റിക്ക് യൂൻ, മാളവിക മേനോൻ ഇൻസ്റ്റ​ഗ്രാം
Entertainment

എംപുരാനിലെ വില്ലൻ ഫഹദ് എന്ന് മാളവിക; റിക്ക് യൂനോട് 'പുറം തിരിഞ്ഞുള്ള ഒരു ഫോട്ടോ ഇടുവോ' എന്ന് ചോദിച്ച് മലയാളികൾ

റിക്കിന്റെ പോസ്റ്റിന് താഴെയെല്ലാം മലയാളികളുടെ കമന്റുകളാണ്.

Author : സമകാലിക മലയാളം ഡെസ്ക്

കുറച്ചു നാളുകളായി എംപുരാൻ പോസ്റ്ററിലെ ഡ്രാ​ഗണിനും പുറംതിരിഞ്ഞു നിൽക്കുന്ന വില്ലനും പിറകെയാണ് സോഷ്യൽ മീഡിയ. ആരായിരിക്കും ചിത്രത്തിലെ ആ വില്ലനെന്ന് കണ്ടെത്താൻ ആരാധകർ കിണഞ്ഞ് പരിശ്രമിക്കുകയാണ്. എംപുരാന്റേതായി ഏറ്റവുമൊടുവിലെത്തിയ പോസ്റ്ററിലും പുറംതിരിഞ്ഞു നിൽക്കുന്ന ഒരു നടനെ കാണാം. ചുവന്ന ഡ്രാഗൺ ചിഹ്നമുള്ള വസ്ത്രവും ധരിച്ചിട്ടുണ്ട്.

ആമിർ ഖാൻ, ഫഹദ് ഫാസിൽ, റിക്ക് യൂൻ തുടങ്ങി പല നടൻമാരുടെയും പേരുകളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. ഫഹദ് ആണ് ഈ താരമെന്ന് ഉറപ്പിച്ചു പറയുകയാണിപ്പോൾ നടി മാളവിക മേനോൻ. പൃഥ്വിരാജ് പങ്കുവച്ച പുതിയ പോസ്റ്ററിന് താഴെയാണ് കമന്റുമായി മാളവിക എത്തിയിരിക്കുന്നത്.

രാജ്യാന്തരതലത്തിൽ വലിയ ബന്ധങ്ങളുള്ള അബ്രാം ഖുറേഷിയോട് ഏറ്റുമുട്ടാൻ എത്തുന്നത് എന്തായാലും മറ്റൊരു രാജ്യാന്തര ​​ഗ്യാങ് ആകുമല്ലോ എന്നാണ് ആരാധകരുടെ കണക്കുക്കൂട്ടൽ. അതേസമയം ഡൈ അനദർ ഡേ, ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ് എന്നീ ചിത്രങ്ങളിലൊക്കെ അഭിനയിച്ച റിക്ക് യൂൻ തന്നെയായിരിക്കും ഈ വില്ലനെന്നും ഒരു വിഭാ​ഗം ആരാധകർ ഉറപ്പിക്കുന്നുണ്ട്.

റിക്ക് യൂന്റെ വിക്കി പീഡിയ പേജിൽ ആദ്യം എംപുരാന്റെ പേരും ഉണ്ടായിരുന്നു. പിന്നീട് അത് ഡിലീറ്റ് ആക്കുകയും ചെയ്തിട്ടുണ്ട്. റിക്ക് യൂന്റെ ഇൻസ്റ്റ​ഗ്രാം പേജിലും ഇപ്പോൾ മലയാളികളെ കൊണ്ട് നിറഞ്ഞിരിക്കുകയാണെന്നതാണ് രസകരമായ മറ്റൊരു കാര്യം.

റിക്കിന്റെ പോസ്റ്റിന് താഴെയെല്ലാം മലയാളികളുടെ കമന്റുകളാണ്. 'ഒരു പുറം തിരിഞ്ഞുള്ള ഫോട്ടോ ഇടുവോ... ഒരു കാര്യം നോക്കാൻ ആയിരുന്നു', 'സാർ നിങ്ങൾ എംപുരാനിൽ ഉണ്ടോ', 'ആശാനേ നമ്മൾ കണ്ടുപിടിച്ചു', 'നിങ്ങൾ തന്നെ വില്ലൻ ഉറപ്പിച്ചു'- എന്നൊക്കെയാണ് റിക്കിന്റെ പോസ്റ്റിന് താഴെ നിറയുന്ന കമന്റുകൾ. മോഹൻലാലിന്റെ ജിഫ് ഇമോജികൾ പങ്കുവച്ചിരിക്കുന്നവരും കുറവല്ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

ഫോട്ടോ പോലെ ഇനി ടെക്സ്റ്റും ഉടന്‍ അപ്രത്യക്ഷമാക്കാം; പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്

GAT-B 2026: കുസാറ്റിൽ എം.ടെക്. മറൈൻ ബയോടെക്നോളജിയിൽ പ്രവേശനം നേടാം

തലശ്ശേരിയിൽ മദ്യപാനത്തിനിടെ തർക്കം; മധ്യവയസ്കനെ ബ്ലേഡുകൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം; പ്രതി പിടിയിൽ

യൂറോപ്പിലെ 'സൗജന്യ ബസ്' മാതൃക കെഎസ്ആർടിസിക്ക് രക്ഷയാകുമോ? ജിയോയും ഗൂഗിളും പയറ്റുന്ന തന്ത്രങ്ങൾ കേരളത്തിലും പ്രായോഗികമോ?

SCROLL FOR NEXT