Dolly Singh ഇന്‍സ്റ്റഗ്രാം
Entertainment

'അഞ്ചാം ക്ലാസുകാരന്‍ പറഞ്ഞ വൃത്തികേട്; പരാതിപ്പെട്ടപ്പോള്‍ പൊലീസ് ചോദിച്ചത് രാത്രി എന്തിന് പുറത്തിറങ്ങിയെന്ന്'; അനുഭവം പങ്കിട്ട് ഡോളി സിങ്

Author : സമകാലിക മലയാളം ഡെസ്ക്

സോഷ്യല്‍ മീഡിയയിലെ താരമാണ് ഡോളി സിങ്. സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. താങ്ക് യു ഫോര്‍ കമ്മിങ്, ഡബിള്‍ എക്‌സ്എല്‍ തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട് ഡോളി സിങ്. ഡല്‍ഹിയില്‍ ജീവിച്ചിരുന്ന കാലത്ത് താന്‍ നേരിട്ട പ്രതിസന്ധികളെക്കുറിച്ചുള്ള ഡോളി സിങിന്റെ വാക്കുകള്‍ ചര്‍ച്ചയായി മാറുകയാണ്. സൂമിന് നല്‍കിയ അഭിമുഖത്തില്‍ സ്‌കൂള്‍ കുട്ടികളില്‍ നിന്നടക്കം നേരിടേണ്ടി വന്ന അതിക്രമങ്ങളെക്കുറിച്ച് ഡോളി സിങ് വെളിപ്പെടുത്തുന്നുണ്ട്.

''ഞാന്‍ യമുന വിഹാറിലാണ് താമസിച്ചിരുന്നത്. ഡല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ നിന്നും തിരികെ വരാന്‍ സമയമെടുക്കുമായിരുന്നു. ബസിലാണ് വന്നിരുന്നത്. മിക്കപ്പോഴും നേരത്തെ വരും. ഉച്ചയ്ക്ക് ഒന്നരയ്ക്കാകും വരിക. പലപ്പോഴും ആ സമയം ഗവണ്‍മെന്റ് സ്‌കൂളിലെ കുട്ടികളുടേയും ക്ലാസ് തീര്‍ന്നിട്ടുണ്ടാകും. ആ കൂട്ടികള്‍ ഭയങ്കരമായി ശല്യം ചെയ്യുമായിരുന്നു. ആ സമയം ബസ് സ്റ്റാന്റില്‍ നിന്നും പിജി വരെ എത്തുകയെന്നത് അതികഠിനമായ കാര്യമായിരുന്നു'' എന്നാണ് ഡോളി സിങ് പറയുന്നത്.

''ചെറിയ കുട്ടികളാണ്, ശരിക്കും കുട്ടികള്‍. പക്ഷെ അവര്‍ കാണിച്ചിരുന്നത് മഹാ വൃത്തികേടായിരുന്നു. പെണ്‍കുട്ടികളോട് തോന്ന്യാസം പറയുകയും കല്ലെടുത്ത് എറിയുകയും ചെയ്യും. അഞ്ചാം ക്ലാസില്‍ പഠിക്കുന്ന കുട്ടികളാണ്. കണ്ടാല്‍ പാവക്കുട്ടികളെ വച്ച് കളിക്കാനുള്ളതിന് നിങ്ങളിതെന്താണ് ചെയ്യുന്നതെന്ന് ചോദിക്കാന്‍ തോന്നും. ഇത്തരം ചിന്തകളൊക്കെ എവിടുന്നാണ് നിങ്ങളുടെ തലയിലേക്ക് വരുന്നത്?'' താരം പറയുന്നു.

''ഒരിക്കല്‍ പൊലീസില്‍ പരാതിപ്പെട്ടു. കുറച്ചുപേര്‍ ബൈക്കില്‍ പിന്നാലെ വന്നു. പൊലീസ് വന്നപ്പോള്‍ ചോദിച്ചത് നിങ്ങളെന്തിനാണ് രാത്രി പുറത്തിറങ്ങിയത് എന്നാണ്. അപ്പോള്‍ സമയം എട്ട് മണിയാണ്. 12 മണി പോലും ആയിട്ടില്ലായിരുന്നു'' എന്നാണ് തനിക്കുണ്ടായ മറ്റൊരു ദുരനുഭവം ഓര്‍ത്തെടുത്തു കൊണ്ട് ഡോളി സിങ് പറയുന്നത്.

Dolly Singh recalls the horrific experiences she had in Delhi. Once she complained to the police but they asked why are you out in night?

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT