Dulquer Salmaan, Sri Sri വിഡിയോ സ്ക്രീൻഷോട്ട്
Entertainment

'എന്നെ കണ്ടാൽ കോളജ് പയ്യനാണെന്ന് പറയില്ല, ഒടുവിൽ അതിനായി വണ്ണം കുറച്ചു'; 'ശ്രീ ശ്രീ'യെക്കുറിച്ച് ദുൽഖർ

'ഈ റോള്‍ ആദ്യം ചെയ്യണ്ട എന്ന് വിചാരിച്ചതായിരുന്നു'

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

'ആകാശംലോ ഒക്ക താര'യുടെ വിജയത്തിന്റെ സന്തോഷത്തിലാണിപ്പോൾ നടൻ ദുൽഖർ സൽമാൻ. റിലീസ് ചെയ്ത് ആദ്യ വീക്കെന്‍ഡില്‍ തന്നെ 27 കോടിയിലേറെ ചിത്രം നേടിക്കഴിഞ്ഞു. താരത്തിന്റെ അടുത്ത ചിത്രവും തെലുങ്കില്‍ തന്നെയാണ്. രവി നെലകുടിതി സംവിധാനം ചെയ്യുന്ന 'ശ്രീ ശ്രീ' അടുത്ത വര്‍ഷം മാര്‍ച്ചില്‍ തിയറ്ററുകളിലെത്തും.

കോളജ് യൂണിഫോം ധരിച്ച് നില്‍ക്കുന്ന ദുല്‍ഖറിനെയും പൂജ ഹെഗ്‌ഡെയെയുമാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ കാണാനായത്. കോളജ് വിദ്യാര്‍ഥിയായി അഭിനയിക്കാന്‍ ആദ്യം തനിക്ക് താല്പര്യമില്ലായിരുന്നെന്ന് പറയുകയാണ് ദുല്‍ഖര്‍. കഥാപാത്രത്തിന്റെ പ്രായത്തിന് ചേരുന്ന ഏതെങ്കിലും നടനെ വിളിക്കാന്‍ ആവശ്യപ്പെട്ടെന്നും താരം പറഞ്ഞു. ഗലാട്ടാ പ്ലസിനോട് സംസാരിക്കുകയായിരുന്നു നടൻ.

"ഈ റോള്‍ ആദ്യം ചെയ്യണ്ട എന്ന് വിചാരിച്ചതായിരുന്നു. കാരണം, ഈ പ്രായത്തില്‍, വീണ്ടും ഒരിക്കല്‍ കൂടി കോളജ് സ്റ്റുഡന്റായി എത്തുമ്പോള്‍ ആളുകള്‍ക്ക് അത് അം​ഗീകരിക്കാൻ പറ്റില്ലെന്ന് തോന്നി. എന്നേക്കാള്‍ ചെറുപ്പമായിട്ടുള്ള ഏതെങ്കിലും നടനെ കൊണ്ടുവരാന്‍ ആവശ്യപ്പെട്ടു. പിന്നീട് അത് ചെയ്യേണ്ടി വരികയായിരുന്നു.

വളരെ കുറച്ച് സമയം മാത്രമുള്ള സീക്വന്‍സാണ്. പക്ഷേ, ആ രൂപത്തിലേക്ക് എത്താന്‍ കുറച്ചധികം കഷ്ടപ്പെട്ടു. വര്‍ക്കൗട്ടൊക്കെ ചെയ്ത് ശരീരഭാരം കുറച്ചിട്ടാണ് ആ റോള്‍ ചെയ്തത്. എന്നെക്കൊണ്ട് പറ്റുമോ എന്ന ശ്രമം നടത്തി. പറ്റില്ല എന്ന് തോന്നിയിരുന്നെങ്കില്‍ ഒരുപക്ഷേ, കംപ്യൂട്ടറിന്റെ സഹായത്തില്‍ ഡീ ഏജ് ചെയ്യാന്‍ ആവശ്യപ്പെട്ടേനെ".- ദുൽഖർ പറഞ്ഞു.

Dulquer Salmaan talks about Sri Sri movie character.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഷാഫിയെ ഉമ്മന്‍ ചാണ്ടി സ്‌നേഹിച്ചു, തിരിച്ചു സ്‌നേഹിച്ചോ എന്ന് അറിയില്ല; വേട്ടയാടലിന്റെ കാലത്ത് മാറി നിന്നവര്‍ ഏറെയുണ്ട്'

ചിന്നക്കനാലിൽ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി; വിനോദസഞ്ചാരത്തിനും വിലക്ക്

നങ്ങേലിയായി നിഖില വിമൽ; 12 വർഷങ്ങൾക്ക് ശേഷം ‘നങ്ങേലി റീബോൺ’ അവതരിപ്പിച്ച് ‘ഇറ്റ്‌സ് വിധു പ്രതാപ്’ മ്യൂസിക് ബാൻഡ്

ശബരിമല ദര്‍ശനത്തിന് കൂടുതല്‍ സ്‌പോട്ട് ബുക്കിങ് വേണം; വെര്‍ച്വല്‍ ക്യൂവില്‍ ഭക്തര്‍ക്ക് പരാതി: കെ മുരളീധരന്‍

'ആരെയും പ്രീതിപ്പെടുത്താനല്ല, സെക്സിയായിരിക്കുന്നത് എനിക്കിഷ്ടമാണ്'; പെദ്ദിയിലെ ഡാൻസ് ആസ്വദിച്ചു ചെയ്തതെന്ന് ശ്രുതി ഹാസൻ