Papa Buka ഫെയ്സ്ബുക്ക്
Entertainment

ചരിത്ര നേട്ടത്തില്‍ ഡോക്ടര്‍ ബിജുവിന്റെ 'പാപ്പ ബുക്ക'; പാപ്പുവ ന്യൂഗിനിയയുടെ ആദ്യ ഓസ്‌കര്‍ എന്‍ട്രി

അപൂര്‍വ്വ ബഹുമതിയാണിതെന്ന് ഡോക്ടര്‍ ബിജു

സമകാലിക മലയാളം ഡെസ്ക്

പാപ്പുവ ന്യൂ ഗിനിയയുടെ ഓസ്‌കര്‍ എന്‍ട്രിയായി ഡോക്ടര്‍ ബിജു സംവിധാനം ചെയ്ത പാപ്പ ബുക്ക. പാപ്പുവ ന്യു ഗിനിയയില്‍ നിന്നും ആദ്യമായി ഓസ്‌കറിന് അയക്കുന്ന ചിത്രമാണ് പാപ്പ ബുക്ക. അന്താരാഷ്ട്ര ഫീച്ചര്‍ ഫിലിം വിഭാഗത്തില്‍ മത്സരിക്കുന്ന ആദ്യ പസഫിക് രാജ്യം എന്ന നേട്ടവും ഇതോടെ പാപ്പുവ ന്യൂ ഗിനിയ സ്വന്തമാക്കി. പാപ്പുവ ന്യൂ ഗിനിയ-ഇന്ത്യന്‍ പ്രൊഡക്ഷനിലൊരുങ്ങിയ ചിത്രമാണ് പാപ്പ ബുക്ക.

പൂര്‍ണമായും പാപ്പ ന്യൂ ഗിനിയയിലാണ് ചിത്രം ചിത്രീകരിച്ചത്. പാപ്പുവ ന്യൂ ഗിനിയയിലെ ഭാഷയായ ടോക് പിസ്, ഹിന്ദി, ബംഗാളി, ഇംഗ്ലീഷ് ഭാഷകളും ചിത്രത്തില്‍ സംസാരിക്കുന്നുണ്ട്. പാപ്പുവ ന്യൂ ഗിനിയ നിര്‍മാണ കമ്പനിയായ നാഫയുടെ ബാനറില്‍ നൊലേന തൗല വുനും ഇന്ത്യന്‍ നിര്‍മാതാക്കളായ അക്ഷയ് കുമാര്‍ പ്രൊഡക്ഷന്‍സും പാ രഞ്ജിത്തിന്റെ നീലം പ്രൊഡക്ഷന്‍സും പ്രകാശ് ബാരേയും ചേര്‍ന്നാണ് സിനിമ നിര്‍മിച്ചത്.

പാപ്പുവ ന്യൂ ഗിനിയയിലെ 85 കാരനായ ഗോത്ര നേതാവ് സൈന്‍ ബൊബോറോ ആണ് സിനിമയിലെ പ്രധാന വേഷം അവതരിപ്പിക്കുന്നത്. റിതാഭരി ചക്രവര്‍ത്തി, പ്രകാശ് ബാരെ, ജോണ്‍ സൈക്ക്, ബാര്‍ബറ അനതു, ജേക്കബ് ഒബുരി, മാക്‌സ് മാസോ പിപിസി എന്നിവരാണ് സിനിമയിലെ മറ്റ് അഭിനേതാക്കള്‍.

മൂന്ന് തവണ ഗ്രാമി പുരസ്‌കാരം നേടിയ റിക്കി കേജ് ആണ് സംഗീതം. യദു രാധാകൃഷ്ണനാണ് ഛായാഗ്രഹണം. ഡേവിസ് മാനുവല്‍ ആണ് എഡിറ്റിങ്. ഡാനിയേല്‍ ജോനര്‍ദഗ്ട്ടും ചേര്‍ന്നാണ് തിരക്കഥയെഴുതിയിരിക്കുന്നത്. ഇതാദ്യമായിട്ടാണ് ഒരു ഇന്ത്യന്‍ സംവിധായകന്‍ സംവിധാനം ചെയ്ത ചിത്രം ഓസ്‌കറില്‍ മറ്റൊരു രാജ്യത്തിന്റെ ഔദ്യോഗിക എന്‍ട്രിയാകുന്നത്.

ഈ നേട്ടത്തില്‍ ഏറെ സന്തോഷമുണ്ടെന്നും ഒരു സംവിധായകന് ലഭിക്കുന്ന അപൂര്‍വ്വ ബഹുമതിയാണിതെന്നും ഡോക്ടര്‍ ബിജു പറഞ്ഞു. മൂന്ന് തവണ ദേശീയ പുരസ്‌കാരം നേടിയിട്ടുള്ള, അന്താരാഷ്ട്ര തലത്തില്‍ പ്രശസ്തനായ സംവിധായകനാണ് ഡോക്ടര്‍ ബിജു. വെയില്‍മരങ്ങള്‍, പേരറിയാത്തവര്‍, കാട് പൂക്കുന്ന നേരം, അദൃശ്യ ജാലകങ്ങള്‍ തുടങ്ങിയ അദ്ദേഹത്തിന്റെ സിനിമകള്‍ അന്താരാഷ്ട്ര ശ്രദ്ധ നേടിയവയാണ്.

Dr Biju directed Papa Buka becames first ever oscar entry of Pappua New Guinea.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കിഫ്ബി റോഡുകളില്‍ ടോള്‍?, കിഫ്ബിയോട് ഉമ്മന്‍ ചാണ്ടിയുടെ നിലപാട്; തുറന്നുപറഞ്ഞ് കെ എം എബ്രഹാം

മുഖസൗന്ദര്യത്തിന് ബീറ്റ്റൂട്ട് ഇങ്ങനെ ഉപയോ​ഗിക്കാം

ഒമാനിൽ പനി ബാധിതരുടെ എണ്ണം കൂടുന്നു; ജാഗ്രത വേണമെന്ന് ആരോഗ്യ മന്ത്രാലയം

ഒഴുകിയെത്തിയത് 95,447 കോടി, നാല് മുന്‍നിര കമ്പനികളുടെ വിപണി മൂല്യത്തില്‍ വര്‍ധന; തിളങ്ങി റിലയന്‍സ്

കേരളത്തില്‍ പത്തില്‍ മൂന്ന് പേരും കടക്കെണിയിൽ; പുതിയ കണക്കുകള്‍

SCROLL FOR NEXT