Kaantha teaser വിഡിയോ സ്ക്രീന്‍ഷോട്ട്
Entertainment

'നടിപ്പിന്‍ ചക്രവര്‍ത്തി'; എപ്പിക് വൈബില്‍ ദുല്‍ഖറിന്റെ 'കാന്ത'; ടീസര്‍ എത്തി

ദുല്‍ഖര്‍ സല്‍മാന്റെ പിറന്നാള്‍ സമ്മാനം

Author : സമകാലിക മലയാളം ഡെസ്ക്

ആരാധകര്‍ കാത്തിരുന്ന ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം 'കാന്ത'യുടെ ടീസര്‍ എത്തി. സെല്‍വമണി സെല്‍വരാജ് സംവിധാനം ചെയ്യുന്ന സിനിമയുടെ നിര്‍മാണം ദുല്‍ഖറും റാണാ ദഗ്ഗുബട്ടിയും ചേര്‍ന്നാണ്. ആരാധകര്‍ക്കുള്ള ദുല്‍ഖര്‍ സല്‍മാന്റെ പിറന്നാള്‍ സമ്മാനമാണ് കാന്തയുടെ ടീസര്‍.

വലിയ പ്രതീക്ഷ നല്‍കുന്ന ടീസറാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തിട്ടിരിക്കുന്നത്. അമ്പതുകളിലെ കഥ പറയുന്ന സിനിമ നായകനും സംവിധായകനും തമ്മിലുള്ള കോണ്‍ഫ്‌ളിക്റ്റിനെക്കുറിച്ചാണ് സംസാരിക്കുന്നതെന്നാണ് ടീസര്‍ സൂചിപ്പിക്കുന്നത്. സമുദ്രക്കനിയും പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിലെ നായിക ഭാഗ്യശ്രീ ബോര്‍സെ ആണ്.

ചിത്രത്തില്‍ ചന്ദ്രന്‍ എന്ന സിനിമാ നടനായാണ് ദുല്‍ഖര്‍ എത്തന്നത്. തന്നെ താരമാക്കിയ സമുദ്രക്കനിയുടെ സംവിധായകനുമായി ചന്ദ്രന്‍ പിണക്കത്തിലാകുന്നതും ഇരുവരും വലിയ ശത്രുതയിലേക്ക് നീങ്ങുന്നതുമെല്ലാം ടീസറില്‍ കാണാം. പിരിയഡ് ഡ്രാമയായ കാന്ത ബ്ലാക്ക് ആന്റ് വൈറ്റിലും കളറിലുമായാണ് ഒരുക്കിയിരിക്കുന്നത്. ഡാനി സാഞ്ചസ് ലോപ്പസ് ആണ് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്.

തമിഴില്‍ ഒരുക്കിയ കാന്ത തെലുങ്ക്, മലയാളം, ഹിന്ദി ഭാഷകളിലും തിയറ്ററുകളിലെത്തും. ദുല്‍ഖര്‍ സല്‍മാന്‍ എന്ന താരത്തേയും നടനേയും ഒരുപോലെ ഉപയോഗകപ്പെടുത്തുന്ന ചിത്രമാകും കാന്ത എന്നാണ് കരുതപ്പെടുന്നത്. ടീസര്‍ പുറത്ത് വന്നതോടെ ആരാധകര്‍ ആകാംഷയിലാണ്. തെലുങ്ക് ചിത്രം ലക്കി ഭാസ്‌കര്‍ ആണ് ദുല്‍ഖറിന്റേതായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ചിത്രം വലിയ വിജയം നേടുകയും ചെയ്തിരുന്നു.

Dulquer Salmaan starrer Kaantha teaser got released

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്; പവന് 280 രൂപ കുറഞ്ഞു

വയനാട്ടിലേക്ക് യാത്ര അരുത്, വിനോദസഞ്ചാരികള്‍ സുരക്ഷിത ഇടങ്ങളില്‍ തുടരണം, മുന്നറിയിപ്പ്

'ഇത് കൊച്ചിൻ ഹനീഫിക്കയുടെ കാർ ആണ്, തടയണമെങ്കിൽ തടയാം'; സെറ്റിൽ പ്രശ്നമുണ്ടാക്കാൻ വന്ന യൂണിയൻകാരോട് ദിലീപ് പറഞ്ഞു

'എനിക്ക് 15 വയസ്സേയുള്ളൂ, ക്ഷമിക്കണം...'; അധിക്ഷേപ പരാമര്‍ശത്തില്‍ മാപ്പപേക്ഷിച്ച്‌ പെണ്‍കുട്ടി