Dulquer Salmaan വിഡിയോ സ്ക്രീൻഷോട്ട്
Entertainment

'ഭർത്താവായാലും സഹോദരനായാലും അച്ഛനായാലും, സ്ത്രീകളെന്ത് ചെയ്യണമെന്ന് പറയാൻ ആരും ആളല്ല'

'മറ്റൊരാളെ നിയന്ത്രിക്കാൻ നമ്മളാരാണ് ?'.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

ദുൽഖർ സൽമാനെ നായകനാക്കി പവൻ സാദിനേനി സംവിധാനം ചെയ്ത 'ആകാശംലോ ഒക്ക താര' എന്ന ചിത്രത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലോകമെമ്പാടുമായി ലഭിച്ചത്. ഒരുൾ​ഗ്രാമത്തിൽ ജനിച്ചു വളർന്ന കല്പന എന്ന പെൺകുട്ടിയുടെയും ബഹിരാകാശ യാത്ര എന്ന അവളുടെ സ്വപ്നത്തെയും ആത്മാർഥമായി പിന്തുണയ്ക്കുന്ന കൃഷ്ണ എന്ന ഭർത്താവിന്റെയും കഥയാണ് ചിത്രം പറഞ്ഞത്.

കൃഷ്ണയായി ദുൽഖറെത്തിയപ്പോൾ സാത്വിക വീരവല്ലിയാണ് കല്പനയായെത്തിയത്. സ്ത്രീ സ്വാതന്ത്ര്യത്തെക്കുറിച്ച് ദുൽഖർ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധേയമായി മാറുന്നത്. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാ​ഗമായി സുമ ആൻഡ് ചാറ്റ് ഷോയിൽ സംസാരിക്കുകയായിരുന്നു ദുൽഖർ.

"മറ്റൊരാളെ നിയന്ത്രിക്കാൻ നമ്മളാരാണ് ?. ഇത് അവരുടെ ജീവിതമാണ്. ഒരു ഭർത്താവായാലും സഹോദരനായാലും അച്ഛനായാലും സ്ത്രീകളെന്ത് ചെയ്യണമെന്ന് പറയാനോ അവർക്ക് എന്തിനെങ്കിലും അനുമതി നൽകാനോ ആരും ആളല്ല.

ചിത്രത്തില്‍ ഞാന്‍ അവതരിപ്പിച്ച കൃഷ്ണ എന്ന കഥാപാത്രം പറയുന്ന ഒരു ഡയലോഗുണ്ട്. അവളോട് ഞാന്‍ പഠിക്കരുതെന്ന് മാത്രം പറഞ്ഞില്ല എന്നാണത്". -ദുല്‍ഖര്‍ പറഞ്ഞു.

Dulquer Salmaan about women freedom.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മിഷൻ ചക്കകൊമ്പൻ ; മയക്കുവെടിയേറ്റ കാട്ടാന ഓടി ഡാമിൽ ചാടി, ബോട്ടിൽ പിന്തുടർന്ന് കരയ്ക്ക് കയറ്റി

'അൽ പച്ചീനോയേക്കാളും ഡി നീറോയേക്കാളും മികച്ചവർ കമൽഹാസനും മമ്മൂട്ടിയും; സംശയമുണ്ടെങ്കിൽ ഫിലിമോഗ്രഫി പരിശോധിക്കൂ': സന്ദീപ് റെഡ്ഡി വാങ്ക

കൊടുങ്ങല്ലൂരിൽ പെൺകുട്ടിക്ക് നേരെയുള്ള അതിക്രമം: പ്രതിയെ സംരക്ഷിക്കാൻ ശ്രമിച്ച കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് രാജിവെച്ചു

ബംഗാളില്‍ ഋതബ്രത ബാനര്‍ജിക്ക് കനത്ത തിരിച്ചടി; പ്രതിപക്ഷ നേതാവായി നിയമിച്ചത് ഹൈക്കോടതി റദ്ദാക്കി

കടന്നൽ കുത്തേറ്റ് ഗർഭിണിയായ പശു ചത്തു; രക്ഷിക്കാനെത്തിയ മൂന്ന് പേർക്ക് പരിക്ക്