ഫഹദ് ഫാസിലും നസ്രിയയും/ സോഷ്യൽ മീഡിയ 
Entertainment

'നന്ദി, ഈ പ്രണയത്തിന്, ജീവിതത്തിന്': ഒൻപതാം വിവാഹവാർഷികത്തിൽ നസ്രിയയ്ക്കൊപ്പമുള്ള ചിത്രവുമായി ഫഹദ്

സംവിധായകൻ അമൽ നീരദാണ് ചിത്രം പകർത്തിയത്

Author : സമകാലിക മലയാളം ഡെസ്ക്

തെന്നിന്ത്യൻ സിനിമാ ലോകത്തിന്റെ ഇഷ്ടതാരമാണ് ഫഹദ് ഫാസിൽ. തന്റെ കഥാപാത്രത്തിലൂടെ ആരാധകരെ അമ്പരപ്പിക്കുമെങ്കിലും സോഷ്യൽ മീഡിയയിൽ താരം അത്ര ആക്റ്റീവായിരുന്നില്ല. എന്നാൽ ഒൻപതാം വിവാഹ വാർഷികത്തിന് ഫഹദ് തന്റെ പതിവുകൾ തെറ്റിച്ചിരിക്കുകയാണ്. നസ്രിയയ്ക്കൊപ്പമുള്ള മനോഹരമായ ചിത്രമാണ് ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തത്. 

പ്രണയം നിറഞ്ഞു നിൽക്കുന്ന അടിക്കുറിപ്പിനൊപ്പമായിരുന്നു പോസ്റ്റ്. നിന്റെ പ്രണയത്തിന് നന്ദി, ജീവിതത്തിന് നന്ദി, നമ്മുടെ 9 വർഷങ്ങൾ.- എന്നാണ് ഫഹദ് കുറിച്ചത്. പുഴയോരത്ത് കാഴ്ചകൾ ആസ്വദിക്കുന്ന ഫഹദിനേയും നസ്രിയയേയുമാണ് ചിത്രത്തിൽ കാണുന്നത്. സംവിധായകൻ അമൽ നീരദാണ് ചിത്രം പകർത്തിയത്. എന്തായാലും ഫഹദിന്റെ പോസ്റ്റ് ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. നിരവധി പേരാണ് താരജോഡികൾ ആശംസകളുമായി എത്തിയിരിക്കുന്നത്. 

2014ലാണ് ഫഹദ് ഫാസിലും നസ്രിയയും വിവാഹിതരാവുന്നത്. അഞ്ജലി മേനോൻ സംവിധാനം ചെയ്ത ബാം​ഗ്ലൂർ ഡെയ്സിന്റെ സെറ്റിൽ വച്ച് കണ്ട് മുട്ടിയ ഇവർ പ്രണയത്തിലാവുകയായിരുന്നു. വിവാഹത്തിനുശേഷം സിനിമയിൽ നിന്ന് ചെറിയ ഇടവേളയെടുത്ത നസ്രിയ പിന്നീട് തിരിച്ചെത്തി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

'അൻപും അലിവും അല്പം അനുരാഗവും'; മന്ത്രി ആർ ബിന്ദുവിന്റെ കവിതാ സമാഹാരം പ്രകാശനം ചെയ്തു

SCROLL FOR NEXT