന്നിന് തിയറ്ററുകളിലെത്തും. ഇതൊരു ഫണ്‍ എന്റര്‍ടൈനര്‍ സിനിമയാണ്. സ്റ്റാര്‍ട്ട് ആക്ഷന്‍ കട്ട് പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഒനീല്‍ കുറുപ്പാണ് സഹനിര്‍മ്മാതാവ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

കാഫിർ സ്‌ക്രീൻ ഷോട്ട് കേസിൽ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റിൽ, ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

ബിഗ് ടിക്കറ്റിൽ മലയാളികളുടെ വിളയാട്ടം; നാല് പേർക്ക് 25,000 ദിർഹം വീതം

നഗ്‌നയായ നിലയില്‍ തറയില്‍; ഹണിമൂണിന് പോയ യുവതി ഹോംസ്‌റ്റേയില്‍ മരിച്ച നിലയില്‍, അന്വേഷണം

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

SCROLL FOR NEXT