AOT Facebook
Entertainment

മലയാളത്തിൽ പാളിയാലും തെലുങ്കിൽ 'ഡിക്യു​ഗാരു ഗ്യാരണ്ടി'; കേരളത്തിൽ സ്ക്രീനുകൾ കൂട്ടി 'എഒടി', ഹൈദരാബാദിൽ സോൾഡ് ഔ‌ട്ട്

കേരളത്തിൽ 92 സ്പെഷ്യൽ ലേറ്റ് നൈറ്റ് ഷോകൾ ചിത്രം നേടി. ചുരുക്കം സ്ക്രീനുകളിൽ പ്രദർശനത്തിനെത്തിയിട്ടും ശനിയാഴ്ച മാത്രം 75000 ടിക്കറ്റുകളാണ് വിറ്റുപോയത്.

Author : സമകാലിക മലയാളം ഡെസ്ക്

ദുൽഖർ സൽമാനെ നായകനാക്കി പവൻ സാദിനേനി സംവിധാനം ചെയ്ത പാൻ ഇന്ത്യൻ ചിത്രം 'ആകാശംലോ ഒക താര' കേരള ബോക്സ് ഓഫീസിൽ പ്രദർശനം വ്യാപിപ്പിക്കുന്നു. ആദ്യ ദിനത്തേക്കാൾ മികച്ച മുന്നേറ്റം രണ്ടാം ദിനത്തിൽ സ്വന്തമാക്കിയ ചിത്രത്തിന് ലഭിക്കുന്ന പ്രേക്ഷക സ്വീകാര്യത പരിഗണിച്ച് കേരളത്തിലെ സ്ക്രീനുകളുടെ എണ്ണം വർധിപ്പിച്ചു. 115 കേന്ദ്രങ്ങളിലായി റിലീസ് ചെയ്ത ചിത്രം മൂന്നാം ദിനത്തോടെ 155 സ്ക്രീനുകളിലാണ് പ്രദർശിപ്പിക്കുന്നത്.

രണ്ടാം ദിനം കേരളത്തിൽ മാത്രം 92 സ്പെഷ്യൽ ലേറ്റ് നൈറ്റ് ഷോകളും ചിത്രം നേടിയിരുന്നു. ആദ്യ ഷോ മുതൽ ലഭിച്ച പോസിറ്റീവ് പ്രതികരണമാണ് കൂടുതൽ ഷോകളിലേക്കും സ്ക്രീനുകളിലേക്കും ചിത്രം വ്യാപിപ്പിക്കാൻ കാരണമായത്.

രാമായണയുടെ വമ്പന്‍ കുതിപ്പും തമിഴ് ചിത്രം ഒ.എമ്മിന്റെയും മറ്റ് തെലുങ്ക് സിനിമകളുടെ റിലീസും കാരണം വളരെ കുറവ് സ്‌ക്രീനുകളാണ് തെലുങ്ക് പതിപ്പിന് ആദ്യദിനം ലഭിച്ചത്. 1600ലധികം സ്‌ക്രീനുകളുള്ള ആന്ധ്രയില്‍ 450 സ്‌ക്രീനുകളിൽ മാത്രമായിരുന്നു എ.ഒ.ടി പ്രദര്‍ശനത്തിനെത്തിയത്. ആദ്യദിവസത്തെ ബോക്‌സ് ഓഫീസ് സ്ട്രഗിള്‍ രണ്ടാം ദിവസം മറികടക്കുകയാണ് ചിത്രം.

ഹൈദരാബാദിൽ കഴിഞ്ഞ ദിവസം എല്ലാ ഷേകളും സോൾഡ് ഔട്ടായെന്നാണ് റിപ്പോർട്ടുകൾ. 120 ഷോകളും ഹൗസ്ഫുളായിരുന്നെന്നും ട്രാക്കർമാർ പറയുന്നു. ചുരുക്കം സ്ക്രീനുകളിൽ മാത്രം പ്രദർശനത്തിനെത്തിയ ചിത്രത്തിന് ശനിയാഴ്ച മാത്രം 75000ത്തിനടുത്ത് ടിക്കറ്റുകളാണ് വിറ്റുപോയതെന്നും റിപ്പോർട്ടുകളുണ്ട്.

