Dushara Vijayan വിഡിയോ സ്ക്രീൻഷോട്ട്
Entertainment

'ഞാനൊരു പഠിപ്പിസ്റ്റായിരുന്നു, ഭക്ഷണം പോലും കഴിക്കാതെ ഇരുന്നാണ് പഠിച്ചിരുന്നത്; അതിനൊരു കാരണവുമുണ്ട്'

ഞാൻ നന്നായി പഠിക്കുന്ന ഒരു കുട്ടിയായിരുന്നു.

Author : സമകാലിക മലയാളം ഡെസ്ക്

വളരെ ചുരുക്കം സിനിമകളിലെ അഭിനയിച്ചിട്ടുള്ളൂവെങ്കിലും പെട്ടെന്ന് തന്നെ സിനിമാ പ്രേക്ഷകരുടെ മനം കവർന്ന നടിയാണ് ദുഷാര വിജയൻ. ആര്യ നായകനായെത്തിയ സർപ്പാട്ട പരമ്പരൈ ആണ് ദുഷാരയെ തമിഴകത്തും മലയാളത്തിലും ശ്രദ്ധേയ ആക്കിയത്. രായൻ, വേട്ടയ്യൻ തുടങ്ങിയ ചിത്രങ്ങളിലെ ദുഷാരയുടെ കഥാപാത്രങ്ങളും പ്രേക്ഷക പ്രശംസ നേടി.

എക്സാം എന്ന വെബ് സീരിസാണ് ദുഷാരയുടേതായി ഇപ്പോൾ പ്രേക്ഷകരിലേക്കെത്തിയിരിക്കുന്നത്. ഇപ്പോഴിതാ സ്കൂളിലൊക്കെ താൻ നന്നായി പഠിച്ചിരുന്ന കുട്ടിയായിരുന്നുവെന്ന് പറയുകയാണ് ദുഷാര. എക്സാമിന്റെ പ്രൊമോഷന്റെ ഭാ​ഗമായി സിനിമാ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി.

"ഞാൻ നന്നായി പഠിക്കുന്ന ഒരു കുട്ടിയായിരുന്നു. എനിക്ക് ‍ഡാൻസ് കളിക്കാൻ ഒരുപാട് ഇഷ്ടമാണ്. എന്റെ വീട്ടിൽ എങ്ങനെയായിരുന്നു എന്ന് വച്ചാൽ, ഞാൻ നന്നായി പഠിച്ചാൽ എന്നെ സ്കൂളിൽ ആനിവ്ഴേസ്റിക്ക് പരിപാടികളിലൊക്കെ മത്സരിക്കാൻ വിടും.

അങ്ങനെ പങ്കെടുക്കാൻ വേണ്ടി ഞാൻ നന്നായി പഠിക്കും. രാവിലെ മൂന്ന് മണിക്കൊക്കെ എഴുന്നേറ്റ് മാത്‌സ് ട്യൂഷനൊക്കെ പോകുമായിരുന്നു. പ്ലസ്ടു സമയത്തൊക്കെ പഠിത്തം തന്നെയായിരുന്നു. ഭയങ്കര സീരിയസ് ആയിട്ടായിരുന്നു ആ സമയത്ത് ഞാൻ പഠിച്ചിരുന്നത്. ഭക്ഷണം പോലും കഴിക്കാതെ ഇരുന്ന് പഠിക്കും.

അപ്പോൾ എന്റെ അമ്മ ഓരോ ഭക്ഷണവുമായി വരും. നീ അത് കഴിക്ക്, ഇത് കഴിക്ക് എന്നാലേ ബുദ്ധി വരൂ എന്നൊക്കെ അമ്മ പറയും. അങ്ങനെയായിരുന്നു ആ സമയമൊക്കെ". - ദുഷാര പറഞ്ഞു. ആന്റണി വർ​ഗീസ് പെപ്പെ നായകനായെത്തുന്ന കാട്ടാളൻ എന്ന ചിത്രത്തിലൂടെ മലയാളത്തിലും അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് ദുഷാര.

Cinema News: Actress Dushara Vijayan talks about her school life.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മന്ത്രി കസേരയില്‍ ആരൊക്കെ? ഘടകകക്ഷികള്‍ക്ക് കൂടുതല്‍ മന്ത്രിമാരില്ല, വകുപ്പുകളും മാറും; ഇന്ന് ഉഭയകക്ഷി ചര്‍ച്ച

'പോകേണ്ടവര്‍ക്ക് പോകാം, പാര്‍ട്ടി പുനരുജ്ജീവിപ്പിക്കണമെന്ന് മത്സരിച്ച സ്ഥാനാര്‍ഥികളോട് മമത ബാനര്‍ജി

ലാസ് വെഗാസിലെ ആഗോള വിസ്മയം; 'സ്ഫിയര്‍' ഇനി അബുദാബിയിലും, അറിയേണ്ടതെല്ലാം

മുഖ്യമന്ത്രി പദവിയിലെ തർക്കം 'പ്രസവവേദന' പോലെ; എല്ലാം പരിഹരിക്കുമെന്ന് ടി സിദ്ദിഖ്

വീടിന് മുകളിലെ വാട്ടര്‍ ടാങ്ക് വൃത്തിയാക്കുന്നതിനിടെ താഴേക്ക് വീണു; 72കാരന്‍ മരിച്ചു

SCROLL FOR NEXT