ലോകേഷ് കനകരാജ്-Lokesh Kanagaraj എക്സ്
Entertainment

തായ്‌ലൻഡിൽ ആയോധനകലാ പരിശീലിനം; അരുൺ മാതേശ്വറിന്റെ ആക്ഷൻ ചിത്രത്തിനൊരുങ്ങി ലോകേഷ്

അരുൺ മാതേശ്വരൻ സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തിലാണ് ലോകേഷ് നായകനാകുന്നത്

സമകാലിക മലയാളം ഡെസ്ക്

ചുരുക്കം സിനിമകൾ കൊണ്ട് തിരശ്ശീലയ്ക്ക് പിന്നിലിരുന്ന് തെന്നിന്ത്യയിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച സംവിധായകനാണ് ലോകേഷ് കനകരാജ് (Lokesh Kanagaraj). ഇപ്പോൾ ലോകേഷ് നായകനായി അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുന്നു എന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. ധനുഷ് നായകനായ ക്യാപ്റ്റൻ മില്ലറിന്റെ സംവിധായകൻ അരുൺ മാതേശ്വറിന്റെ അടുത്ത ചിത്രത്തിൽ ലോകേഷ് നായകനാകുമെന്നാണ് റിപ്പോർട്ടുകൾ. ഇതിനായി തായ്‌ലൻഡിൽ തീവ്രമായ ആയോധനകലാ പരിശീലിനത്തിലാണ് താരമിപ്പോൾ. മികച്ച ഒരു ആക്ഷൻ എന്റർടെയ്‌നറാണ് അണിയറയിൽ ഒരുങ്ങുന്നത് എന്നാണ് സൂചന.

ധനുഷിനെ നായകനാക്കി ഇളയരാജയുടെ ബയോപിക്കായിരുന്നു അരുൺ ചെയ്യാനിരുന്നത്. എന്നാൽ ആ പ്രൊജക്റ്റ് നീണ്ടുപോയ സാഹചര്യത്തിൽ ലോകേഷിനെ നായകനാക്കി അടുത്ത ചിത്രം സംവിധാനം ചെയ്യാൻ ഒരുങ്ങുന്നു എന്നാണ് റിപ്പോർട്ട്.തന്റെ ചില സിനിമകളിലും അദ്ദേഹം മുഖം കാണിച്ചിട്ടുണ്ട്.

അതേസമയം, ലോകേഷ് കനകരാജ് - രജനീകാന്ത് കൂട്ടുകെട്ടില്‍ പുറത്തിറങ്ങാൻ ഒരുങ്ങുന്ന ഗ്യാങ്സ്റ്റര്‍ ആക്ഷന്‍ ഡ്രാമ ചിത്രമാണ് കൂലി .വമ്പന്‍ താര നിര അണി നിരക്കുന്ന ചിത്രം 2025 ഓഗസ്റ്റ് 14 ന് പ്രദര്‍ശനത്തിനെത്തും.രജനികാന്തും ലോകേഷ് കനകരാജും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് കൂലി. ഇതിന് ശേഷമായിക്കും കാര്‍ത്തി നായകനാകുന്ന കൈതി 2ന്റെ വര്‍ക്കുകള്‍ ആരംഭിക്കുക.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അവളെ നടുവിന് ചവിട്ടി പുറത്തിട്ടു, എന്നെയും വലിച്ച് പുറത്തിടാന്‍ ശ്രമിച്ചു'; അതിക്രമത്തിന്റെ നടുക്കം മാറാതെ സുഹൃത്ത്

ശബരിമല സ്വര്‍ണക്കൊള്ള; മുന്‍ ദേവസ്വം പ്രസിഡന്റ് എന്‍ വാസുവിനെ ചോദ്യം ചെയ്ത് എസ്‌ഐടി

ഇന്ത്യയ്ക്ക് ലോകകിരീടം, ട്രെയിനിൽ നിന്ന് തള്ളിയിട്ട യുവതിയുടെ നില ​ഗുരുതരം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'കുടുംബവാഴ്ച നേതൃത്വത്തിന്റെ ഗുണനിലവാരം കുറയ്ക്കുന്നു'; നെഹ്‌റു കുടുംബത്തെ നേരിട്ട് വിര്‍ശിച്ച് തരൂര്‍

മഞ്ഞുരുകുന്നു; സമസ്ത - ലീഗ് ഐക്യത്തിന് ആഹ്വാനവുമായി സാദിഖലി തങ്ങളും ജിഫ്രി മുത്തുക്കോയ തങ്ങളും

SCROLL FOR NEXT