Entertainment

ശബ്ദം നൽകിയത് നരേൻ‌; സൂര്യയുടെ 'സൂരറൈ പൊട്ര്' മലയാളം ടീസറെത്തി 

തമിഴ്, തെലുങ്ക് എന്നീ ഭാഷകൾ കൂടാതെ മലയാളത്തിലും കന്നടയിലും ചിത്രം റിലീസിനെത്തുന്നുണ്ട്

Author : സമകാലിക മലയാളം ഡെസ്ക്

വംബർ 12-ന് ആമസോൺ പ്രൈം വഴി റിലീസിന് ഒരുങ്ങുകയാണ് സൂര്യ നായകനായെത്തുന്ന 'സൂരറൈ പൊട്ര്'. തമിഴ്, തെലുങ്ക് എന്നീ ഭാഷകൾ കൂടാതെ മലയാളത്തിലും കന്നടയിലും ചിത്രം റിലീസിനെത്തുന്നുണ്ട്. ചിത്രത്തിന്റെ മലയാളം ടീസർ ഇപ്പോൾ പുറത്തെത്തിയിരിക്കുകയാണ്. നടൻ നരേനാണ് സൂര്യക്ക് മലയാളത്തിൽ ശബ്ദം നൽകിയത്.

കുറഞ്ഞ നിരക്കിലുള്ള എയർലൈൻ സ്ഥാപിക്കാനുള്ള സൂര്യയുടെ കഥാപാത്രത്തിന്റെ പ്രയത്നവും തുടർന്ന് നേരിടേണ്ടിവരുന്ന പ്രതിസന്ധിയുമാണ് ചിത്രത്തിൽ പറയുന്നത്. അപർണ ബാലമുരളി നായികയായി എത്തുന്ന ചിത്രത്തിൽ ഉർവശിയും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. മോഹൻ ബാബു , പരേഷ് റാവൽ എന്നിവരാണ് മറ്റു താരങ്ങൾ. ആമസോൺ പ്രൈമിലൂടെ നവംബർ 12നാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്. ഷിബു കാല്ലാറാണ് മലയാളത്തിൽ ഗാന രചന നിർവഹിച്ചിട്ടുള്ളത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഉമ്മന്‍ ചാണ്ടിയെ പുറകില്‍ നിന്ന് കുത്തി, പിആര്‍ വര്‍ക്കിലൂടെ സതീശന്‍ നേതാക്കളെ മണ്ടന്മാരാക്കുന്നു'; ലീഗ് നേതൃത്വത്തെ വിമര്‍ശിച്ച് ബാനര്‍

'കോഴിക്കറിയില്‍ തൂവല്‍ ഫ്രീ, ചോറില്‍ പാറ്റയും'; മൈസൂരില്‍ മലയാളി വിദ്യാര്‍ഥികള്‍ക്ക് ദുരിതജീവിതം

ഗ്ലാസ് വൃത്തിയാക്കിയിട്ടും ചീഞ്ഞ മുട്ടയുടെ നാറ്റം വരുന്നോ? കാരണം ഇതാണ്

'ടോസ് സമയത്ത് സൂര്യ കൈ തന്നില്ല, ഇന്ത്യയുടെ ഡ്രസിങ് റൂമില്‍ പോയപ്പോള്‍ ഒരു താരവും മൈന്‍ഡ് ചെയ്തില്ല'

ഇറാനില്‍നിന്നു മടങ്ങുംവഴി ക്യൂബയേയും ഞങ്ങളിങ്ങെടുക്കും; വിവാദ പരാമര്‍ശവുമായി ട്രംപ്

SCROLL FOR NEXT