മുരളി ​ഗോപി Facebook
Entertainment

Empuraan: മുരളി ​ഗോപി 'മാപ്പ് എഴുതാനുള്ള തയ്യാറെടുപ്പിലോ?', കവർ ചിത്രം മാറ്റിയതിന് പിന്നാലെ സോഷ്യൽമീഡിയിൽ ചർച്ച

പ്രതിഷേധത്തെ തുടര്‍ച്ച് ചിത്രം റീഎഡിറ്റ് ചെയ്താണ് ഇപ്പോള്‍ തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുന്നത്.

സമകാലിക മലയാളം ഡെസ്ക്

എംപുരാൻ റിലീസ് ചെയ്തതിന് പിന്നാലെ വിവാദം കൊഴുക്കുന്നതിനിടെ ഫെയ്സ്ബുക്കിൽ മുരളി ​ഗോപി പോസ്റ്റ് ചെയ്ത ചിത്രം സോഷ്യൽ മീഡിയിയിൽ ചര്‍ച്ചയാകുന്നു. മഷിയും തൂലികയും ഉൾപ്പെടുന്ന ചിത്രമാണ് മുരളി ​ഗോപി ഫെയ്സ്ബുക്ക് കവർ ചിത്രമാക്കിയിരിക്കുന്നത്. ഇതിന് പിന്നാലെ നിരവധി ആളുകളാണ് കമന്റുമായി രം​ഗത്തെത്തിയിരിക്കുന്നത്.

'വിറക്കാത്ത കയ്യും, ഒടിയാത്ത നട്ടെല്ലുമായി മുന്നോട്ട്', 'ഹിന്ദുവിനെ ഒറ്റികൊടുത്തവൻ ചരിത്രം വളച്ചൊടിച്ചവൻ', 'തൂലിക പടവാൾ ആക്കിയവൻ', 'മഷി തീർന്നു പോയോ, അതോ ഇനിയെന്തെഴുതണം എന്ന ചിന്തയാണോ?? അതോ മാപ്പെഴുതാനുള്ള തയ്യാറെടുപ്പിലോ?? അതുമല്ലെങ്കിൽ ഇതാണെന്റെ ആയുധം എന്ന് കാണിക്കലാണോ???'- തുടങ്ങിയ കമന്റുകളാണ് ചിത്രത്തിന് താഴെ വന്നിരിക്കുന്നത്.

എംപുരാന്‍ വിവാദത്തില്‍ വ്യാപക സൈബര്‍ ആക്രമണമാണ് ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തകര്‍ക്ക് നേരെ നടക്കുന്നത്. എന്നാല്‍ ഇതിലൊന്നും തിരക്കഥകൃത്തായ മുരളീ ഗോപി പ്രതികരിച്ചിരുന്നില്ല. അതേസമയം വിവാദത്തില്‍ ഖേദം പ്രകടിപ്പിച്ചു കൊണ്ടുള്ള നടന്‍ മോഹന്‍ലാലിന്‍റെ കുറിപ്പ് സംവിധായകന്‍ പൃഥിരാജും ആന്‍റണി പെരുമ്പാവൂരും പങ്കുവെച്ചിരുന്നു. പ്രതിഷേധത്തെ തുടര്‍ച്ച് ചിത്രം റീഎഡിറ്റ് ചെയ്താണ് ഇപ്പോള്‍ തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വമ്പൻ പ്രഖ്യാപനങ്ങൾ ഉണ്ടാകുമോ?, കേന്ദ്ര ബജറ്റ് ഇന്ന്, പ്രതീക്ഷയോടെ കേരളം

കംബോഡിയ കേന്ദ്രീകരിച്ച് സൈബർ തട്ടിപ്പ്; ഡോക്ടറുടെ 38 ലക്ഷം തട്ടി; മൂന്ന് മലയാളികൾ അറസ്റ്റിൽ

പഞ്ചാബ് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി, നവ്ജ്യോത് കൗര്‍ സിദ്ധു പാര്‍ട്ടി വിട്ടു

കേന്ദ്ര ബജറ്റിൽ പ്രതീക്ഷയോടെ കേരളം, പാചകവാതക വില വീണ്ടും കൂട്ടി; ഇന്നത്തെ 5 പ്രധാന വാർത്തകൾ

പാചകവാതക വില വീണ്ടും വര്‍ധിപ്പിച്ചു; വാണിജ്യ സിലിണ്ടറിന് 50 രൂപ കൂട്ടി

SCROLL FOR NEXT