ഫോട്ടോ: ട്വിറ്റർ 
Entertainment

സംവിധായകന്‍ പ്രദീപ് രാജ് കോവിഡ് ബാധിച്ച് മരിച്ചു

ഏതാനും ദിവസം മുമ്പാണ്  പ്രദീപ് രാജിനെ   കോവിഡ് ലക്ഷണങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: കന്നട സംവിധായകന്‍ പ്രദീപ് രാജ് കോവിഡ് ബാധിച്ച് മരിച്ചു.  46 വയസ്സായിരുന്നു. ഏതാനും ദിവസം മുമ്പാണ്  പ്രദീപ് രാജിനെ   കോവിഡ് ലക്ഷണങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വ്യാഴാഴ്ച രാവിലെയായിരുന്നു അന്ത്യം സംഭവിച്ചത്. 

പ്രമേഹവും കരൾ സംബന്ധമായ ആരോഗ്യപ്രശ്‌നങ്ങളുമുണ്ടായിരുന്നു. കന്നഡ‍ സൂപ്പർ താരം യാഷും ഓവിയയും മുഖ്യ വേഷങ്ങളിൽ അഭിനയിച്ച 
കിരാതകയായിരുന്നു പ്രദീപ് രാജിന്റെ ആദ്യ ചിത്രം. 

 കിച്ച സുദീപ് പ്രധാനവേഷത്തിലെത്തിയ കിച്ചു, മിസ്റ്റര്‍ 420, രജനികാന്താ, അഞ്ജഡ ​ഗണ്ടു, ബാം​ഗ്ലൂർ 560 023 എന്നിവയാണ് മറ്റു ചിത്രങ്ങള്‍. കിരാതകാ 2 എന്ന ചിത്രം സംവിധാനം ചെയ്യാനുള്ള തയ്യാറെടുപ്പിലായിരുന്നു.  

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇഎംഐ ഭാരം കൂടും; റിപ്പോനിരക്ക് കൂട്ടി റിസര്‍വ് ബാങ്ക്

പ്രകാശൻ തെങ്ങിൻമുകളിൽ; കള്ളൊഴുക്കിക്കളഞ്ഞ് കന്നാസുമായി ആക്രിക്കാർ മുങ്ങി; ഒടുവിൽ സംഭവിച്ചത്...

30 വർഷങ്ങൾക്ക് മുൻപ് പാതിവഴിയിൽ നിന്നുപോയ 'അന്ന' വെള്ളിത്തിരയിലേക്ക്; നിമിത്തമായി 'ബെത്‌ലഹേം കുടുംബ യൂണിറ്റ്'

കളിപ്പാട്ടത്തിൽ ഒളിപ്പിച്ച എംഡിഎംഎ കടത്ത് മുതൽ കിലോക്കണക്കിന് ലഹരി ഇടപാടുകൾ വരെ; കണ്ണൂരിലെ ലഹരി സിൻഡിക്കേറ്റ് തലവൻ ബംഗളൂരുവിൽ പിടിയിൽ

തൊഴില്‍ വിസയില്‍ കുടുംബത്തെയും ഒപ്പം കൊണ്ടുവരാം; സൗദിയില്‍ പ്രവാസികള്‍ക്ക് ആശ്വാസം