ലിംഗുസാമി 
Entertainment

സംവിധായകൻ ലിംഗുസാമിക്ക് ആറ് മാസം തടവ് 

കടം വാങ്ങിയ പണം തിരികെ നൽകിയില്ലെന്നതായിരുന്നു കേസ്

Author : സമകാലിക മലയാളം ഡെസ്ക്

സംവിധായകൻ ലിംഗുസാമിക്ക് ആറ് മാസം തടവ് ശിക്ഷ വിധിച്ച് കോടതി. പ്രൊഡക്ഷൻ കമ്പനിയായ പിവിപി ക്യാപിറ്റൽ നൽകിയ കേസിലാണ് ലിംഗുസാമിക്കും സഹോദരൻ സുബാഷ് ചന്ദ്രയ്ക്കും ശിക്ഷ വിധിച്ചത്. കടം വാങ്ങിയ പണം തിരികെ നൽകിയില്ലെന്നതായിരുന്നു കേസ്. 

കുറച്ച് വർഷങ്ങൾക്ക് മുൻപാണ് പരാതിക്കാസ്പദമായ സംഭവം. കാർത്തി, സാമന്ത എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സിനിമ ചെയ്യാൻ ലിംഗുസാമി പിവിപി ക്യാപിറ്റലിൽ നിന്നും പണം കടം വാങ്ങിയിരുന്നു. സിനിമ നടന്നില്ലെന്നും കടം വാങ്ങിയ പണം അദ്ദേഹം തിരികെ നൽകിയില്ലെന്നുമായിരുന്നു പരാതി. ലിംഗുസാമി നൽകിയ ചെക്ക് മടങ്ങിപ്പോയസാഹചര്യത്തിലാണ് കമ്പനി പരാതി നൽകിയത്.

സൈദാപേട്ട കോടതിയാണ് ശിക്ഷ വിധിച്ചത്. വിധി പ്രതികൂലമായതോടെ മദ്രാസ് ഹൈക്കോടതിയിൽ അപ്പീൽ നൽകാനൊരുങ്ങുകയാണ് ലിംഗുസാമി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കളി തീർന്നു, വേ​ഗം രാജ്യം വിടണം'; ഇറാൻ ടീമിനോട് അമേരിക്ക; 'ക്രൂരതയെന്ന്' പരിശീലകൻ

'എല്ലാ ആക്ടേഴ്‌സിന്റേയും ബക്കറ്റ് ലിസ്റ്റിലുള്ളതാണ് മുരളി ഗോപി എഴുതിയ കഥാപാത്രം'; അനന്തന്‍ കാടിനെക്കുറിച്ച് ശാന്തി

ഒരു കോടിയുടെ ഓൺലൈൻ തട്ടിപ്പ്; ലുക്കൗട്ട് നോട്ടീസിലുള്ള പ്രതി കണ്ണൂർ വിമാനത്താവളത്തിൽ കുടുങ്ങി; 1.4 കിലോ സ്വർണ്ണവുമായി കസ്റ്റംസ് പിടികൂടി

കാറിന്റെ വില 9 കോടി, 130 രൂപ ടോള്‍ വെട്ടിച്ച് കടന്നു കളയും!

സ്ത്രീകളുടെ സൗജന്യ യാത്രാസമയം മാറ്റണമെന്ന് പികെ ശ്രീമതി; ഒടുവില്‍ ക്ഷമാപണം

SCROLL FOR NEXT