പ്രീമിയർ ഷോകൾ മുതൽ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചിരുന്നത്. ദുൽഖർ സൽമാന്റെ പ്രകടനത്തിനൊപ്പം സാത്വിക വീരവല്ലിയുടെ അഭിനയവും പ്രേക്ഷകശ്രദ്ധ നേടുന്നുണ്ട്. വൈകാരികമായ അവതരണവും പ്രണയത്തിനും പ്രതീക്ഷകൾക്കും സ്വപ്നങ്ങൾക്കും പ്രാധാന്യം നൽകുന്ന കഥാപശ്ചാത്തലവുമാണ് ചിത്രത്തിന്റെ പ്രധാന ആകർഷണങ്ങളെന്നാണ് പ്രേക്ഷക പ്രതികരണങ്ങൾ.

ദുൽഖർ സൽമാന്റെ വേഫറർ ഫിലിംസാണ് ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി ആഗോളതലത്തിൽ റിലീസ് ചെയ്ത ചിത്രത്തിന് ആദ്യ രണ്ട് ദിവസങ്ങളിൽ ലഭിച്ച പിന്തുണ വരും ദിവസങ്ങളിലെ ബോക്സ് ഓഫീസ് പ്രകടനത്തിലും പ്രതീക്ഷ നൽകുന്നുണ്ട്.

സന്ദീപ് ഗണ്ണവും രമ്യ ഗണ്ണവും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ഗീത ആർട്സ്, സ്വപ്ന സിനിമ, ലൈറ്റ്ബോക്സ് മീഡിയ എന്നീ ബാനറുകളാണ് ചിത്രം അവതരിപ്പിക്കുന്നത്. കേരളത്തിൽ പ്രദർശന കേന്ദ്രങ്ങളുടെ എണ്ണം വർധിച്ചതോടെ വരും ദിവസങ്ങളിൽ ചിത്രത്തിന്റെ ബോക്സ് ഓഫീസ് പ്രകടനം എങ്ങനെയാകുമെന്ന ആകാംക്ഷയിലാണ് സിനിമാലോകം.

'DQ Garu' is a guarantee in Telugu; 'AOT' gets more screens in Kerala, while shows in Hyderabad are sold out

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇഎംഎസിന്റെ ഇളയ മകള്‍ ഇഎം രാധ അന്തരിച്ചു

ഗോപിച്ചേട്ടനൊപ്പം അഭിനയിക്കുമ്പോള്‍ അപ്പനെ ഓര്‍മ വന്നു, കണ്ണു നിറഞ്ഞു; അന്ന് അദ്ദേഹം പറഞ്ഞ വാക്കുകള്‍...: കുഞ്ചാക്കോ ബോബന്‍

'കൊല്ലത്ത് നടന്നതാണ് അത്, ഇന്ന് എല്ലാവരും ചിരിക്കും, അന്നത് പറയുമ്പോൾ ഭയങ്കര ടെൻഷനായിരുന്നു'; 'ഒത്തില്ല' ഡയലോ​ഗിന് പിന്നിലെ കഥ പറഞ്ഞ് നടൻ

ബിസ്ക്കറ്റും പലഹാരങ്ങളും മാറ്റി, സ്നാക്ക് ആയി അടുക്കളയിൽ എപ്പോഴും ഇവ കരുതാം

ജുറേലിന്റെ 'ഒറ്റ കൈ സ്ക്രീമർ'!!! വിസ്മയ ക്യാച്ചിൽ നിക്കോള്‍സ് ഞെട്ടി! (വിഡിയോ)