ഫയല്‍ ചിത്രം 
Entertainment

'കടുവ' സിനിമ പ്രദർശിപ്പിക്കരുത്; കോടതിയുടെ വിലക്ക് 

'കടുവ' സിനിമ പ്രദർശിപ്പിക്കരുത്; കോടതിയുടെ വിലക്ക് 

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: പൃഥ്വിരാജ് നായകനായി എത്തുന്ന 'കടുവ' സിനിമ പ്രദർശിപ്പിക്കുന്നത്​ കോടതി താത്കാലികമായി വിലക്കി. ഹർജി തീർപ്പാക്കും വരെ സിനിമ മുഴുവനായോ ഭാഗികമായോ പ്രദർശിപ്പിക്കുന്നതും തിരക്കഥ പ്രസിദ്ധീകരിക്കുന്നതിനുമാണ്​ എറണാകുളം ജില്ല സബ് കോടതി വിലക്ക്​ ഏർപ്പെടുത്തിയത്​.

സാമൂഹിക മാധ്യമങ്ങളിലും ഒടിടിയിലും വിലക്ക് ബാധകമാണ്. കേസ് ഈ മാസം 14ന്​ വീണ്ടും പരിഗണിക്കും. ജോസ് കുറുവനാക്കുന്നേലിന്റെ ഹർജി അനുവദിച്ചാണ്​ കോടതിയുടെ ഇടക്കാല ഉത്തരവ്. ജിനു വർഗീസ് എബ്രഹാമാണ് എതി‍ർ കക്ഷി.

പൃഥ്വിരാജ് - ഷാജി കൈലാസ് കൂട്ടുകെട്ടിൽ 2022ൽ പ്രദർശനത്തിനൊരുങ്ങുന്ന ചിത്രമാണ് കടുവ. പൃഥ്വിരാജും ലിസ്റ്റിൻ സ്റ്റീഫനും ചേർന്നാണ് നിർമാണം. ജിനു എബ്രഹാമാണ് തിരക്കഥ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'മാറ്റം വരുത്തിയ ഫോം 6-ന് ഞങ്ങൾ അനുമതി നൽകിയിട്ടില്ല'; സുപ്രീം കോടതിയുടെ നിർണ്ണായക പരാമർശം: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

യാത്രാനിരക്കില്‍ പതിനായിരം രൂപ വരെ വര്‍ധന; ടിക്കറ്റ് ചാര്‍ജ് കുത്തനെ കൂട്ടി ഇന്‍ഡിഗോ

'വയ്യ, ക്രിക്കറ്റ് മടുത്തു'... 500 വിക്കറ്റുള്ള ഇം​ഗ്ലീഷ് പേസർ വിരമിച്ചു!

മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത